ഈസ്റ്റർ വിഷു പെരുനാൾ എന്തുമായിക്കൊള്ളട്ടെ കോഴി സേഫ് അല്ല വെറ്റിനറി ഡോക്ടർ ആയ എന്റെ അടുത്ത് രണ്ടു ചെറുപ്പക്കാർ

നമ്മൾ മേടിക്കുന്ന ഇറച്ചിക്കോഴികൾക്ക് ഫോർമാലിൻ നൽകാറുണ്ട് എന്ന് കുറച്ചു കാലങ്ങൾക്ക് മുൻപ് പ്രചാരണത്തിൽ ഉണ്ടായിരുന്നു.പക്ഷെ അതൊക്കെ ഈ ബിസിനസിനെ നശിപ്പിക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ്. പക്ഷെ പലരും ഹോർമോൺ കുത്തി വെക്കാറുണ്ട് എന്നുള്ള വാർത്തകൾ നമ്മൾ സ്ഥിരം കേള്കാരുണ്ടല്ലോ.കുടുതലും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവയിൽ ഇങ്ങനെ ഉണ്ടാണ് ധാരാളം കേട്ടിരിക്കുന്നു.ഒരു തോതിലുള്ള ചെക്കിങ്ങും ഇല്ലാതെ ആണ് ബോർഡർ കടന്നു ഇങ്ങനെത്തെ കോഴികൾ വരുന്നത്.പഴകിയ ഇറച്ചി വിഭവങ്ങളില്‍ കാണപ്പെട്ടേക്കാവുന്ന ബാക്ടീരിയ മരണത്തിന് വരെ കാരണമായേക്കാവുന്ന തരത്തിലാണ്. ചത്ത കോഴികളെയും മറ്റും ഹോട്ടലുകളിലെത്തിയ്ക്കുന്നൊരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്.നമ്മൾ എല്ലാരും ചിക്കൻ കഴിക്കുന്ന ആളുകളാണ് പക്ഷെ അത് എവിടുന്നു വരുന്നു.എങ്ങനെയാണ് ഇതൊക്കെ വളരുന്നത് എവിടുന്നു കൊണ്ടുവരുന്നു എന്ന് ആരെങ്കിലും അനേഷിക്കാറുണ്ടോ.

നമ്മൾ ഇറച്ചി ഓർഡർ ചെയ്തിട്ട് പോയി പിന്നെ ചെന്ന് വാങ്ങുന്ന പരിപാടി നിർത്തണം അവിടെ നിന്ന് നമുക്ക് തൂക്കി തരുന്ന കോഴി തന്നെയാണ് വെട്ടി കവറിലാക്കി തരുന്നത് എന്നുറപ്പ് വരുത്തുക അതുനമ്മളുടെ കടയാണ്. കഴുത്തറത്ത് കോഴിയെ ഇടുന്ന വലിയ ഡ്രമ്മിൽ നമ്മൾ കാണാതെ തന്നെ ചത്ത കോഴികൾ ഉണ്ടാകാം അത് ചിലപ്പോൾ തൂക്കം കുറഞ്ഞതോ ദിവസങ്ങള് പഴക്കമുള്ളതോ ആകാം.അതായിരിക്കും നമുക്ക് കിട്ടുന്നത്.നല്ല പരിചയമുള്ള കടകളിൽ നിന്ന് മാത്രം വാങ്ങുക,വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിവാക്കുക അഴുക്കു ചാലിന് അടുത്തുള്ള കടകൾ ബാർബർ ഷോപ്പിനു അടുത്തിരിക്കുന്ന കടകൾ തുടങ്ങിയവ ഒഴിവാക്കുക. തലമുടി പറന്നു വന്നു വീഴുമ്പോൾ അത് ജീവനുള്ള കോഴി തിന്നാലും ചത്ത കോഴിയുടെ ഇറച്ചിയിൽ വീണാലും ദോഷം നമുക്കാണ്.ഇനി  ഒരു സംഭവം പറയാം രണ്ടു ചെറുപ്പക്കാർ ഇറച്ചിക്കോഴി വളർത്തൽ തുടങ്ങി.ഹോർമോൺ കുത്തി വച്ചാൽ കോഴി പെട്ടെന്ന് വളരുമെന്ന് പലരും ഉപദേശിച്ചു . അന്വേഷിച്ചിട്ട് ആർക്കും ഹോർമോണിന്റെ പേരറിയില്ല . അവർ ആ ഹോർമോൺ കുറിപ്പ് എഴുതി കിട്ടാൻ വെറ്റെറിനറി ഡോക്ടർ, Dr മരിയ ലിസ മാത്യു വിനെ സമീപിച്ചു.ഡോക്ടറെ, ഇറച്ചിക്കോഴികൾക്ക് കുത്തിവെക്കുന്ന ഹോർമോൺ കുറിച്ചു തരാമോ.Dr മരിയ അങ്ങനെയൊരു ഹോർമോൺ ഇല്ല”അങ്ങനെ ഒരു ഹോർമോൺ ഇല്ലേ Dr മരിയ ഞാൻ പോൾട്രി സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ഒരു വെറ്റിനറി ഡോക്ടർ ആണ്. എന്റെ ഇത്രയും കാലത്തെ സർവീസിനിടയിൽ ഒരു ഫാമിലും ഏതെങ്കിലും ഹോർമോൺ ഉപയോഗിക്കുന്നതായിട്ട് എനിക്കറിയില്ല.

