ശരീര ഭാരം കുറച്ച് വയറൊട്ടി സ്ലിം ആകുവാൻ പത്തുദിവസം ഇത് തുടർന്നാൽ മതി.

ഭാരം കുറക്കാന്‍ ഡയറ്റും കടുത്ത വ്യായാമങ്ങളും പിന്തുടരുന്നവരാണോ നിങ്ങള്‍? ഭാരം കുറക്കുന്നതിനായി അതിരാവിലെ ചെയ്യാവുന്ന ലളിതമായ നാല് കാര്യങ്ങള്‍ ഇതാ:

ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. അത് ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും.വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച് പിന്നീട് ദിവസം മുഴുവന്‍ തണുത്ത വെള്ളം കുടിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങനീരോ തേനോ ഒഴിച്ച് കഴിക്കാവുന്നതാണ്.

ഓരോ ദിവസവും തുടങ്ങുന്നത് വെള്ളക്കുപ്പികള്‍ നിറച്ചുകൊണ്ടാകെട്ട. കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് കലോറി കുറക്കാന്‍ സഹായിക്കുമെന്നതാണ് വെള്ളം കുടിക്കു പിന്നിലെ തത്വം. അതിനാല്‍ എവിടെ പോകുമ്പോഴും വെള്ളം നിറച്ച കുപ്പികള്‍ കൂടെ കരുതുക. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ദിവസും രണ്ട് ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണം.

പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. അത് ഒഴിവാക്കുന്ന ഒരാള്‍ അധിക ഭാരത്തിനാണ് വഴിതുറക്കുന്നത്. പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. കാരണം ഇവ ദഹിക്കാന്‍ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ നിങ്ങളിലുണ്ടാക്കുകയും ചെയ്യും. പ്രാതലിന് 35 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നാലു മുട്ട കഴിക്കുന്നതിന് തുല്യമാണ്. മുട്ടയും രാവിലെ കഴിക്കുന്നത് നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം അധികമുള്ള കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. അത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും.

അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള നല്ല ഉപാധിയാണ്. കൈകാലുകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. ശരീരം നന്നായി വിയര്‍ക്കുമ്പോള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തും. മാത്രമല്ല, രാവിലെ ചെയ്യുന്ന വ്യായാമം സുഖനിദ്രക്കും സഹായകമാകും. സുഖപ്രദമായ ഉറക്കവും അമിതഭാരത്തെ കുറക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these