നിങ്ങളുടെ അയൽക്കാരൻ മരം വെട്ടിയില്ല എങ്കിൽ ആദ്യം മരത്തിൽ ഊഞ്ഞാൽ കെട്ടുക

കേരളത്തിൽ പൊതുവെ മഴ സമയം ആണ് ന്യൂനമർദ്ദം കാരണം പലരും ഇപ്പോൾ മഴക്കെടുതിയിൽ ആശങ്കപ്പെട്ടു ഇരിക്കുകയാണ് .ചില ആളുകളെ എങ്കിലും ഇപ്പോൾ പ്രധാനമായും അലട്ടുന്ന ഒന്നാണ് അയൽക്കാരന്റെ വലിയ മാവും പ്ലാവും എല്ലാം തങ്ങളുടെ പറമ്പിലേക്കും വീടിന്റെ മുകളിലേക്കും ചാഞ്ഞു നിൽക്കുന്നത് .ചില നല്ല അയൽക്കാർ അത് പറയുമ്പോൾ മുറിച്ചു കൊടുക്കും എങ്കിലും ചില അയൽക്കാർ കേട്ട ഭാവം കാണിക്കില്ല .അപകടം സംഭവിച്ച ശേഷം ആകും അവർ ആലോചിക്കുന്നത് .ഇത് പോലെ ഒരാൾ സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം ചോദിച്ചു അയൽക്കാരൻ മരം മുറിച്ചു തരുന്നില്ല എന്ത് ചെയ്യും ?? അപ്പോൾ ലഭിച്ച മറുപിടിയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .

ആ മറുപിടി ഇങ്ങനെ വീടുപണി കഴിഞ്ഞു താമസം ആയതിനു ശേഷം അയൽക്കാരൻ മരം മുറിച്ചു തരുന്നില്ല എങ്കിൽ മതിലെല്ലാം കെട്ടിയതിനു ശേഷം നിങ്ങളുടെ പറമ്പിലേക്ക് ചാടി നിൽക്കുന്ന കൊമ്പുകളുടെ താഴെ ഒരു നീളമുള്ള കോൺക്രീറ്റ് ബെഞ്ച്, പരിസരത്തു പുൽത്തകിട്ടി, ആ കൊമ്പിൽ ഒരു ഊഞ്ഞാൽ സെറ്റ് ആക്കുക,വൈകുന്നേരങ്ങളിൽ ചായയും സ്നാക്സും ആയി കുടുംബസമേധം അവിടെ ചിലവഴിക്കുക, ഭാര്യയെ ആ ഊഞ്ഞാലിൽ ഇരുത്തി ആട്ടുക, ഇത്രേം മതി, ഇതെല്ലാം കണ്ട് മനസികമായി തകരുന്ന അയല്പക്കത്തുകാരി തന്നെ പ്ലാവേൽ വലിഞ്ഞുകയറി വെട്ടിക്കോളും ലീഗൽ ആയിട്ടു പോവുകയാണെങ്കിൽ അതിന്റെ കൊമ്പ് വെട്ടുന്നത് കാണാൻ താങ്കളുടെ ആയുസ്സ് തികയാതെ വരും. ഇത് രസകരമായി തോന്നും എങ്കിലും നാം നിയമപരമായി ചെയ്യേണ്ടത് ഇങ്ങനെ അല്ല അതെന്തൊക്കെ എന്ന് നോക്കാം.

ഇങ്ങനെ ഒരു അനുഭവം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ ആദ്യം നിങ്ങളുടെ വാർഡ് മെമ്പറെയോ അല്ലെങ്കിൽ റെസിഡൻസ് അസ്സോസിയേഷനോ പരാതിപ്പെട്ടു രണ്ടു അയൽക്കാരും പ്രശ്നം രമ്യമായി പരിഹരിക്കണം.അത് നിങ്ങൾ പരാജയപ്പെട്ടാൽ നിയമപരമായി ഇതിനെ നേരിടാൻ ശ്രമിക്കുകയാണെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ ഭീഷണി ഉയർത്തിയാൽ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിൽ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ട വർക്ക് അവകാശമുണ്ട്.കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 പ്രകാരവും ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.

നിങ്ങളുടെ മുന്സിപ്പാലിറ്റിക്കോ പഞ്ചായത്തിനോ പരാതി കൊടുത്താൽ അവർക്ക് നടപടി എടുക്കാൻ അധികാരം ഉണ്ട് .നിങ്ങൾ പരാതി കൊടുത്താൽ പഞ്ചായത്തു അല്ലെങ്കിൽ മുൻസിപ്പാലിറ്റി അയൽക്കാരാണ് രേഖ മൂലം നോട്ടീസ് അയക്കും .നിശ്ചിത സമയത്തിൽ അത് മുറിച്ചു മാറ്റാൻ.അപകടം നടക്കാൻ സാധ്യത ഉള്ള മരം എങ്കിലും മുന്നറിയിപ്പ് ഇല്ലാതെ തന്നെ മരം മുറിച്ചു മാറ്റാൻ കഴിയും.ഇതൊന്നും നടന്നില്ലെങ്കിൽ RDO തഹസിൽദാർ എന്നിവർക്ക് പരാതി കൊടുത്താൽ അവർ നടപടി എടുക്കും അതും അല്ലെങ്കിൽ കോടതി വഴി നേരിട്ടും നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.

ആദ്യമായിട്ട് നിങ്ങൾ അയൽവാസിയോട് തന്നെയാണ് ഇതിനെപ്പറ്റി സംസാരിക്കേണ്ടത് എത്ര ശത്രുത പുലർത്തുന്ന അയൽവാസി കൂടി ആണെങ്കിലും അവരോട് ഈ കാര്യം നേരിട്ട് ബോധ്യപ്പെടുത്തേണ്ടത് ആണ്. എത്രത്തോളം ആയാലും ശത്രുത പുലർത്തുന്നത് അത്ര നല്ല കാര്യമായിരിക്കില്ല നമുക്കൊരു ആപത്ത് കാലത്ത് ദൂരെയുള്ള ബന്ധുക്കൾ ഓടിയെത്തുന്നത്തിലും അയൽക്കാർ ആയിരിക്കും നമ്മളെ സഹായിക്കാൻ ഉണ്ടാവുക. പക്ഷേ ഇനി നിങ്ങളെല്ലാം ബോധിപ്പിച്ചതിനു ശേഷവും അവർ അത് കേൾക്കാൻ തയ്യാറാവുന്നില്ലെങ്കിൽ.നിങ്ങൾ ആദ്യമായി നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി അതായത് പഞ്ചായത്ത് വഴിയോ മുൻസിപ്പാലിറ്റി വഴിയോ നിങ്ങൾക്ക് കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ അതിന്റെ പഴങ്ങളോ മറ്റോ അയൽ വസ്തുവിലേക്ക് വീഴുകയോഅവിടുത്തെ ആളുകൾക്കോ കൃഷിക്കോ മറ്റോ ആപത്ത് ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these