ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു. മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും.
നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാന്‍ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലില്‍ കെട്ടിയാല്‍ കണ്ണില്‍ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കില്‍ വലതുകാലിലും വലതു കണ്ണിലാണെങ്കില്‍ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള് കൊണ്ടാല്‍ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരന്‍ വെച്ച് ഏഴുദിവസം കഴിച്ചാല്‍ കുടല്‍പുണ്ണ് സുഖമാകും.
ആരോഗ്യപരമായ ശീലങ്ങള്‍ ഏറെയുണ്ട്, നമുക്ക്. ആരോഗ്യപരമായ ശീലങ്ങള്‍ അടുക്കളയില്‍ നിന്നും, അതായത് നമ്മുടെ വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി വലിയ വില കൊടുത്തു മരുന്നുകള്‍ വിപണിയില്‍ നിന്നും വാങ്ങേണ്ടതില്ല.
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ കാപ്പി, ചായ ശീലങ്ങള്‍ ഉള്ളവരാണ് മിക്കവാറും പേര്. ആരോഗ്യത്തില്‍ താല്പര്യമുള്ളവരെങ്കില് ഒരു ഗ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങും. ആരോഗ്യത്തിനു വേണ്ടി ചില്പ്പോള് നമുക്ക് ഇഷ്ടമുള്ള ചില ശീലങ്ങള്‍ ഉപേക്ഷിയ്ക്കേണ്ടി വരും, ഇഷ്ടമില്ലാത്ത ചില രുചികള്‍ പരീക്ഷിയ്ക്കേണ്ടിയും വരും.
രാവിലെ ചായ, കാപ്പി ശീലത്തിനു പകരം മുരിങ്ങയില വെള്ളമായാലോ,ഇലക്കറികളില്‍ തന്നെ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന ഒന്നാണ് മുരിങ്ങയില. നാട്ടുമ്ബുറത്തെ പറമ്ബുകളില്‍ സര്‍വസാധാരണമായി കാണുന്ന മുരിങ്ങയുടെ ഇല ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും ഉപയോഗിയ്ക്കാറുണ്ട്.
മുരിങ്ങയില തണലത്തു വച്ച് ഉണക്കി പൊടിച്ച് ഇതിട്ടു വെള്ളം തിളപ്പിച്ചു രാവിലെ വെറുംവയററില് കുടിച്ചു നോക്കൂ, ഗുണങ്ങള്‍ ചില്ലറയല്ല. സ്വാദില്‍ അത്രയ്ക്കു മികച്ചതല്ലെങ്കിലും ആറോഗ്യപരമായ ഗുണങ്ങള്‍ ധാരാളമാണ്.ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഒരു പാനീയം കൂടിയാണിത്. ഈ വെളളത്തില്‍ അല്പം തേന്‍ ചേര്‍ത്ത് ഇളക്കി കുടിയ്ക്കാം. തേനിന്റെ ആരോഗ്യ ഗുണങ്ങള്‍ കൂടിയാകുമ്ബോള്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും.മുരിങ്ങയില ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കാം. തണലില്‍ വച്ചു വേണം, ഉണക്കിപ്പൊടിയ്ക്കാന്‍. പ്രയോജനങ്ങള്‍ അറിയൂ