ധാരാളം പോഷകഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. വൈറ്റമിന് എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. കാടമുട്ടയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ധാരാളം പോഷകഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വെെറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, ചുമ എന്നിവ തടയാൻ ഏറ്റവും നല്ലതാണ് കാടമുട്ട. വൈറ്റമിന് എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അമ്പതുഗ്രാം കാടമുട്ടയില് 80 കാലറി മാത്രമാണുള്ളത്.
ജലദോഷം, പനി എന്നിവ മാറാൻ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവുംനല്ലതാണ് കാടമുട്ട. പൊട്ടാസ്യം, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള് രൂപപ്പെടാനും കാടമുട്ടകഴിക്കുന്നത് സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കാടമുട്ട കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായിക്കും. ക്യാൻസർ വരാതിരിക്കാൻ കാടമുട്ട സഹായിക്കും. കോഴിമുട്ടയിൽ കാണാത്ത ഒാവോമുകോയ്ഡ് എന്ന പ്രോട്ടീൻ കാടമുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇലക്കറി എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിരുന്നു. അമരാന്തേഷ്യ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുളള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര, വശളച്ചീര, സാമ്പാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ വിവിധ നിറത്തിലായി പോഷകസംമ്പുഷ്ടാമായ ചീരയിനങ്ങള്‍ നമുക്ക് ലഭിക്കും്. ഇതെല്ലാം തന്നെ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്.
ഫോസ്ഫറസ്, മാംസ്യം, നാരുകള്‍, അന്നജം, കാത്സ്യം, കരോട്ടിന്‍, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. ചന്തയില്‍നിന്ന് ലഭിക്കുന്ന ചീര രാസവളങ്ങള്‍ കാരണം മലിനപ്പെട്ടതായതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ചിരുന്ന ശേഷം പാചകം ചെയ്യുന്നതാണ് നല്ലത്. കുറച്ചു് ചീര വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. കീടനാശിനിയുടെ ഭീതിയില്ലാതെ കഴിക്കാം.
നാല് വിഭാഗം ചീരയിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. അരുണ്‍ (ചുവപ്പ്), മോഹിനി (പച്ച), രേണുശ്രീ (പച്ച ഇലയും പര്‍പ്പിള്‍ തണ്ടും), കൃഷ്ണശ്രീ (ചുവന്ന ഇല). പിന്നെ കോ-1,2,3(പച്ച), കണ്ണാറ ലോക്കല്‍ (കടുംചുവപ്പ്) എന്നിവയും നല്ല ഇനങ്ങളാണ്.
സ്പിനാച്ച് എന്നതും അമരാന്തേഷ്യ വിഭാഗത്തിത്തില്‍ പെട്ട ഒരുതരം ചീരയാണ്. പേര്‍ഷ്യാണ് ഇതിന്റെ ജന്മദേശം എന്നു പറയുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് രക്തസ്രാവം കാരണം കഷ്ടപ്പെട്ട ഫ്രഞ്ച് പട്ടാളക്കാര്‍ ശരീരത്തിന്റെബലം വീണ്ടെടുക്കാനായി സ്പിനച്ചിന്റെ നാരു ചേര്‍ത്ത വീഞ്ഞ് നല്‍കിയിരുന്നതായി ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചുവപ്പും പച്ചയും നിറത്തിലുള്ള സ്പിനാച്ച് ലഭ്യമാണ്.
https://www.facebook.com/Doctorsonline007/videos/2398182583627247/