അനാഥാലയങ്ങളിൽ നിന്നും കുട്ടിയെ ദത്തെടുത്ത് വളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. കാരണം കുട്ടികൾ എപ്പോഴും ഭാര്യയേയും ഭർത്താവിനെയും ആ കുടുംബത്തെയും കെട്ടുറപ്പിച് നിർത്തുവാൻ എപ്പോഴും സഹായിക്കും. വർഷങ്ങളായി കുട്ടികളില്ലാതെ മാനസിക അസ്വസ്ഥത അനുഭവിക്കുന്ന നിരവധി ദമ്പതികൾ നമ്മുടെ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്. പിന്നെ സ്ഥിരമായി ഏറ്റെടുത്ത് വളർത്തുവാനും സംരക്ഷിക്കുവാനും ആഗ്രഹമുള്ള ദമ്പതികൾക്ക് അതിനുള്ള എല്ലാ സാധ്യതകളും നമ്മുടെ നാട്ടിൽ നിലവിലുണ്ട്.ജന്മം നൽകിയ മാതാപിതാക്കൾക്ക് അവരുടെ സാഹചര്യങ്ങളാൽ കുട്ടിയെ വളർത്താൻ സാധിക്കാത്ത ഘട്ടങ്ങളിലാണ് അനാഥാലയത്തിലേക്ക് കുട്ടികളെ തള്ളിവിടുനത്.അത്തരം കുട്ടികൾക്ക് ദത്തെടുക്കൽ പ്രക്രിയ ഒരു അനുഗ്രഹമാണ്. പുതിയൊരു മാതാപിതാക്കളുടെയും പുതിയ ഒരു അന്തരീക്ഷത്തിലേക്ക് ഒരു കുട്ടി പോകുന്നതിനും കുട്ടിക്കും ഒരു മാനസിക അവസ്ഥ ഉണ്ട്. ചില ദത്തെടുക്കൽകൾ കണ്ണു നിറയ്ക്കുന്ന വൈകാരികമായ കാഴ്ചകൾ ആകാറുണ്ട്.ദത്തെടുക്കൽ മായി ബന്ധപ്പെട്ട ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന നിയമമാണ് ബാലനീതി നിയമം അഥവാ ജുവനൈൽ ജസ്റ്റിസ് ആക്ട്. ഡോ കെ.ജി.വിശ്വനാഥൻ സ്വാസ്തി ഫെയ്സ്ബുക്ക്ൽ പങ്കുവെച്ച് കുറിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയെടുക്കുന്നു.
കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗം എന്ന നിലയിൽ പങ്കെടുക്കുമ്പോഴും കുട്ടികളെ “പുതിയ മാതാപിതാക്കളുടെ “കൈയിൽ ഏൽപ്പിക്കുമ്പോഴും വലിയ ചാരിതാർത്ഥ്യo തോന്നാറുണ്ട്.ഇന്നത്തെ ദത്തു നൽകൽ മനസ്സിന് വലിയ വിങ്ങലുണ്ടാക്കി.പതിവിൽ നിന്ന് വ്യത്യസ്ഥമായിരുന്നു എല്ലാം. മൂന്നര വയസ്സുള്ള പെൺകുട്ടി മൂന്നേകാൽ വയസ്സുവരെ പെറ്റമ്മയുടെ കൂടെ കഴിഞ്ഞവൾ ഒപ്പം പിതാവും ഒരു ഘട്ടത്തിൽ മനസ്സിനുണ്ടായ പതറിച്ച അമ്മയെ കൊണ്ടെത്തിച്ചത് “എനിക്കിവൾ വേണ്ട എനിക്കിവളെ നോക്കാൻ വയ്യ “എന്ന കടുത്ത നിലപാടിലേക്കായിരുന്നു. പിതാവും അത്തരം നിലപാടിലേക്കെത്തിയപ്പോൾ അവൾ അനാഥയായി.കുഞ്ഞിനെ സറണ്ടർ ചെയ്യാൻ കൊണ്ടുവന്നപ്പോൾ ഒരു പാട് നിർബന്ധിച്ചെങ്കിലും അവരുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
ഇന്ന് അവളെ പുതിയ അമ്മയ്ക്കും അച്ഛനും കൈമാറിയപ്പോൾ അമ്പരപ്പും സന്തോഷവും ഒരുമിച്ച് വന്ന അവൾ പുതിയ അമ്മയെ കെട്ടിപ്പിടിച്ച് മുഖത്തോട് മുഖം ചേർത്ത് നിന്നു.ആ നിൽപ്പ് നീണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞതും നെഞ്ചിൽ ഒരു വിമ്മിഷ്ടം രൂപം കൊണ്ടതും അറിഞ്ഞു. തികച്ചും അപരിചിതരായവരുടെ സുരക്ഷാവലയത്തിലേക്ക് ഒതുങ്ങി നിൽക്കുമ്പോൾ ആ കുഞ്ഞു മനസ്സിൻ്റെ വിചാരങ്ങളെന്തായിരുന്നു.അപരിചിതരെങ്കിലും പരിചിതർ ശ്രദ്ധ കൊടുക്കുന്നവരെങ്കിലും അങ്ങിനെയല്ലാത്തവർ, മറ്റെവിടെയോ ആണെങ്കിലും ഞാൻ ഇവിടെത്തന്നെയല്ലേ. അപരിചിതരെങ്കിലും സ്നേഹം തരുന്നവർ. നിരന്തര സൗഹൃദം പൂക്കുന്ന സ്വർഗ്ഗത്തിലേക്ക് പോകുകയാണോ.അങ്ങിനെയൊക്കെ ആ മൂന്നര വയസ്സുകാരി വിചാരിച്ചിട്ടുണ്ടാവുമോ? അറിയില്ലല്ലോ.ആൽബർ കാമുവിൻ്റെ സ്ട്രേയ്ഞ്ചർ എന്ന കൃതിയിൽ പറഞ്ഞിട്ടുള്ളത് പോലെ”Mother died today,or may be yesterday,I can’t be sure”എന്ന് തന്നെയായിരിക്കും ആ കുഞ്ഞു മനസ്സ് പറഞ്ഞത്.
കെ.ജി .വിശ്വനാഥൻ സ്വാസ്തി