പല വാഹനയാത്രക്കാരും വഴി ഒഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് കണ്ടത് അന്ന് ഞാൻ ഓടിച്ചെന്നു

റോഡപകടങ്ങളിൽ മരിക്കുന്ന ഓരോ ആളുകളെക്കാളും കൂടുതൽ ആളുകൾ അപകടങ്ങളിൽ പരുക്കേറ്റ് കിടക്കുന്നവർ ആയിരിക്കാം. ഗുരുതരമായ പരിക്കേറ്റ കാലങ്ങളോളം ബെഡ്ഡുകൾൽ ജീവിതം തള്ളിനീക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്. മരണപെടുന്നതിലും ഏറ്റവും വലിയ പ്രശ്‌നം ആണ് പരിക്കേറ്റു കാലങ്ങൾ അതിന്റെ പരിണത ഫലങ്ങൾ അനുഭവിക്ക എന്നത്.ഇതിൽ ഏറ്റവും എടുത്തു പറയേണ്ടേ ഒന്നാണ് വഴിയരികിൽ ആക്സിഡന്റ് ആയിട്ട് കിടക്കുനത്ത് കണ്ടാലും ഒരു കൈ സഹായം ചെയ്യാൻ മടിക്കുന്നവർ. ചിലപ്പോൾ ജീവൻ വരെ നഷ്ട്ടപെട്ടു പോയവരുണ്ട് ഇത്തരം സഹായം ലഭിക്കാത്തതു മൂലം.ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചാൽ പിന്നെ അതല്ലേ നമ്മുടെ ജീവിതംകൊണ്ട് മറ്റുളവർക്കും ഉപകാരപ്പെടുന്നത്.കണ്ടിട്ടും കാണാത്ത മട്ടിൽ പോകുന്നത് നമ്മളെ ഒരാളെ കൊല്ലുന്നതിനു തുല്യം ആവില്ലേ. ലരും ഇങ്ങനെ വഴിയരികിൽ ആക്സിഡന്റ് ആയികിടക്കുന്നവരെ രക്ഷിക്കാൻ മടിക്കുന്നത് പിന്നീട് ഉണ്ടായേക്കാവുന്ന പ്രശ്ങ്ങൾ ആലോചിച്ചു ആവും.പോലീസ് വെരിഫിക്കേഷൻ ഉണ്ടാകും എന്നത് സത്യമാണ് .പക്ഷെ പഴയതുപോലെ രക്ഷിച്ചവനെ പിടിക്കുന്ന പരുപാടി ഇപ്പോ ഇല്ലന്നുള്ള സത്യാവസ്ഥ മറക്കരുത്.

ഈ കൂടികാഴ്ച്ച ഈശ്വര നിശ്ചയമാണ് എന്റെയും എന്റെ മകളുടെയും നടുവിൽ ശോഭ പുഞ്ചിരിയോടെ നിൽക്കുന്നതു കണ്ടോ.കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് രാവിലെ 9 മണിക്ക് മണ്ണുത്തി ബൈപ്പാസിലുണ്ടായ സ്കൂട്ടർ അപകടത്തിൽ ശോഭക്ക് ഗുരുതരമായ് പരിക്കേറ്റിരുന്നു.റോഡിൽ ചോര വാർന്ന് കിടക്കുകയായിരുന്ന ഈ കുട്ടിയെ കണ്ടിട്ടും പല വാഹന യാത്രക്കാരും വഴി ഒഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് ഞാൻ കണ്ടത്. എന്റെ ബൈക്ക് റോഡരികിൽ നിർത്തി ഞാൻ ഓടി ച്ചെന്ന് സഹായത്തിന് ആളുകളെ വിളിച്ചു.മനസ്സാക്ഷിയുള്ളരണ്ട് ചെറുപ്പക്കാർ ഓടി വന്നു. ( ക്ഷമിക്കണം അവരുടെ പേര് ഓർമ്മയില്ല) അതിൽ ഒരാളുടെ കാറിൽ തന്നെ പെൺകുട്ടിയെ കയറ്റി മിഷ്യൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.ബാഗിലുണ്ടായിരുന്ന ആധാർ കാർഡ് ഫോട്ടോ എടുത്ത് പട്ടികാട്ടുള്ള സുഹൃത്ത്ക്കൾക്കും പോലീസിനും അയച്ചു കൊടുത്തു.അര മണിക്കൂറിനകം സഹോദരൻ സന്ദോഷും സുഹൃത്ത്ക്കളും ആശുപത്രിയിലെത്തി.

ഗുരുതരമായിരുന്നു പരിക്ക് ഒന്നുരണ്ട് ദിവസങ്ങൾക്കു ശേഷമാണ് ശോഭക്ക് ബോധം തന്നെതിരിച്ചു കിട്ടിയത് പിന്നെ നീണ്ട ആശുപത്രിവാസം ഇപ്പോൾ വീട്ടിൽ വിശ്രമം ഇപ്പോഴും ചെറിയ പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും.ശോഭ പൂർണ്ണ ആരോഗ്യവതിയാണെന്ന് അച്ഛനും അമ്മയും പറയുമ്പോൾ ശോഭയുടെ കണ്ണുകളിലും കണ്ടു തിളക്കം.ആരോഗ്യ വിവരങ്ങൾ സഹോദരൻ വഴി അറിയാറുണ്ടെങ്കിലും നേരിൽ ഉള്ള കൂടികാഴ്ച്ച ശോഭ പൂർണ്ണ ആരോഗ്യ വതി ആയതിനു ശേഷം മതിയെന്ന് തീരുമാനിച്ചിരുന്നു. ഇന്ന് അവരുടെ വീട് തേടി പിടിച്ച് എത്തി. ആ മുഖത്തെ പുഞ്ചിരിയും ആത്മവിശ്വാസവും കണ്ടറിഞ്ഞപ്പോൾ മനസ്സിനുണ്ടായ സന്ദോഷം നിങ്ങളുമായ് പങ്ക് വക്കണമെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്.ഒപ്പം ഒരു അഭ്യർഥന.എത്ര തിരക്കുള്ളവരാണങ്കിലും അതിലുമൊക്കെ വലുതാണ് അപകടത്തിൽ പെട്ടുകിടക്കുന്നവരുടെ ജീവനെന്ന ചിന്ത നമുക്കു വേണം.
കടപ്പാട് ശ്രീകുമാർ ആമ്പല്ലൂർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these