രോഗിയുടെ ജീവൻ രക്ഷിക്കാൻ നിമിഷനേരം കൊണ്ട് പിങ്ക് പോലീസ് ചെയ്തത് തെറ്റുകൾ കാണുമ്പോൾ മാത്രമല്ല നല്ലത് കണ്ടാലും പറയണം

കുറച്ചു നാളുകളായിട്ട് പിങ്ക് പോലീസിന് അത്ര നല്ല കാലം അല്ല തൊടുന്നത് എല്ലാം എന്തെകിലും പ്രശ്‍നത്തിലെ അവസാനിച്ചിട്ടുള്ളു.പിന്നെ ഒരുപാട് ആളുകളുടെ കാലിയാക്കലുക്കളും.പക്ഷെ തെറ്റ് കണ്ടാൽ ചുണ്ടി കാണിക്കുന്ന നമ്മൾ എത്രപേർ സമയോചിതമായ ഇടപെടൽമൂലം ഒരു ജീവൻ രക്ഷിച്ച പിങ്ക് പോലീസിന്റെ ഒരു കരുതൽ അറിഞ്ഞു എന്ന് അറിയില്ല.തെറ്റുകൾ കാണുമ്പോൾ മാത്രമല്ല നല്ലത് കണ്ടാലും പറയണം

നടന്ന ഒരു സംഭവം കുറിക്കാതിരിക്കാൻ പറ്റുന്നില്ല. ചെങ്ങന്നൂർ പിങ്ക് 3 യിലാണ് ഞാൻ ഇപ്പോൾ സേവനമനുഷ്ടിക്കുന്നത്. ഇന്ന് (05/02/2022) 11.30 മണിയോടെ ചെങ്ങന്നൂർ ടൗൺ നന്ദാവനം ഭാഗത്ത് നിർത്തിയിട്ടിരുന്ന ഞങ്ങളുടെ വാഹനത്തിന് അരികിലേക്ക് പരിഭ്രാന്തനായി ഒരാൾ ഓടി വന്ന് സാർ പെട്ടെന്ന് ബിലിവേഴ്സ് ഹോസ്പിറ്റലിലേക്ക് പോകണം. ഞങ്ങൾ അടൂർ നിന്ന് വരുകയാണ് വാഹനം ബ്രേക് ഡൗൺ ആയിപ്പോയി. സ്ട്രോക്ക് വന്ന ആൾ വാഹനത്തിലിരുപ്പുണ്ട് ഞാനും റിനിസാറും ഓടിച്ചെന്ന് നോക്കിയപ്പോൾ ഒരു ചേട്ടനും ചേച്ചിയും വാഹനത്തിലിരിക്കുന്നു. ആ ചേട്ടൻ്റെ ഇടത് കൈയുടെ സ്വാധീനം നഷ്ടപ്പെട്ട നിലയിൽ കൈകൾ തണുത്തു തുടങ്ങിയിരുന്നു. ശ്വാസമെടുക്കുന്നതിൽ നല്ല ബുദ്ധിമുട്ടും തോന്നിച്ചു ഞാൻ പെട്ടെന്ന് 108ൽ വിളിച്ചു .

നമസ്കാരം ആലപ്പുഴ എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഞാൻ പറഞ്ഞു. ചെങ്ങന്നൂർ പിങ്ക് പോലീസാണ് പെട്ടെന്ന് ചെങ്ങന്നൂർ ടൗണിലെത്തണം സ്ട്രോക്ക് വന്ന ആളെ ബിലിവേഴ്സിൽ കൊണ്ടുപോകാനാണ് .വാഹനം എത്തുമ്പോൾ ഈ നമ്പരിൽ തന്നെ വിളിക്കണം എന്ന് പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു. ഞാൻ വീണ്ടും വാഹനത്തിലേക്ക് നോക്കിയപ്പോൾ അതീവ ഗുരുതരമായ അവസ്ഥയിൽ ചിന്തിച്ചു നിൽക്കാനോ ആംബുലൻസിന് കാത്തുനിൽക്കാനോ ശ്രമിക്കാതെ പെട്ടെന്ന് തന്നെ രചന സാറിനോട് സാറേ വണ്ടിയെടുത്തോ നമുക്ക് പോകാം. എന്നു പറഞ്ഞു ഞാനും മറ്റൊരു ചേട്ടനും ചേർന്ന് അദ്ദേഹത്തിനെ പിങ്കിൻ്റെ വാഹനത്തിൽ പിറകിലെ സീറ്റിലേക്ക് ഇരുത്തി.ആ ചേട്ടൻ്റെ വൈഫും ഞാനും അദ്ദേഹത്തിൻ്റെ ഇടതും വലതുമിരുന്നു. റിനി മാത്യു സാർ വാഹനത്തിൻ്റെ മുൻ സീറ്റിലും കയറി തണുത്തു തുടങ്ങിയ കൈകൾ ഞങ്ങളുടെ കൈകളിലേക്ക് ചേർത്ത് കൂട്ടിത്തിരുമ്മി ചൂടാക്കാൻ ശ്രമിച്ചു.ചെങ്ങന്നൂരിൽ നിന്ന് വാഹനം ലൈറ്റും ബീക്കൺ ലൈറ്റുമിട്ട് തിരക്കേറിയ സമയത്ത് ഒരു ആംബുലൻസ് ഡ്രൈവറിൻ്റെ വൈദഗ്ധ്യത്തോടെ കൂടി രചന സാർ വണ്ടിയോടിച്ചു.

പത്തു മിനിട്ടിനകത്ത് ഞങ്ങൾ ഹോസ്പിറ്റലിലെത്തി പെട്ടെന്ന് തന്നെ അദ്ദേഹത്തിനെ സ്ട്രെക്ചറിൽ കയറ്റിയപ്പോഴാണ് അദ്ദേഹത്തിന് കോവിഡായിരുന്നു എന്നറിഞ്ഞത്. സാരമില്ല അത് ഞങ്ങളുടെ ഡ്യൂട്ടിയല്ലേ സമാധാനമായിരിക്ക് എന്ന് പറഞ്ഞപ്പോൾ സ്ട്രെക്ചറിൽ കിടന്ന് കൊണ്ട് ഞങ്ങളെ നോക്കിയ ആ നോട്ടം അതാണ് ഇന്ന് ഏറ്റവും വലിയ സന്തോഷം തോന്നിയ നിമിഷം. ചെറിയ കാര്യങ്ങൾക്ക് പോലും പിങ്ക്പോലീസിനെ അഭിനന്ദിക്കുന്ന ചെങ്ങന്നൂർ ഡിവൈസ്പി ജോസ് സാർ സിഐ ജോസ് മാത്യൂ സാർ സ്ഐ നിധീഷ് സാർ ഞങ്ങളെ ഏറെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ പ്രിയ ചെങ്ങന്നൂർകാർക്കൊപ്പം വീണ്ടുമൊരു നല്ല സേവനം ചെയ്ത നിർവൃതിയോടെ രചന റിനിമാത്യൂ എന്നിവർക്കൊപ്പം ബിന്ദു പന്തളം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these