ഉള്ളി ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.എന്നാല്‍ ഇത് ആരോഗ്യത്തിന് ഫലപ്രദമായ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് പലർക്കും അറിയേണ്ടത്.ഉള്ളി കഴിക്കുന്നതിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും.ഹൃദയാഘാതത്തിനു കാരണമാകുന്ന നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കംചെയ്യാൻ ചുവന്ന ഉള്ളി സഹായിക്കുന്നു.
സവാള ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം,
-ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ നിലനിർത്താൻ സഹായിക്കുന്നു ,
-ഹൃദ്രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.-ഉള്ളിയിലും സവാളയിലും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ബി,വൈറ്റമിന്‍ ബി6,ഫോളിക് എന്നിവ അടങ്ങിയിട്ടുണ്ട്.ഇവ നമ്മുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്.
-കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സവാള വളരെയധികം സഹായിക്കുന്നുണ്ട്.
ഇവ വേവിച്ച് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പച്ചക്ക് കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഉത്തമം. വേവിക്കുമ്ബോള്‍ ഉള്ളിയിലെ ക്വാര്‍സെറ്റിനും, ബയോഫ്‌ളവനോയ്ഡുകളും ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഉള്ളിയുടെ പുറന്തോല്‍ മാറ്റുമ്ബോള്‍ ഇതെല്ലാം ഇല്ലാതാവുന്നതാണ് സത്യം. അതുകൊണ്ട് ഉള്ളി തോല്‍ കളയുമ്ബോള്‍ അതിന്റെ പുറം തോല്‍ മാത്രം കളയാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ തോല്‍ കളയാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ക്വര്‍സെറ്റിന് ഉണ്ട്. കൊളസ്‌ട്രോള്‍ കുറക്കുന്നതോടൊപ്പം തന്നെ ഹൃദയത്തിന്റെ ആരോഗ്യവർദ്ധനവിന് സഹായിക്കുന്നുണ്ട്. ഹാര്‍ട്ട് അറ്റാക്ക്,പക്ഷാഘാതം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും ക്വാര്‍സെറ്റിന്‍ സഹായിക്കുന്നുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതോടൊപ്പം തന്നെ സ്‌ട്രെസ്സ് കുറക്കുന്നതിനും പൈല്‍സ് പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ക്യാന്‍സര്‍, എക്‌സിമ, ഡ്രൈസ്‌കിന്‍ എന്നിവയെല്ലാം ഇതിലൂടെ നമുക്ക് പരിഹരിക്കാവുന്നതാണ്.
പച്ചക്ക് ഉള്ളി കഴിക്കാൻ ആണ് കൂടുതൽ നമ്മൾ ശ്രദ്ധ കാണിക്കേണ്ടത്.കാരണം ഉള്ളിയില്‍ ഉള്ള സള്‍ഫൈഡിന്‍ എന്നൊരു ഘടകമാണ് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നത്. വേവിച്ച് കഴിക്കുബോൾ സൾഫൈഡിന്റെ അംശം കുറയും അതുകൊണ്ട്,പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.കൊളെസ്ട്രോൾ നിങ്ങളുടെ ആരോഗ്യത്തിന് ഒരുവലിയ വില്ലനാണ്, ഇത് നമ്മെ ബാധിച്ചാൽ നമ്മുടെ ആരോഗ്യത്തിന്റെ കാര്യം ചിന്തിക്കാവുന്നതിലുമപ്പുറമാണ് .ഇതില്‍ ധാരാളംഫൈബറും അടങ്ങിയിട്ടുണ്ട്.ഇത് മാത്രമല്ല ഇത് പ്രമേഹം പോലുള്ള രോഗങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഉള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട.
കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്.അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രശസ്തമാണ്. നനവുള്ളിടത്തും, നീര്‍വാര്‍ച്ച ഉള്ളിടത്തും ഉള്ളി വളരും.വേണമെങ്കില്‍ പൂന്തോട്ടത്തിലോ, പച്ചക്കറിത്തോട്ടത്തിലോ വളര്‍ത്താം. ലോകമെങ്ങും നിരവധി ആഹാരപദാര്‍ത്ഥങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഉള്ളി.മറ്റ് പച്ചക്കറിയിനങ്ങള്‍ക്കും, സസ്യങ്ങള്‍ക്കുമൊപ്പം വളരുമെന്നതിനാല്‍ സൗഹൃദ സസ്യം എന്നും ഉള്ളിയെ വിളിക്കുന്നു.
രക്തം കട്ടിയാകുന്നത് തടയാന്‍ ഉള്ളിക്ക് കഴിവുണ്ട്. രക്തത്തിലെ ചുവന്ന കോശങ്ങള്‍ കട്ടിയായി തീര്‍ന്നാല്‍ ഹൃദയത്തിനും, ധമനികള്‍ക്കും തകരാറുണ്ടാവും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഉള്ളി കഴിക്കാവുന്നതാണ്