അരിമ്പാറയും പാലുണ്ണിയും നിങ്ങൾ പോലും അറിയാതെ അടർന്നു വീഴാൻ ഇത് പുരട്ടുക…

ഓരോരുത്തരുടെയും ദേഹ പ്രകൃതി ജന്മ സിദ്ധം ആണ്. ജീവിച്ചു പോരുന്ന ദേശ-സാഹചര്യങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും. അനുസരിച്ച് പ്രായം ഏറുമ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കും. വാര്‍ദ്ധക്യത്തില്‍ ജന്മ പ്രകൃതി, സഹജ പ്രകൃതി, രോഗ പ്രകൃതി എന്നി 3 തരം അവസ്ഥകളെ ഒരേ സമയം അഭിമുഖീകരിക്കേണ്ടതായി വരാം .

വായു, ജലം, അന്നജം, മാംസ്യം, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍ ധാതു ലവണങ്ങള്‍ എന്നിവ ദേഹത്തില്‍ എത്തുന്നത് കുറയാനിടവരുമ്പോള്‍ സാരാംഗ്നികള്‍, ഹോര്‍മോണുകള്‍ എന്നിവ രൂപപ്പെടുന്നത് സാവധാനത്തില്‍ ആകും. ഹോര്‍മോണ്‍ കോശങ്ങള്‍ ക്ഷയിച്ചാലും ഹോര്‍മോണ്‍ ഗ്രന്ഥിയില്‍ അര്‍ബുദം ബാധിച്ചാലും ഹോര്‍മോണ്‍ സ്രവം തകരാറില്‍ ആകും.

സാരാംഗ്നികളുടെ ക്ഷയം ആണ് വാര്‍ധക്യത്തിനു കാരണം. രസ ധാതു, രക്ത ധാതു, മാംസ ധാതു, കൊഴുപ്പ് ധാതു, അസ്ഥി ധാതു, മജ്ജ ധാതു തുടങ്ങിയവയുടെ അഗ്നികള്‍ ക്ഷയിച്ചാല്‍ അന്ത്യ ധാതു തോത് കുറയും. അത് മൂലം ഇന്ദ്രിയ ബലം, മന ശക്തി, ഓജസ് എന്നിവ ക്ഷയിക്കും. പ്രതിരോധ ശക്തി കുറയും.

ദഹന സാരാംഗ്നികളുടെ അപര്യാപ്ത മൂലം ആഹാരത്തില്‍ നിന്ന് രൂപപ്പെടേണ്ട സൂക്ഷ്മ പോഷകങ്ങള്‍ യഥാസമയം രൂപപ്പെടാതെ വന്നാല്‍‍, ദേഹത്തില്‍ ഉള്ള ധാതുക്കള്‍ അധികമായി ക്ഷയിക്കാനിടവന്നാല്‍ മലങ്ങള്‍ വര്‍ദ്ധിക്കും. ഇത്തരം മലങ്ങളും ആഹാരം കഴിച്ചുണ്ടാകുന്ന രസ ധാതുവും കൂടി ചേര്‍ന്നാല്‍ ദുര്‍ കഫം കൂടും, നീരിരക്കം, ദുര്‍മേദസ്, പ്രമേഹം തുടങ്ങിയവ പിടിപെടും.

ഇത്തരം കഫത്തെ അലിയിപ്പിക്കുന്നതിനു ശരീരം ആദ്യ സന്ദര്‍ഭത്തില്‍ താപത്തെ വര്‍ദ്ധിപ്പിക്കും. അന്തരീക്ഷ ചൂട് കൂടിയാലും. അമ്ലത കൂടിയാലും ദേഹത്തില്‍ ഉഷ്ണം കൂടും. കോപം, സന്തോഷ കുറവ് എന്നിവയും ഇതോടൊപ്പം ഉണ്ടാകും. ഇത് ദീര്‍ഘിച്ചാല്‍ കോശങ്ങള്‍ ചുരുങ്ങും, വരളും ദേഹം ക്ഷയിക്കും.

