ക്യാൻസറിന് ശരീരം കീഴ്പ്പെടുന്നു എന്നറിഞ്ഞ നിമിഷം അതുവരെ ഉണ്ടായിരുന്ന ഞാൻ മരിച്ചു അതിനുശേഷം

ക്യാൻസർ എന്നും എപ്പോഴും ഒരു ഭിത്തിപെടുത്തുന്ന രോഗം തന്നെയാണ് .പക്ഷെ നേരത്തെ ലക്ഷങ്ങൾ അറിയുവാൻ സാധിച്ചാൽ നമ്മുക്ക് ചികിൽസിച്ചു നമ്മുടെ ജീവിതത്തിലേക്കു തിരിച്ചു വരാം.അങനെ ക്യാന്സറിനോട് പൊരുതി ജീവിതത്തിലേക്കു തിരിക്കെ വന്ന ഒരുപാട് പോരാളികൾ നമ്മുടെ ഇടയിലുണ്ട് തോറ്റുപോകാൻ മനസ്സിലാത്തവർ അങനെ അനേകമായിരം കഥകൾ നമ്മുക്ക് തിരഞ്ഞു കണ്ടുപിടിക്കാൻ സാധിക്കും ഈ രോഗത്തോട് പൊരുതുമ്പോൾ ഒരുപാട് പ്രതിസന്ധികൾ മുന്നിൽ വന്നു നിക്കും പക്ഷെ തളരാതെ മുന്നേറണം ക്യാൻസർ എന്ന രോഗത്തെ തോപ്പിക്കാൻ .അങനെ ഒരു പോരാളിയുടെ ഫേസ്ബുക് കുറുപ്പ് വയ്ക്കാം.നിരാശരായി ഇരിക്കുന്നവർക്ക് ഒരു പ്രചോദനം ആവുമെങ്കിൽ.

ക്യാൻസറിന് ശരീരം കീഴ്പ്പെടുന്നു എന്നറിഞ്ഞ നിമിഷം അതുവരെ ഉണ്ടായിരുന്ന ഞാൻ മരിച്ചു കാരണം അതിനു ശേഷം ഞാൻ പോലും അറിയാതെ എന്നിലുണ്ടായ മാറ്റങ്ങൾ  അത്രയ്ക്കായിരുന്നു . ഏറ്റവുമടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമായിരുന്നു അതുവരെ എൻ്റെ ലോകം. ആ ലോകത്തിനപ്പുറം പുതിയ സൗഹൃദങ്ങളില്ല പുഞ്ചിരികളില്ല സ്നേഹാന്വേഷണങ്ങളില്ല പങ്കുവയ്ക്കലുകളില്ല പരിധിക്കപ്പുറം ഒന്നുമില്ലാത്ത വളരെ ചെറിയ ഒരു ലോകം. അവിടെ എൻ്റെ വീട് എൻ്റെ ബന്ധങ്ങൾ എൻ്റെ സന്തോഷങ്ങൾ എൻ്റെ ചിരികൾ അങ്ങനെ എല്ലാം എൻ്റെ ആയിരുന്നു.

പക്ഷേ പെട്ടെന്ന് ഒരു ദിവസം കൈയിൽ കിട്ടിയ ടെസ്റ്റ് റിസൾട്ട് വായിച്ചപ്പോൾ തലച്ചോറിലേക്കൊരു മിന്നൽപ്രവാഹം ഈ വലിയ ഭൂമിയിൽ ഞാൻ ഒറ്റയ്ക്കായതു പോലെ സ്ഥലകാലബോധം വീണ്ടെടുത്ത്.തിരിച്ചറിവുകളുടെ പ്രകാശത്തിലേക്കു കണ്ണുതുറന്നു സ്വന്തമെന്ന് കരുതിയ          പലതും പകൽസ്വപ്നം പോലെ മാഞ്ഞുപോയി ഇടുങ്ങിയ ലോകത്തിനപ്പുറം ഞാനൊരു പുതിയ ലോകം കണ്ടു അവിടെ നിസഹായതയും. കണ്ണീരും വേദനകളുമായിരുന്നു ആദ്യമൊക്കെ ഇടറിപോയി. താങ്ങാൻ പരിചിതമായ കൈകളില്ല നിനക്കു നീ മാത്രേയുള്ളൂന്ന് മനസ്സ് പറയാൻ തുടങ്ങി.

അങ്ങട് പോയി കുറേേേ ദൂരം സൂചികുത്തലുകൾ മുറിപ്പെടുത്തലുകൾ പ്രാണവേദനയുടെ പിടച്ചിലുകൾ ഇതളുകളടർന്നു കോലം കെട്ട നാളുകൾ അങ്ങനെ പോയി.ഇന്നുകളിലെത്തി ഇവിടെ ഞാൻ കാണുന്നത് എല്ലാ മുഖങ്ങളിലും എൻ്റെ സഹോദരനെ അമ്മയെ പപ്പയെ.എല്ലാവരും എനിക്കു പ്രിയപ്പെട്ട ആരോ ആയി മാറുന്നു പുഞ്ചിരി പൂത്തു നിറയുന്നു നിഷ്കളങ്കമായ സ്നേഹത്തിന്റെ നീലാകാശം തെളിയുന്നു.പങ്കുവയ്ക്കലുകളുടെ നേർത്തൊരു മഴ നനയുന്നു സുന്ദരമായ ഒരു ലോകത്ത് പലപ്പോഴും എത്തപ്പെടുന്നു എപ്പഴാന്നോ.നമ്മുടെ ആരുമല്ലാത്തവർ മുക്ക് വേണ്ടി ഹൃദയം നീറി ഈശ്വരനോട് നിലവിളിക്കുമ്പോൾ നിന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയില്ലേടീ എന്നൊരു പറച്ചിലിൽ.

അവർക്ക് മുന്നിൽ മഞ്ഞുപോലെ അലിഞ്ഞില്ലാതെയാവും വർഷങ്ങൾക്കിപ്പുറം കാണുമ്പോഴും സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് എന്നെ തോൽപ്പിച്ച കണ്ടു മാത്രം പരിചയമുള്ള ചിലരെ കാണുമ്പോ.മിടുക്കിയായീലോ അന്ന് മുടിയൊക്കെ പോയി കണ്ടപ്പോ തോന്നിയ സങ്കടം ഇപ്പഴാ മാറിയത്.ആ വാക്കുകൾക്ക് പകരം വയ്ക്കാൻ എൻ്റെ കൈയിൽ ഒന്നുമില്ലായിരുന്നു. കരയാതിരിക്കാൻ ഞാൻ വല്ലാതങ്ങട് പ്രയാസപ്പെട്ടു സത്യായിട്ടും ഇതൊക്കെ എനിക്ക് എത്രയേറെ ചന്തോയമാന്നോ .നമ്മളെ വെറുക്കുകയും, കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബന്ധങ്ങളേക്കാൾ എത്രയോ വലുതാണ് ബന്ധങ്ങളുടെ യാതൊരു കെട്ടുപാടുകളുമില്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത പരിശുദ്ധമായ സ്നേഹങ്ങൾ.
ജിൻസി ബിനു

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these