എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്ബത്തികള്ക്കുള്ളത്. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും വിശ്വാസിക്കുന്നവരാണ് അധിക പേരും.എന്നാല്‍ പുതിയ പഠനം പറയുന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല.
അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍,സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍ നിന്നും പുറത്ത് വരുന്ന പുകയിലെ ചെറു കണികകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ആളുകള്‍ അത് ശ്വസിക്കുക വഴി ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.ഇവയുടെ സുഗന്ധത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒരുപോലെ അപകടം തന്നെ.
2015 ല്‍ ചൈനയില്‍ നടന്ന പഠനത്തില്‍ പറയുന്നു, അഗര്‍ബത്തികളില്‍ നിന്ന് പുറത്ത് വരുന്ന പുകയില്‍ മൂന്ന് തരം വിഷമാണ് അടങ്ങിയിരിക്കുന്നത്. മ്യൂട്ടാജെനിക്, ജീനോടോക്സിക്, സൈറ്റോടോക്സിക് എന്നിവയാണവ. ഈ വിഷങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുക വഴി ശ്വാസകോശ അര്‍ബുദം കൂടാതെ മനുഷ്യനില്‍ ജനിതക മാറ്റം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജനിതക മാറ്റം ക്രമേണ ഡി.എന്‍.എ യുടെ ഘടനയിലും മാറ്റം വരുന്നു.
അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുകയില്‍ 64 പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. ശ്വാസകോശങ്ങളില്‍ ഇത് കടക്കുമ്പോള്‍ ആളുകളില്‍ മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
മഴക്കാലത്ത് വയറിളക്കരോഗങ്ങൾ നാട്ടിൽ വ്യാപക മാകുക സാധാരണമാണ്. പാടങ്ങളിൽ പണി എടുക്കുന്നവർ ഭക്ഷണത്തിനു മുമ്പ് (ചിലപ്പോൾ പാടശേഖരത്ത് വച്ച് തന്നെ ഉച്ചഭക്ഷണം കഴിക്കുന്നവർക്ക്) കൈസോപ്പിട്ട് കഴുകാൻ അവസരം ലഭിക്കാത്തതും അജ്ഞതയും കർഷകർ ഇതിന് അടിമപ്പെടാൻ സാധ്യത ഏറുന്നു. അണുബാധ തന്നെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ്, ബാക്ടീരിയ,പ്രോട്ടോസോവ തുടങ്ങിവയെല്ലാം രോഗമുണ്ടാക്കുന്നു.
മിക്ക രോഗാണുക്കൾക്കും മനുഷ്യൻ തന്നെയാണ് രോഗസ്രോതസ്. ഉദാ. കോളി എന്നാൽ ചില തരം വയറിളക്കരോഗങ്ങൾക്ക് മൃഗങ്ങളും മനുഷ്യരുംഒരേപോലെ രോഗസാതസ്സുകളായി വർത്തിക്കാം.ഉദാ: സാൽമൊണല്ല തുടങ്ങിയവ. ബാക്ടീരിയ വയ റിളക്കം മഴക്കാലത്താണ് കൂടുതൽ ഉണ്ടാകുന്നത്.
മനുഷ്യവിസർജജ്യം ഏതെങ്കിലും സ്രോതസ് മുഖേന വായിലെത്തുന്നതാണ് രോഗവ്യാപനത്തിന് കാരണം. അത് കുടിവെള്ളം വഴിയോ,ആഹാരം വഴിയോ ചിലപ്പോൾ നേരിട്ടോ വ്യാപിചേക്കാം. വിരലൂകളിൽ വിസർജ്യം പറ്റിയോ മറ്റ് പദാർത്ഥങ്ങൾ വഴിയോ അണുക്കൾ വായിലെത്താം. കുട്ടികളിലാണ് ഇതിനും സാധ്യത കൂടുതൽ.
എല്ലാത്തരം വയറിളക്കരോഗങ്ങളും 6 മാസം മുതൽ 12 വയസ്സുവരെയാണ് കൂടുതൽ ഉണ്ടാകുക. 6 മുതൽ 11 മാസം വരെയാണ് ഏറ്റവും കൂടുതൽ സാധ്യത. മുലപ്പാലിൽ നിന്ന് മറ്റ് ആഹാരങ്ങളിലേക്ക് മാറുന്ന സമയം കുട്ടികളുടെ പ്രതിരോധശക്തി കുറയുന്നതും മലിനപ്പെട്ട ആഹാരവുമാണ് ഇതിന് കാരണം. പട്ടിണി, പോഷകാഹാരക്കുറവ്, മാസം തികയാതെ പിറക്കൽ, ശുചിത്വമില്ലായ്മ,രോഗ പ്രതിരോധ ശക്തിക്കുറവ്, എന്നിവയാണ് രോഗം പിടിപെടാൻ സാധ്യത വർദ്ധിപ്പിക്കുന്നത്,വൈറൽ രോഗ കാരണത്തിന് 20 ശാരീരിക ലക്ഷണങ്ങൾ കുറവായിരിക്കും. എന്നാൽ ബാക്ടീരിയ, വയറു വേദന, ചർദിൽ, രക്തവും ചെളിയും കലർന്ന മലം, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.