കേശസംരക്ഷണം എന്നും എപ്പോഴും വെല്ലിവിളി തന്നെയാണ്. പലപ്പോഴും ആത്മവിശ്വാസത്തിന്‍റെ കൂടി പ്രതീകമായിരിക്കും നമ്മുടെ മുടി. മുടി പോവുന്നതോടെ നഷ്‌ടപ്പെടുന്നു പലരുടേയും ആത്മവിശ്വാസം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല എണ്ണകളും ഷാമ്ബൂവും എല്ലാം വാങ്ങിത്തേക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇത്തരം ഉപയോഗങ്ങള്‍ കാര്യങ്ങള്‍ ഒന്നു കൂടി വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കുക. കാരണം അത് പലപ്പോഴും ഉള്ള മുടി കൂടി പോവാനാണ് കാരണമാകുന്നത്.
കേശസംരക്ഷണം ഒരു വെല്ലുവിളിയായി തന്നെ മാറുന്ന അവസ്ഥയാണ് പലപ്പോഴും നമ്മുടെ ഇടയില്‍ കാണുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിലെല്ലാം അത് പലപ്പോഴും ആരോഗ്യത്തിന് തന്നെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി സംശയിക്കാതെ നമുക്ക് തൈര് ഉപയോഗിക്കാം. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല ചില സൗന്ദര്യ ഗുണങ്ങളും തൈര് നമുക്ക് നല്‍കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് തൈര്. അതുപോലെ തന്നെയാണ് കേശസംരക്ഷണത്തിന്റെ കാര്യത്തിലും.
കേശസംരക്ഷണത്തിന് വേണ്ടി തൈര് ഉപയോഗിക്കുമ്ബോള്‍ അല്‍പം കറ്റാര്‍ വാഴ നീര് കൂടി ചേര്‍ത്ത് നോക്കൂ. ഇത് ഫലം ഇരട്ടിയാക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി നല്ല ഇട തൂര്‍ന്ന കരുത്തുള്ള മുടിക്ക് സഹായിക്കുന്നു തൈര്. തൈര് ഉപയോഗിക്കുന്നതിനേക്കാള്‍ ഉപയോഗിക്കേണ്ട വിധമാണ് ശ്രദ്ധിക്കേണ്ടത്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തൈര് ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്.
ഒരു കപ്പ് തൈര് എടുക്കുക, അതിലേക്ക് ഒരു കറ്റാര്‍ വാഴ തണ്ട് പിഴിഞ്ഞ് എടുത്ത നീര് ചേര്‍ക്കുക. ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്ത ശേഷം അരമണിക്കൂര്‍ ഇരിക്കുക. അതിന് ശേഷം ചെറുപയര്‍ പൊടി ഇട്ട് മുടി നല്ലതു പോലെ കഴുകാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.