മുടിക്കു വേണ്ടിയാണ് മലയാളി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നു തോന്നുന്നു. ‘ഇടതൂർന്ന് കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം. വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്.
മുടിനാരിലെ മാംസ്യമായ കെരാറ്റിന്റെ നിർമ്മിതിക്ക് മാംസ്യം അത്യാവശ്യമാണ്. പ്രോട്ടീനിലുള്ള അമിനോ ആസിഡുകളാണ് കെരാറ്റിൻ വളർച്ചയ്ക്ക് സഹായിക്കുക. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും പിന്നിലെ പ്രധാന ഘടകമാണ് കെരാറ്റിൻ. കെരാറ്റിന്റെ കുറവ് മുടി പെട്ടെന്ന് പൊട്ടാനും കട്ടികുറയാനും ഇടയാക്കും.
വിറ്റമിനുകൾക്ക് മുടി വളർച്ചയിൽ പ്രധാന പങ്കുണ്ട്. പ്രത്യേകിച്ച് വിറ്റമിൻ, എ, ബി. സി. ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നൽകും. വിറ്റമിൻ എ ചർമത്തെ ഈർപ്പമുള്ളതാക്കും. ഇത് മുടിവളർച്ച കൂട്ടുന്നതോടൊപ്പം മുടിയിഴയുടെ ആരോഗ്യത്തിന് സ്ഥിരത നൽകുന്നു.

മുടിക്ക് വേണ്ട അളവിൽ സിങ്ക് ലഭിക്കാത്തപ്പോഴാണ് കട്ടികുറഞ്ഞ് തവിട്ടു നിറമാവുക.തലയോട്ടിയിലെ എണ്ണ ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് സിങ്കായതിനാൽ വരണ്ടമുടിയെ ജീവസുറ്റതാക്കാൻ സിങ്കടങ്ങിയ ഭക്ഷണം നല്ലതാണ്. പച്ചക്കറികളിൽ സിങ്കിന്റെ അളവ് താരതമ്യേന കുറവാണ്.
കഴിക്കേണ്ട ഭക്ഷണം: കക്ക ഇറച്ചി, അണ്ടിപ്പരിപ്പുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, കരൾ, സൂര്യകാന്തി എണ്ണ.