Breaking News
Home / Health Tips / ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണം | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണം | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

മുഖത്തിനനുയോജ്യമായതും മനോഹരവുമായ രൂപമാറ്റം മൂക്കിനു നല്‍കുകയാണ് റൈനോപ്ലാസ്റ്റി നടത്തുന്നതിന്റെ ഉദ്ദേശ്യം. ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ എന്ന നിലയ്ക്ക് റൈനോപ്ലാസ്റ്റി ഒരേസമയം ഒരു വെല്ലുവിളിയും പൂര്‍ണ്ണതോതില്‍ ഫലദായകവുമാണ്. ശസ്ത്രക്രിയയുടെ ഫലമായി സമീകൃതമായ മുഖചേതനയും വര്‍ദ്ധിച്ച ആത്മാഭിമാനവും നേടാന്‍ കഴിയുന്നു. പ്രാഥമിക നിലയിലുള്ള ഒരു ശസ്ത്രപ്രയോഗം എന്ന അടിസ്ഥാനത്തിലാണ് മിക്കവാറും റൈനോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തിവരുന്നത്. അതിന്റെ അര്‍ത്ഥം തികച്ചും ക്രമമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂക്ക് സൗന്ദര്യബോധം തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി മാത്രമായി രൂപഭേദം വരുത്തുന്നു എന്നാണ്.

റൈനോപ്ലാസ്റ്റി നിയതമായ ഏതെങ്കിലുമൊരു മാതൃകയെ അടിസ്ഥാനമാക്കിയല്ല നടത്തുക. ഓരോ അവസ്ഥയിലുമുള്ളതിനെ വ്യക്തിഗതമായി പരിഗണിച്ചു മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. അതുകൊണ്ട് ശസ്ത്രക്രിയയ്ക്കായുള്ള വിവിധ നടപടികളെ വര്‍ഗ്ഗം തിരിക്കുക സാദ്ധ്യമല്ല. സൗന്ദര്യശാസ്ത്രം അടിസ്ഥാനമാക്കിയുള്ളതും മൂക്കിനെ സംബന്ധിക്കുന്നതുമായ പ്രശ്‌നങ്ങള്‍ നിരവധിയാണെന്നു മാത്രമല്ല, വൈവിദ്ധ്യം നിറഞ്ഞതുമാണ്. ഒരു വ്യക്തിയില്‍ അത് ഒറ്റയ്‌ക്കോ സമ്മിശ്രമായോ കണ്ടുവരാം. സാധാരണയായി നേരിടുന്നവയും പരിഹരിക്കാവുന്നതുമായ പ്രശ്‌നങ്ങളില്‍ ചിലവ താഴെ ചേര്‍ക്കുന്നവയാണ്:

ഒരു ശസ്ത്രക്രിയയെന്ന നിലയില്‍ വിശദമായ ആവശ്യകോപാധികള്‍ വിലയിരുത്തല്‍, ചര്‍ച്ച, ആസൂത്രണം എന്നിവ അവശ്യം ആവശ്യമായ ഒരു പ്രക്രിയയാണ് റൈനോപ്ലാസ്റ്റി. ആസൂത്രണോപാധിയില്‍ ഏറ്റവും പ്രധാനമായത് വ്യക്തിയുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കലാണ്. അതേത്തുടര്‍ന്ന് ശസ്ത്രക്രിയാവിദഗ്ദന്‍ അവയില്‍ ഏതെല്ലാം സാദ്ധ്യമാകും ഏതെല്ലാം സാദ്ധ്യമാകില്ല എന്ന് നിങ്ങളോട് വിശദീകരിക്കും.റൈനോപ്ലാസ്റ്റിയുടെ ആസൂത്രണത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു ഘടകം മൂക്കൊഴികെ മുഖത്തെ ബാക്കി പ്രത്യേക സവിശേഷതകളുടെ അവസ്ഥ വിലയിരുത്തലാണ്. മൂക്കിന്റെ സൗന്ദര്യം ഒറ്റപ്പെടുത്തി ഒരു മതിപ്പിലെത്താന്‍ കഴിയില്ല. അത് മുഖത്തിന് ആകര്‍ഷകത്വം നല്‍കുന്നു എന്നു ബോദ്ധ്യപ്പെടണം. അക്കാരണത്താല്‍ റൈനോപ്ലാസ്റ്റിയുടെ ആത്യന്തിക ലക്ഷ്യം അംഗപ്പൊരുത്തവും സമീകൃതാവസ്ഥയും അവയിലൂടെ മുഖകാന്തിയും നേടുക എന്നതുതന്നെയാണ്.

