ഈ സാഹചര്യത്തിൽ നമുക്ക് സംരക്ഷണം നൽകുന്ന ഇൻഷുറൻസുകൾ

ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ രോഗത്തിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും ഇൻഷുറൻസ് പോളിസിയുമായി രംഗത്ത് വന്നിട്ടുണ്ട്.നമ്മുടെ ഫോൺ ഉപയോഗിച്ച വളരെ പെട്ടന്ന് കുറഞ്ഞ തുകയ്ക്ക് എടുക്കാവുന്ന അത്തരത്തിലുള്ള രണ്ട് കമ്പനികളുടെ പോളിസികൾ നമുക്ക് പരിചയപ്പെടാം

ആദ്യമേ തന്നെ ഫോൺപൈ ആപ്പിലൂടെ എടുക്കാവുന്ന പോളിസിയെ കുറിച്ഛ് പരിചയപ്പെടാം. ഇത് ഫോൺപേയ് ബജാജ് അല്ലിയൻസ് ജനറൽ ഇൻഷുറൻസുമായി കൂടിചേർന്നാണ് ഈ പോളിസി അവതരിപ്പിച്ചിട്ടുള്ളത്. ഈ പോളിസിയുടെ മൂല്യം വരുന്നത് 50000 രൂപയാണ്. അതുപോലെ തന്നെ ഈ പോളിസിയുടെ കാലാവധി 1 വർഷമാണ്. ഈ പോളിസി എടുക്കുന്നതിനു യാതൊരുവിധ മെഡിക്കൽ ടെസ്റ്റിന്റെയും ആവശ്യമില്ല. ഈ പോളിസിയുടെ പ്രീമിയം തുക എന്ന് പറയുന്നത് 156 രൂപയാണ്. 18 വയസിനും 55 വയസിനും ഇടക്കുള്ള ആർക്കും ഈ പോളിസി എടുക്കുവാൻ സാധിക്കും

ഈ പോളിസിക്ക് കമ്പനി ചില നിബന്ധനകൾ വെക്കുന്നുണ്ട് അവ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.ഈ പോളിസി ഇന്ത്യയിൽ മാത്രമേ വാലിഡ്‌ ആയിട്ടുള്ളു.മറ്റുള്ള രാജ്യങ്ങളിൽ ഇത് വാലിഡ്‌ അല്ല.അതുപോലെ തന്നെ ഈ പോളിസി എടുത്തു 15 ദിവസത്തിന് ശേഷം മാത്രമേ ഇത് ആക്റ്റീവ് ആവുകയുള്ളൂ അതായത്. ഈ പോളിസി എടുത്തു 15 ദിവസം കഴിഞ്ഞു ഈ രോഗം വന്നാൽ മാത്രമേ നമുക്ക് ഈ പോളിസിയുടെ പരിരക്ഷ ലഭിക്കുകയുള്ളു. പോളിസി എടുക്കുന്ന വ്യക്തി കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ വിദേശത്തോ, വലിയ പട്ടണങ്ങളിലോ പോയിട്ടുണ്ടെങ്കിൽ അയാൾക്ക് 30ദിവസത്തിന് ശേഷമേ ഈ പോളിസി എടുക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ മാത്രമേ ഈ പോളിസി വാലിഡ്‌ ആവുകയുള്ളൂ. നിലവിൽ ഈ രോഗം ബാധിച്ച ഒരാൾക്ക് ഈ പോളിസി എടുക്കുവാൻ സാധിക്കില്ല.

രണ്ടാമതായി പായ്റ്റീയേം ഉപയോഗിച്ച എടുക്കാവുന്ന ഒരു പോളിസി ആണ് ഉള്ളത്. ഇത് റിലൈൻസ് ജനറൽ ഇൻഷുറൻസുമായി കൂടി ചേർന്നാണ് ഈ പോളിസി അവതരിപ്പിച്ചിട്ടുള്ളത്. 25000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈ പോളിസി കൊണ്ട് പരിരക്ഷ കിട്ടാം.നാം എടുക്കുന്ന ഇൻഷുറൻസ് തുകക്ക് അനുസൃതമായിരിക്കും അതിന്റെ പ്രീമിയം തുക വരുന്നത് (ഉദാ:25000 രൂപക്ക് 225 രൂപ പ്രീമിയം ).1 വർഷം തന്നെയാണ് ഈ പോളിസിയുടെയും കാലാവധി 3 മാസമായ കുട്ടി മുതൽ 60 വയസുള്ള ആൾക്ക് വരെ ഈ പോളിസി എടുക്കാൻ സാധിക്കുന്നതാണ് .

ഈ പോളിസി എടുക്കണമെങ്കിൽ കമ്പനി നിർദ്ദേശിക്കുന്ന നിബന്ധനകൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം.ഒന്നാമതായി ടെസ്റ്റ്‌ നടത്തുന്നത് ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്ന് തന്നെ ആയിരിക്കണം.ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ നിന്ന് ആവാൻ പാടില്ല.അതോപോലെ തന്നെ കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ മറ്റു രാജ്യങ്ങളിലോ.വലിയ പട്ടണങ്ങളിലോ പോയിട്ടുണ്ടാവാൻ പാടില്ല. അഥവാ പോയിട്ടുണ്ടെങ്കിൽ 45 ദിവസത്തിന് ശേഷം മാത്രമേ ഈ പോളിസി എടുക്കുവാൻ സാധിക്കുകയുള്ളു..ഫോൺപൈ പോളിസിയെ പോലെ തന്നെ നിലവിൽ രോഗം ബാധിച്ച ഒരാൾക്ക് ഈ പോളിസി ലഭിക്കുകയില്ല..ഭാവിയിൽ വരികയാണെങ്കിൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചികിത്സക്കും മറ്റും വേണ്ടി ഈ പോളിസി എടുക്കുന്നത് നന്നായിരിക്കും

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these