സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്ന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. ചര്‍മ്മത്തിന് നിറം കുറയുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. എന്നാല്‍ എത്രയൊക്കെ ക്രീം വാരിത്തേച്ചാലും ഒരിക്കലും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിക്കുകയില്ല. അത് മാറ്റമില്ലാതെ തന്നെ തുടരും. എന്നാല്‍ ചര്‍മ്മത്തില്‍ അല്‍പം തിളക്കം നല്‍കുന്നതിനും ചര്‍മ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് കഴിയുന്നു. ഇതിലൂടെ നമ്മുടെ സൗന്ദര്യ സംരക്ഷണം എന്ന മാര്‍ഗ്ഗം ഫലപ്രദമായി വരുന്നു.സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമുക്കിടയില്‍ ഉണ്ട്. ഇവയില്‍ എന്നും പ്രതിസന്ധി ഉണ്ടാക്കുന്നത് നിറം തന്നെയായിരിക്കും. ഇത് കൂടാതെ ചര്‍മ്മത്തിന്റെ മറ്റ് ചില അവസ്ഥകളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സൗന്ദര്യസംരക്ഷണത്തിന്റെ മാര്‍ഗ്ഗങ്ങളില്‍ വെല്ലുവിളിയാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടത് ഒരിക്കലും ക്രീമും മറ്റ് കൃത്രിമ മാര്‍ഗ്ഗങ്ങളും അല്ല. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില സപ്ലിമെന്റുകള്‍ ഉണ്ട്. ഇവയാണ് എപ്പോഴും ചര്‍മ്മത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല.
വിറ്റാമിന്‍ ഇ ആണ് ഏറ്റവും കൂടുതല്‍ ഇത്തരം ചര്‍മ പ്രതിസന്ധികളില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നത്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ കലകള്‍ക്കുണ്ടാവുന്ന ഡാമേജ്, സൂര്യപ്രകാരം കൂടുതല്‍ ചര്‍മ്മത്തില്‍ പതിക്കുമ്ബോള്‍ ഉണ്ടാവുന്ന പ്രതിസന്ധി എന്നിവക്കെല്ലാം പരിഹാരം കാണാന്‍ വിറ്റാമിന്‍ ഇ സഹായിക്കുന്നു. മാത്രമല്ല ഇത് മുഖക്കുരുവിനെ തടഞ്ഞ് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.
വിറ്റാമിന്‍ സിയും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ സി കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ചര്‍മ്മത്തിന് ഫ്രഷ്‌നസ് ലഭിക്കുന്നു. മാത്രമല്ല തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ചര്‍മ്മത്തിന്റെ അനാരോഗ്യത്തെ ഇല്ലാതാക്കി കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ ഡി കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് പലപ്പോഴും സൗന്ദര്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് പലപ്പോഴും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതിനുള്ള പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വിറ്റാമിന്‍ ഡി ധാരാളം ആവശ്യമുണ്ട്. സൂര്യ പ്രകാശത്തില്‍ ധാരാളം വിറ്റാമിന്‍ ഡി ഉണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന അവസ്ഥയിലേക്ക് എത്താതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
വിറ്റാമിന്‍ ബി 12 കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ നാഡീഞരമ്ബുകള്‍ക്ക് ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി 12. ഇത് ചര്‍മ്മത്തിലെ സ്‌കിന്‍ ടോണ്‍ വരെ മാറ്റുന്നതിന് സഹായിക്കുന്നു.
ല്‍സ്യം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഒരു അത്യാവശ്യഘടകമാണ് കാല്‍സ്യം. അതുകൊണ്ട് തന്നെ പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് മുപ്പത് വയസ്സിനു ശേഷം സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് പാല്‍. കാല്‍സ്യം സപ്ലിമെന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. പാല്‍, നട്‌സ് എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കി സൗന്ദര്യത്തിന് സഹായിക്കുന്നു.