എല്ലാവരും സൂക്ഷിക്കുക ഇവർ നാളെ നിങ്ങളെയും തേടിവരും 3000 രൂപയല്ലേയുളളൂ ഇങ്ങോട്ട് തന്നാപോരെയെന്ന്

നമ്മുടെ നാട്ടിൽ ഒരുപാട് തട്ടിപ്പുകൾ നടക്കാറുണ്ട് പല തട്ടിപ്പിലും നമ്മൾ പലരും വീഴാറുമുണ്ട്.കാശ് ഒരുപാട് പോയി കഴിയുമ്പോൾ ആണ് പലരും അറിയുന്നത് തന്നെ അതൊരു തട്ടിപ്പാണ് എന്ന്.മറ്റു ചില തട്ടിപ്പുകൾ വണ്ടി വിളിച്ചു വീട് കേറി വരും.ചിലപ്പോഴൊക്കെ അവർ ടാർഗറ്റ് ചെയുന്നത് വീട്ടമ്മമാരെ ആണ് എന്ന് തോന്നിട്ടുണ്ട്. അതൊക്കെ സത്യമാവാറുണ്ട് കാരണം അവരെ പട്ടികുവാൻ എളുപ്പമാണ് എന്ന് അവർ മനസ്സിലാക്കി വെച്ചിരിക്കുന്നത്.വീട്ടിൽ ആരുമില്ല എന്നുകാണുമ്പോൾ പിന്നീട് ഭീഷിണിയിലേക്ക് അവരുടെ ശബ്‍ദം മാറിത്തുടങ്ങും.തട്ടിപ്പുകൾ എക്കാലവും പുതിയ പുതിയ രൂപത്തിൽ വരും അതിന് തലവച്ചു കൊടുക്കണോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്.ലോകത്തുള്ള സകലമാന തട്ടിപ്പുകൾക്കും വളക്കൂറുള്ള മണ്ണാണ് കേരളത്തിലേത്. ഓരോരോ കാലത്തും പലപല പേരിൽ പൈസ തട്ടിപ്പിന് ഓരോ വിദ്യയുമായി കോട്ടിട്ട കള്ളന്മാർ വരുന്നു വളരെ ഈസിയായി ആളെ പറ്റിച്ച് പോകുന്നു. പ്രത്യേകിച്ച് ഈ കൊറോണക്കാലം തുടങ്ങിയ ശേഷം ഈ തട്ടിപ്പുകളുടെ റേറ്റ് പതിവിലും കുത്തനെ കൂടുതലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നമ്മുക്ക് നേരിട്ടറിയുന്ന അഞ്ചോ ആറോ പേരെങ്കിലും പലതരം തട്ടിപ്പുകളിൽ പോയി തലവെച്ചിട്ടുണ്ട്.അത്തരത്തിൽ ഒരു വലിയ തട്ടിപ്പിന് ഇരയായ ഒരാളുടെ കുറിപ്പാണു താഴെ കൊടുക്കത്.

നിങ്ങൾ എല്ലാവരും സൂക്ഷിക്കുക ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയിലെ ഒരു വീട്ടിൽ നടന്നത്. നാളെ ഇവർ വാകത്താനത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് ആയിരിക്കും.ഇന്നു രാവിലെ ഞാൻ ജോലിക്കു പോയതിനു ശേഷം വീട്ടിൽ മൂന്നു പേർ ഒരു വാനിൽ വന്നു.ഫ്ലോർമാറ്റ് വിൽപ്പനക്കാർ അമ്മയും എൻ്റെ മക്കളും മാത്രമേ ആ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ.വേണ്ട എന്ന് ആദ്യമേ പറഞ്ഞിരുന്നു ജസ്റ്റ് ഒന്ന് ഇട്ടുകാണിക്കാമെന്ന് നിർബന്ധിച്ച് പറഞ്ഞ് അവർ സിറ്റൗട്ടിൽ വിരിച്ചു.വേണ്ട എന്ന് വീണ്ടും പറഞ്ഞെങ്കിലും,അവർ നിർബന്ധിച്ചപ്പോൾ എത്ര വിലയാകുമെന്ന് അമ്മ ചോദിച്ചു.അപ്പോഴും വില പറയാതെ,ഇത് മുറിച്ചാലേ അളന്ന് വില പറയാൻ പറ്റൂ എന്ന് അവർ ..മുറിക്കരുത് എന്ന് മക്കളും അമ്മയും വീണ്ടും പറഞ്ഞു പക്ഷേ അപ്പോഴേക്കും മറ്റൊരാൾ മുറിച്ച് കഴിഞ്ഞു.

