ട്രെയിന്‍ യാത്ര നിങ്ങളുടെ സംസ്കാരവുമായും ജനങ്ങളുമായും നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു.ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓരോ സഹയാത്രികനും ഓരോ വ്യത്യസ്ത കഥ പറയാനുണ്ടാകും. വ്യത്യസ്തരായ ആളുകളുമായി ഇടപഴകാനുള്ള അവസരങ്ങളാകുന്നു ട്രെയിന്‍ യാത്രകള്‍. വ്യത്യസ്ത തരക്കാരായ അവര്‍ ഓരോരുത്തരും അവരവരുടെ കഥകളിലെ ഭാഗങ്ങളാണ്.ഓരോ തവണയും ട്രെയിൻ യാത്രകൾ ഓരോരോ വ്യത്യസ്തഅനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോരുത്തർക്കും ട്രെയിൻ യാത്രയിൽ പല അനുഭവങ്ങളും അത് മറക്കാൻ കഴിയാത്ത ട്രെയിൻ യാത്രയും കാണും.മോശം അനുഭവങ്ങളും നല്ല ഒരുപിടി ഓർമകളും ഉണ്ടാകും.ട്രെയിൻ യാത്രക്ക് ഇടയിൽ ഉണ്ടായ ഒരു അനുഭവം എഴുതുന്നു അനീഷ് ഓമന രവീന്ദ്രൻ.പോസ്റ്റിന്റെ പൂർണ രൂപം ചുവടെ
കഴിഞ്ഞ വെള്ളിയാഴ്ച ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തെക്ക് വരികയായിരുന്നു. ട്രെയിനിൽ ആയിരുന്നു യാത്ര. കൊല്ലം, എത്തുന്നതിന് തൊട്ടു മുന്നേ ഉറങ്ങിക്കിടന്ന എന്നെ രണ്ടു പൊലീസുകാർ വിളിച്ചുണർത്തി.ഒന്നു താഴെ ഇറങ്ങി വരു, പോലീസ് പറഞ്ഞു.എന്താ കാര്യം? ഞാൻ ദേഷ്യഭാവത്തിൽ ചോദിച്ചു. ഞാൻ പതിയെ മുകളിലെ ബർത്തിൽ നിന്നും താഴെ ഇറങ്ങി. നിങ്ങളുടെ ബാഗ് ഒന്നു പരിശോധിക്കണം.എന്താ കാര്യം എന്ന ഭാവത്തിൽ ഞാൻ പോലീസിനെ നോക്കി.ചേട്ടാ ഞാൻ ഇ ട്രെയിനിൽ സ്ഥിരം യാത്രക്കാരൻ ആണ്. എന്താ സംഭവം? ഞാൻ പോലീസിനോട് വീണ്ടും ചോദിച്ചു.’അതൊക്കെ പറയാം, നി ആദ്യം ബാഗ് എടുക്ക്’.ഒക്കെ എന്നു പറഞ്ഞു, ഞാൻ വീണ്ടും വലിഞ്ഞു കയറി മുകളിലെ ബർത്തിൽ നിന്നും ബാഗ് എടുത്തു കൊണ്ട് വന്നു.
ഞാൻ ബാഗ് താഴത്തെ സീറ്റിൽ വച്ചു. നിങ്ങൾ തന്നെ തുറന്നു നോക്കിക്കൊള്ളു.’ ഞാൻ പറഞ്ഞു.അവർ നിരസത്തോടെ ബാഗ് തുറന്നു നോക്കി. അതുപോലെ തിരികെ അടച്ചു വച്ചു.ഉടൻ തന്നെ അവർ പോകാൻ ഒരുങ്ങി. ചേട്ടാ എന്താ സംഭവം? ഞാൻ ചോദിച്ചു.ഇ ട്രെയിനിൽ കഞ്ചാവ് കടത്തുന്നുണ്ട് എന്നൊരു ഇൻഫോർമേഷൻ കിട്ടിയിട്ടുണ്ട്. അതാണ് ഞങ്ങൾ ചെക്ക് ചെയ്തത്.ഇതും പറഞ്ഞിട്ട് അവർ മുന്നോട്ട് നടന്നു പോയി. ഇതു കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം.ഇന്ന് കുറച്ചു മുന്നേ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ വച്ചു അതേ അനുഭവം ഉണ്ടായി. ഒരു വലിയ ജനകൂട്ടത്തിനു നടുവിൽ നിന്നും എന്നെ പോലീസ് തിരഞ്ഞു പിടിച്ചു. ബാഗ് ഒക്കെ തുറന്നു പരിശോധിച്ചു. പരിശോധനക്ക് ശേഷം ഞാൻ അവരോടു ചോദിച്ചുചേട്ടാ, കഞ്ചാവ് ആണോ നോക്കിയത്?ഞാൻ ഒരു സ്ഥിരം യാത്രികൻ ആണ്. ഞാൻ ഇങ്ങനെ ഉള്ള ചെറിയ ഐറ്റം ഒന്നും എടുക്കില്ല. ഒരു ചെറു ചിരിയോടെ അവരോടു പറഞ്ഞു.എന്നെ കഴിഞ്ഞ ആഴ്ചയും ഇതേ പേരിൽ ചെക്ക് ചെയ്തതാണ്. ഞാൻ പറഞ്ഞു നിറുത്തി.
ഓക്കെ സാർ, അവർ ഒരു പുഞ്ചിരിയോടെ മുന്നോട്ടു പോയി. ട്രെയിൻ വന്നു, അതിൽ ഞാൻ കയറി.ട്രെയിനിൽ കയറിയത് മുതൽ ഒരു സംശയം, എന്നെ കാണുമ്പോൾ മാത്രം എന്താ പോലീസ് കഞ്ചാവ് ഉണ്ടോ എന്നു ചോദിക്കുന്നത്.ട്രെയിനിലെ കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കും ഒരു സംശയം എന്നെ കണ്ടാൽ കഞ്ചാവ് അടിച്ചു നടക്കുന്ന ഒരു ലുക്ക് ഉണ്ടോ എന്നു ഒരു സംശയം.ലുക്ക് ഒന്നു മറ്റേണ്ടിയിരിക്കുന്നു.നോട്ട്- ബാംഗ്ലൂരിലെ ഏതോ ഒരു പബ്ബിൽ മലയാളികളുടെ കയ്യിൽ നിന്നും കഞ്ചാവ് പിടിച്ചതിന് ഞാൻ എന്റെ ലുക്ക് തന്നെ മാറ്റേണ്ട സ്ഥിതിയാണ്.
അനീഷ് ഓമന രവീന്ദ്രൻ