ഇങ്ങനെ ഒരു ഉത്തരം കേട്ടാൽ ഒരു ശരാശരി മലയാളി അത്ഭുതപ്പെടും ഉറപ്പാണ്. കാരണം അത്രയും ആഴത്തിൽ പതിഞ്ഞ പൊതുബോധമാണ്, ഇറച്ചി കോഴികളിൽ ഹോർമോൺ ഉപയോഗിക്കുന്നുണ്ട് എന്നത്.ഇനി, ‘ഇറച്ചി കോഴി മാഫിയ’ ബന്ധമുള്ള ഡോക്ടർമാർ കളവു പറയുകയാണെന്ന് കരുതുക. സ്വന്തം യുക്തി ഉപയോഗിച്ച് ഒന്നു ചിന്തിച്ചു നോക്കിയേ. ഭീമമായ ചെലവ് വരുന്ന ഹോർമോൺ ഇഞ്ചക്ഷനുകൾ കോഴികൾക്ക് കുത്തി വെക്കേണ്ടി വന്നാൽ ഒരു കോഴിക്ക് ഇപ്പോഴുള്ളതിന്റെ പത്തും നൂറും ഇരട്ടി വിലവരും.ഇത്രയും വിലകൂടിയ കോഴിയെ ചില്ലുകൂട്ടിൽ പ്രദർശിപ്പിക്കാമെന്നല്ലാതെ ആരും വാങ്ങിക്കില്ല.ഹോർമോൺ കുത്തിവെച്ച ചിക്കൻകഴിക്കുന്ന കാരണമാണ് കുട്ടികൾക്ക് അമിത ലൈംഗിക വളർച്ച ഉണ്ടാകുന്നതെന്ന ധാരണയും വ്യാപകമാണ്. കോഴിയുടെ വളർച്ചയാണ് ഉദ്ദേശമെങ്കിൽ ആവശ്യം, വളർച്ചാ ഹോർമോണുകൾ ആണ്.അവ പ്രോട്ടീനുകളാണ്. എന്നുവച്ചാൽ ഏത് പ്രോട്ടീനും വയറിനകത്ത് എത്തിയാൽ വിഘടിച്ച് അമിനോ ആസിഡുകളായി മാറും.പിന്നെ അത് ഹോർമോൺ അല്ല.ഗ്രോത് ഹോർമോണുകൾ ഹോർമോണുകൾ ആയി തന്നെ പ്രവർത്തിക്കണമെങ്കിൽ നേരിട്ട് ശരീരത്തിലേക്ക് കുത്തിവെക്കേണ്ടി വരും. അതായത് ഇറച്ചിക്കോഴി ഹോർമോൺ തിയറി വിശ്വസിക്കുന്നവർ മറക്കുന്നത്,ഈ അടിസ്ഥാന ശാസ്ത്ര തത്വങ്ങളാണ്.
ഡോക്ടർ ജിതേഷ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these