സ്റ്റെപ്പിനു കൂടി മുറിക്കാമെന്നായി പിന്നെ അപ്പോഴേക്കും ഒരാൾ വില കണക്ക് കൂട്ടി പറഞ്ഞു 4207രൂപ.കുറച്ച് 4200 മതിയെന്നായി അമ്മ വേണ്ടെന്നു പറഞ്ഞു.അപ്പോൾ 500 കൂടി കുറച്ചു പറ്റില്ല എന്നു പറഞ്ഞപ്പോൾവീണ്ടും 500 കൂടി കുറച്ചു 3000 ഇനി കുറയില്ലെന്ന് താക്കീതും.അവർ വേണ്ടെന്ന് തീർത്ത് പറഞ്ഞു പിന്നീടാണ് തട്ടിപ്പിൻ്റെ രണ്ടാം ഘട്ടം ഈ മുറിച്ചത് ഞങ്ങൾക്ക് തിരികെ കൊണ്ടു പോകാനാകില്ല.നിങ്ങൾ മൂന്നു തവണകളായി തന്നാൽ മതി.പറ്റില്ല ഞങ്ങൾക്കു വേണ്ടെന്ന് പറഞ്ഞു അപ്പോൾ അയാൾ സിറ്റൗട്ടിലെ കസാരയിൽ കയറി ഇരുന്നു.പണം തരാതെ പോവില്ലെന്നായി.3000 രൂപയല്ലേയുളളൂ ഇങ്ങോട്ട് തന്നാപോരെയെന്ന്.അത്രയുമായപ്പോൾ മക്കളെന്നെ വിളിച്ചു.കാര്യങ്ങൾ പറഞ്ഞു.ഞാനവർക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു.വളരെ നിർബന്ധിച്ചതിനു ശേഷമാണ് അയാൾ സംസാരിക്കാൻ തയ്യാറായത്.മുറിച്ച സാധനത്തിന് വില തരണമെന്നായി അയാൾ.ഞങ്ങളുടെ സമ്മതമില്ലാതെ മുറിച്ചതല്ലേ ഞങ്ങൾക്കു സാധനമാവശ്യമില്ല എന്നു ഞാൻ പറഞ്ഞു.അയാൾ ഫോൺ തിരികെ കൊടുത്തു കുറച്ചു സമയം കൂടി അവിടെയിരുന്നിട്ട് നാളെ രാവിലെ അവർ വരും അപ്പോൾ വീട്ടിലാളു കാണണം എന്ന താക്കീതോടെ അവർ സാധനവുമായി പോയി.ഇത്തരം തട്ടിപ്പുകാരെ ഒരു കാരണവശാലും ആരും വീട്ടിൽ കയറ്റരുതെന്ന് അറിയിക്കാൻ വേണ്ടിയാണീ കുറിപ്പ്.ഡയറക്ട് മാർക്കറ്റിങ്ങ് നല്ല രീതിയിൽ ചെയ്ത് കുടുംബം പുലർത്തുന്ന ആയിരങ്ങളുടെ അദ്ധ്വാനത്തെ ബഹുമാനിച്ചുകൊണ്ട് നിർത്തുന്നു തട്ടിപ്പുകാരെ സൂക്ഷിക്കുക.
കടപ്പാട് പ്രദീപ് മാത്യു .

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these