റൈനോപ്ലാസ്റ്റി ഒരു പകല്‍ സമയ ശസ്ത്രക്രിയയായിട്ടാണ് സാധാരണ നടപ്പാക്കുക. അത് ബോധം കെടുത്തിയോ ശസ്ത്രക്കിയയ്ക്ക് വിധേയമാകേണ്ട അവയവഭാഗം മാത്രം മരവിപ്പിച്ചോ ചെയ്യാം.
ശസ്ത്രക്രിയ ചെയ്തു തീര്‍ക്കാന്‍ 1-2 മണിക്കൂര്‍ എടുക്കും. അതിന്റെ ഓരോ നടപടിയും എങ്ങിനെയെന്നത് ശസ്ത്രക്രിയയുടെ രൂപരേഖയെ ആശ്രയിച്ചിരിക്കും. അത് ചെയ്തുവരുമ്പോള്‍ കോമളാസ്ഥികള്‍ (രമൃശേഹമഴല)െ, അസ്ഥികള്‍, മൃദുലകോശകല എന്നിവയുടെ ആകൃതിയും സംവിധാനവും സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കും. കൂടാതെ ഒട്ടിച്ചു ചേര്‍ക്കുന്നതിന് ഉപയോഗിക്കേണ്ട വസ്തുക്കളായ ചെവിയുടേയും വാരിയെല്ലിന്റേയും കോമളാസ്ഥികളോ വച്ചുപിടിപ്പിക്കേണ്ട കലകളോ (ശാുഹമിെേ) ആവശ്യമനുസരിച്ച് കൂട്ടേണ്ടിയും വരാം.

ഏറ്റവും പ്രധാനമായത് നിങ്ങളുടെ ശസ്ത്രക്രിയാ വിദഗ്ദനുമായി ഒരു സമ്പൂര്‍ണ്ണ ചര്‍ച്ചയാണ്. ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുമ്പു തന്നെ പുകവലി നിര്‍ത്തണം, രക്തപരിശോധന, എക്‌സ്‌റേ, സ്‌കാന്‍ എന്നിവ നിര്‍ദ്ദേശാനുസരണം ശസ്ത്രക്രിയക്ക് ഏതാനും ദിവസം മുമ്പ് തന്നെ നടത്തണം. ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യത്തെ കുറച്ചു ദിവസം സജീവമായ സാമൂഹിക ബന്ധങ്ങള്‍ ഒഴിവാക്കേണ്ടതായിവരും. അതുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏതാനും നാള്‍ ഒഴിഞ്ഞു നില്‍ക്കവാനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണം. ജോലി മുതലായവയില്‍ നിന്ന് രണ്ടാഴ്ചത്തെ ഒഴിവാണ് അഭികാമ്യമായിരിക്കുക.

ശസ്ത്രക്രിയയുടെ പരിണിതഫലം നിങ്ങളാഗ്രഹിക്കുന്നത് ഏത് രൂപത്തിലായിരിക്കണമെന്നത് ശസ്ത്രക്രിയാ വിദഗ്ധനുമായി സമഗ്രമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നത് പ്രധാനമാണ്. മുമ്പു നടന്നിട്ടുള്ള ശസ്ത്രക്രിയകളുടെ ഫലം ഇനിയുള്ളതിന്റെ സാദ്ധ്യതകള്‍ എന്തൊക്കെയെന്നതിന്റെ ഒരു സൂചന നല്‍കും. കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ സൃഷ്ടിക്കുന്ന ഫലം സൂക്ഷ്മമായി ശസ്ത്രക്രിയയില്‍ പകര്‍ത്തുവാന്‍ കഴിഞ്ഞെന്നുവരികയില്ല. അക്കാരണം കൊണ്ട് സന്മാര്‍ഗ്ഗാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റൈനോപ്ലാസ്റ്റി കേന്ദ്രങ്ങളില്‍ മിക്കവാറും ഒന്നിലും കമ്പ്യൂട്ടര്‍ ബിംബകല്പന ഉപയോഗത്തില്‍ എടുക്കാറില്ല

About Pravasi Online Media

Check Also

2 മിനിറ്റിൽ മുഖം പളപളാന്ന് വെളുപ്പിക്കാം

ഇന്ന് കൊച്ചു കുട്ടികളെ നടത്തം പഠിപ്പിക്കാന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേബി വാക്കറുകള്‍. എന്നാല്‍ ഈ ബേബി വാക്കര്‍ …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super