ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിംഗ് മേഖല എന്നാണോ

ആതുര സേവന രംഗത്തെ മാലാഖ മാരെയാണ് പച്ച മലയാളത്തിൽ ഒരു പ്രവാസി പ്രമുഖൻ പരസ്യമായി അവഹേളിച്ചത്. ഒന്നുകിൽ തെളിയിക്കണം, അല്ലെങ്കിൽ മാപ്പ് പറയണം.നഴ്സുമാരെ മാത്രമല്ല, പ്രവാസി മലയാളികൾക്ക് താങ്ങും തണലുമേകുന്ന ഗൾഫ് നാടുകളെയുമാണ് ഈ മാന്യൻ അവഹേളിച്ചത് വൻ പ്രതിഷേധമാണ് ആളുകൾ ഈ ആൾക്ക് എതിരെ ഗൾഫിൽ നിന്നും അത് പോലെ തന്നെ മറ്റു ഇടങ്ങളിലും.ഏതു തന്നെയാലും എങ്ങനെയാണു ഒരാൾക്ക് ഇത്രേ മോശമായി സംസാരിക്കുവാൻ കഴിയുക എന്ന് ആളുകൾ പ്രതികരിക്കുന്നു.മലയാളി നേഴ്സ് സ്മിത ദീപുവിന്റെ പോസ്റ്റ് ഇങ്ങനെ .ദുർഗദാസേ…ഖത്തറിലെ ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാൻ .ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തിൽ ഇറങ്ങി ചെന്ന ഒരു നഴ്സിംഗ് സംഘടനയുടെ ഭാരവാഹി.12 വർഷം ആയി ഖത്തർ എന്നാ മഹാരാജ്യത്ത് നഴ്സിംഗ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാൾ ഒരുപിടി സ്നേഹം കൂടതൽ എനിക്ക് ഖത്തർ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്.നഴ്സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.

അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമർശം നടത്തി താങ്കൾ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാൻ സാധിക്കില്ല.അത്രയും വൃത്തികെട്ട മനസാണ് താങ്കൾക്ക്.താങ്കൾ എന്താണ് വിചാരിച്ചത് ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിംഗ് മേഖല എന്നാണോ.എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാൻ കഴിയും എന്നാണോ താങ്കൾ വിചാരിച്ചിരിക്കുന്നത്.വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഉള്ള ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാൾ ആണ്.ഞങ്ങൾ ഒരു ഒറ്റു ലക്ഷ്യം ഉള്ളൂ ഞങ്ങളുടെ മുൻപിൽ വരുന്ന ജീവൻ രക്ഷിക്കുക, സമൂഹത്തിനു വേണ്ടി ഞങ്ങളാൽ കഴിയുന്ന നന്മകൾ ചെയ്യുക,അതാണ് ഞങ്ങളുടെ കർത്തവ്യം.ഒരു രോഗി ബോധം നശിച്ചു മുൻപിൽ വരുമ്പോൾ,മൂക്കു ചുളിക്കാതെ കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്,അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവൽ നിൽക്കുന്ന, പവിത്രമായ ഒരു ജോബിനെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത്.

ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത ദുർഗാദാസ് ഇതിനു താങ്കൾ മറുപടി പറഞ്ഞേപറ്റൂ.ഞങ്ങളുടെ മുൻപിൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കൾക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോർക്കുക അന്നും ഞങ്ങൾ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങൾ നഴ്സിംഗ് എന്ന ജോലിയോട് പൂർണമായും കൂറ് പുലർത്തുന്നവർ ആണ്. സർവീസ് ഓറിയന്റഡ് ആണ് ഞങ്ങളുടെ പ്രൊഫഷൻ. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കൾ ഇനിയും. ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് അത്ഭുതം.

എല്ലാം ദിവസവും അപരിചിതരുടെ ജിവനുവേണ്ടി രാപകൽ ഇല്ലാതെ ജോലി ചെയ്യുന്നവർ ഒരു ദിവസംപോലും നേരായ നേരത്ത് ആഹാരം കഴിക്കാതെ മറ്റുളളവരെ ആഹാരം കഴിപ്പിച്ചും മരുന്ന് കൊടുക്കുന്നവർലോകം മുഴുവൻ ഉറങ്ങുമ്പോൾ മറ്റുളളവർക്ക് വേണ്ടി ഉണർന്നിരിക്കുന്നവർ,നിന്നു പോകുന്ന ജിവനുകൾ തിരിച്ചു കൊണ്ടു വരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവർ.ജനനത്തിനും   മരണത്തിനും സാക്ഷി ആകുന്നവർ അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് സാക്ഷി ആവുന്ന നഴ്സറിമാരെ കുറിച്ചാണ് ഇങ്ങനെ ഒരു അധിക്ഷേപം.
കടപ്പാട് -സ്മിത ദീപു ഖത്തർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these