ചിറ്റമൃത്, പാടക്കിഴങ്ങ്, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുക.
ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം.
വെള്ളരി വിത്ത് അരച്ച് പൊക്കിളിൽ ഇട്ടു നോക്കു.ചിലർക്ക് ഇത് കൊള്ളം. ചെറൂള ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം പുനര്നവാദി കഷായവും വാരണാദി കഷായവും ചന്ദ്രപ്രഭ ഗുളിക ചേർത്ത് കൊടുത്തു നോക്കു.കഴിയിന്നിടത്തോളം തഴുതാമ ,പയറില തോരനുകൾ, കരിക്കിൻ വെള്ളം കൊടുക്കുകഉണങ്ങിയ വെളുത്ത ആമ്പലിന്റെ പൂവ് 200 ഗ്രാം എടുത്തു അര ലിറ്റര്‍വെള്ളത്തില്‍ കുതിര്ത്തുഎ അരിച്ചു ആ വെള്ളം 30 മില്ലി വീതം രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ മൂത്രത്തില്‍ കൂടെ രക്തം പോകുന്നത്, മൂത്ര പഴുപ്പ് , മൂത്ര നാളിയിലെ പഴുപ്പ് , മൂത്ര തടസ്സം .ദാഹം, ഉള്പുഴുക്കം ഇവകള്‍ തീരും. മത്തങ്ങാ കുരു അരച്ച് നാഭിയില്‍ ഇട്ടാലും പ്രോസട്രറ്റ് വീക്കം കുറയും . ഇങ്ങനെ പ്രശ്നം ഉള്ളവര്‍ പതിവായി മത്തങ്ങ കുരു തിന്നുക ,
സാഹചര്യങ്ങൾപ്രസവനാന്തരം ഈ രോഗം സാധാരണമാണ്. ഓരോ ഗർഭാവസ്ഥയോടൊപ്പവും അടിഭാഗത്തെ പേശികളും അവയവങ്ങളും അസാധാരണമായ വിധം അയഞ്ഞ് വികസിച്ച് കൊടുത്താൽ മാത്രമെ പ്രസവം സാധ്യമാവുകയുള്ളു. ഒപ്പം ഗർഭസ്ഥശിശുവിന്റെ ഭാരം മലാശയത്തിലെ രക്തക്കുഴലുകളിലേൽപ്പിക്കുന്ന മർദ്ദവും പൈൽസിന് കാരണമാകുന്നു.ചിലരിൽ പ്രസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രമേഹം, പ്രഷർ എന്നിവ പോലെ മൂലക്കുരുവും തനിയെ മാറാം. എന്നാൽ, പിന്നീടുള്ള ഓരോ പ്രവസവവും രോഗസ്ഥിതി വഷളാക്കുന്നു. ഇതോടൊപ്പം ചിലരിൽ വെരിക്കോസ് വെയ്ൻ എന്ന കാലിലെ സിരാവീക്കവും വരാം.