ഇരുപതു മിനിട്ടുകൊണ്ട് കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാം.!!

വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന മിത്രകീടങ്ങളുണ്ട്. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം വെളളരി വര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്ന വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപ്രാണിയെ ഉപയോഗിക്കുന്നത്. എപ്പിലാക്ന വണ്ടുകളുടെ മുട്ടകള്‍, പുഴുക്കള്‍, സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ.

ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറു കടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളേയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവയുടെ മുട്ടകള്‍ കാര്‍ഡുകളില്‍ ഒട്ടിച്ച് കൃഷിയിടത്തില്‍ നിക്ഷേപിച്ചാല്‍ മുട്ട വിരിഞ്ഞു വരുന്ന കടന്നലുകള്‍ ശത്രുകീടങ്ങളുടെ മുട്ടകളില്‍ കടന്ന് അവയെ നശിപ്പിക്കുന്നു. ട്രൈക്കോകാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

പച്ചക്കറികളില്‍ മണ്ണിലൂടെ പകരുന്ന കുമിള്‍രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ് ഈ കുമിള്‍. ചെടികളുടെ വേരുപടലത്തോട് ചേര്‍ന്നാണ് ട്രൈക്കോഡെര്‍മ വളരുന്നത്. ഇവ ഉല്പാദിപ്പിക്കുന്ന ആന്‍റിബയോട്ടിക്കുകളും മറ്റ് വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ചക്കും വിളവ് വര്‍ദ്ധനവിനും സഹായിക്കുന്ന ചില ഹോര്‍മോണുകളും ട്രൈക്കോഡെര്‍മ ഉലപാദിപ്പിക്കുന്നു.

പച്ചക്കറികളുടെ വേര്ചീയല്‍, വള്ളിപ്പയറിന്‍റെ പ്രധാന രോഗങ്ങളായ വള്ളിപ്പഴുപ്പ്, വള്ളിഉണക്കം, ചുവടുവീക്കം, കരിവള്ളി, തക്കാളിയുടെ വാട്ട രോഗം എന്നിവയുടെ ഫലപ്രദമായ നിയന്ത്രണത്തിന് ട്രൈക്കോഡെര്‍മ പ്രയോഗിക്കാവുന്നതാണ്. വഴുതന വര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറികളുടെ തൈചീയല്‍ നിയന്ത്രിക്കുന്നതിനായി ഇവയുടെ വിത്തുകള്‍ പാകുന്നതിനു മുമ്പ് ട്രൈക്കോഡെര്‍മ ( 4 ഗ്രാം ഒരു കിലോ വിത്തിന്) പുരട്ടി നടുന്നതും മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്. വിളകള്‍ക്ക് നല്കേണ്ട ജൈവവളം എല്ലായ്പോഴും ട്രൈക്കോഡെര്‍മ വളര്‍ത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തൈകള്‍ നടുമ്പോള്‍ വേരുകള്‍ ട്രൈക്കോഡെര്‍മ ലായനിയില്‍ (250 ഗ്രാം 500മില്ലി ലിറ്റര്‍ വെള്ളത്തില്‍) 15 മിനിട്ട് നേരം മുക്കി വച്ച ശേഷം നടുന്നത് വളരെ പ്രയോജനകരമാണ്. ഒരു ശതമാനം വീര്യമുള്ള ട്രൈക്കോഡെര്‍മ ലായനി തവാരണയിലും വിളകളുടെ ചുവട്ടിലും ഒഴിക്കുന്നത് നല്ലതാണ്.

https://www.facebook.com/Doctorsonline007/videos/2817288205023806/

 

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these