കഫം കൂടുതലായി ക്ഷയിച്ചാല്‍ കാസം ഉണ്ടാകും, കൊഴുപ്പ് അമ്ലങ്ങള്‍, കോളസ്ട്രോള്‍ എന്നിവ രൂപം കൊള്ളും. കഫം പ്രതികൂലമായി പരിണമിച്ചാല്‍ കോശങ്ങള്‍ വേഗത്തില്‍ വിഭജിച്ച് അര്‍ബുദം ഉടലെടുക്കും. പ്രമേഹവും കാസവും അര്‍ബുദവും പോലെ ജരയും ഒരു തരത്തില്‍ കഫ ക്ഷയം ആണ്.

അസ്ഥി ക്ഷയം, ഓസ്റ്റിയോ ആര്‍ത്രയിറ്റിസ്, പോളി മയാല്‍ജിയ റുമാറ്റിക, ടെപൊറല്‍ ആര്‍ട്രയിറ്റിസ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ വാര്‍ധക്യത്തില്‍ മാത്രം കാണപ്പെടുന്ന രോഗങ്ങള്‍ ആണ്.

ഭൂരിപക്ഷം പേര്‍ക്കും വാര്‍ധക്യം വേദനയുടെയും ക്ഷീണത്തിന്‍റെയും കാലമാണ്. പ്രമേഹം മൂലവും മറ്റും വേദന നാഡി ക്ഷയിച്ചാല്‍ ചിലരില്‍ വേദന അനുഭവപ്പെടുകയില്ല. സ്തംഭനം നടന്നാലും വേദന അറിയില്ല.

വിഷാദം, ചവയ്ക്കാനുള്ള ബുദ്ധിമുട്ട്, പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഇന്ദ്രിയ ക്ഷമത കുറയല്‍, മനോ വിഭ്രാന്തി, ഉറക്കമില്ലായ്മ, ഓര്‍മ്മ കുറവ് എന്നിവയാണ് വാര്‍ദ്ധക്യത്തില്‍ അനുഭവപ്പെടുന്ന മുഖ്യ പ്രയാസങ്ങള്‍.

ക്ഷീണത്തിന് ഉള്ള മുഖ്യ കാരണം ആഹാരം, ധാതു അഗ്നികള്‍ എന്നിവയുടെ അപര്യാപ്തതയോ വിഷ സാന്നിദ്ധ്യമോ മല വര്‍ദ്ധനവോ, ആണ്. ഭാരതിയ വൈദ്യം അനുസരിച്ച് ദേഹ പ്രകൃതിക്ക് ആധാരം വാതം, പിത്തം, കഫം എന്നി ബലങ്ങള്‍ ആണ്. ബലങ്ങള്‍ കുറഞ്ഞാല്‍, ദോഷങ്ങള്‍ വര്‍ദ്ധിച്ചാല്‍ ക്ഷീണം അനുഭവപ്പെടും

ജന്മനാ തന്നെ വാത ദേഹ പ്രകൃതി ഉള്ളവര്‍, മെലിഞ്ഞവര്‍ വയസ്സാകുമ്പോള്‍ വാത ശേഷി കുറയും. ഈ ഘട്ടത്തില്‍ കഫം കൂടിയാല്‍ നീര്‍ കെട്ട്, ദുര്‍മേദസ് എന്നിവ പിടിപ്പെടും.. മലബന്ധം, സ്തംഭനം എന്നിവയും അനുഭവപ്പെടും.

ജന്മനാ തന്നെ കഫ ദേഹ പ്രകൃതി ഉള്ളവര്‍ ആണെങ്കില്‍ കഫ ശേഷി ക്ഷയിക്കും. ഈ ഘട്ടത്തില്‍ വാത ബലം കൂടിയാല്‍, വാത ദോഷം വര്‍ദ്ധിച്ചാല്‍ വാത വര്‍ദ്ധന ലക്ഷണങ്ങള്‍ രൂപപ്പെടും. ഗ്യാസ് ട്രബിള്‍, വയറിളക്കം, വിറ വാതം എന്നിവ പ്രകടമാകും ദേഹം മെലിയും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these