ഈ പൂവ് കൊണ്ട് ഉണ്ടാക്കുന്ന ഹെയർ മാസ്ക് തലയിൽ പുരട്ടിയാൽ അവിശ്വസനീയമായ അളവിൽ മുടി വളർത്തും

രക്തം ആവിശ്യമുള്ളവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം മറ്റൊരാള്‍ നല്‍കിയാല്‍ മാത്രമേ കഴിയൂ. പരീക്ഷണശാലകളില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തം. അതായത് മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു. ഓര്‍ക്കുക അപകടങ്ങളില്‍ മരിക്കുന്ന പകുതിയിലധികം പേര്‍ക്കും ശരിയായ സമയത്ത് രക്തം നല്‍കിയാല്‍ അവര്‍ക്ക് ജീവിതത്തിലേക്ക് തിരികെവരാന്‍ സാധിക്കും. മരണത്തില്‍ നിന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നമുക്ക് സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന സംഭാവന. ‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’രക്തദാനദിനമായ ജൂണ്‍ 14 നമ്മെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശമാണിത്.

ഒരു വ്യക്തിക്കു മറ്റൊരാള്‍ക്കു നല്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു പകരം മറ്റൊരു സ്രോതസ് ഇല്ല. ഒരു ഫാക്ടറിയില്‍നിന്നോ ജന്തുവില്‍നിന്നോ രക്തം ലഭ്യമല്ല. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയുമായി ഒത്തുപോകുന്നില്ല. ജന്മദിനത്തിലും മറ്റു വിശേഷങ്ങളിലും രക്തം ദാനം ചെയ്തു സമൂഹത്തെ സേവിക്കാം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയും ഭര്‍ത്താവും വന്നു രക്തം ദാനം ചെയ്യാം. ഒരു സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില്‍ ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന്‍ തയാറാകണം. മൂന്നു കോടി ജനസംഖ്യയുള്ള നമ്മുടെ സംസ്ഥാനത്തു മൂന്നു ലക്ഷം ആളുകള്‍ രക്തദാനം ചെയ്യണം.

ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തില്‍ നാലു മുതല്‍ ആറു വരെ ലിറ്റര്‍ രക്തമുണ്ടാകും. അതില്‍ 350 മി.ലി രക്തം മാത്രമേ ഒരു തവണ എടുക്കൂ. ഈ രക്തം 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. നാലു ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേക സംവിധാനമുള്ള ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. പണ്ടു രക്തം എടുത്തിരുന്നതു കുപ്പിയിലാണ്. ഇന്ന് ബ്ളഡ് ബാഗ് ഉണ്ട്. ഒരു ബ്ളഡ് ബാഗില്‍ 350 മില്ലീലിറ്റര്‍ രക്തം മാത്രമേ ശേഖരിക്കുകയുള്ളൂ. 350 മില്ലിലിറ്റര്‍ രക്തം കട്ടപിടിക്കാതെയും കേടുകൂടാതെയും ഇരിക്കാനുള്ള ലായനിയാണ് ഒരു ബാഗില്‍ ഉള്ളത് എന്നതുകൊണ്ട് ഒരാളില്‍നിന്ന് ഒരു പ്രാവശ്യം 350 മില്ലീലിറ്ററില്‍ കൂടുതലോ, കുറവോ എടുത്താല്‍ അത് ഉപയോഗശൂന്യമാകുന്നു. രക്തം അതിന്റെ ഘടകങ്ങളാക്കി (പ്ളേറ്റ്ലറ്റ്സ്, പ്ളാസ്മ മുതലായവ) സൂക്ഷിക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇങ്ങനെ ചെയ്താല്‍ ഒറ്റ ബാഗില്‍നിന്നു പല ഘടകങ്ങളാക്കി സൂക്ഷിക്കാന്‍ സാധിക്കും.

ഇതു രോഗികള്‍ക്കു പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് 300 മില്ലിലിറ്റര്‍ രക്തം കൊടുക്കുന്നതിനു പകരം ഒരാള്‍ക്ക് 30 മില്ലിലിറ്റര്‍ പ്ളേറ്റ്ലറ്റ്സ് കൊടുത്താല്‍ മതിയാകും. രക്തം ഘടകങ്ങളായി സൂക്ഷിക്കുകയാണെങ്കില്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ബാഗിലെ രക്തം ഒരാള്‍ക്ക് മാത്രമേ കൊടുക്കുകയുള്ളൂ.

ആരോഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ളോബിന്‍ ശരാശരി 14-15 ഗ്രാം ശതമാനം മാത്രമാണ്. ഒരു സ്ത്രീക്ക് 12-13 ഗ്രാം ശതമാനം ആയിരിക്കും ഒരു പ്രാവശ്യം രക്തദാനം ചെയ്യുമ്പോള്‍ ഇതില്‍ ഒരു ഗ്രാം മാത്രമാണ് കുറയുന്നത്. ഇങ്ങനെ കുറയുന്നത് രണ്ടുമാസം കൊണ്ടു നേരത്തെയുള്ള അളവിലോ അതിലധികമോ ആകുന്നു. കാരണം കൊടുക്കുന്തോറും അളവിലും ഘടനയിലും ഗുണനിലവാരം കൂടുതലുള്ള രക്തം ഉണ്ടാകുന്നു. ഒരു സ്ത്രീക്ക് ആര്‍ത്തവ സമയത്തു നഷ്ടപ്പെടുന്ന രക്തം വച്ചു താരതമ്യപ്പെടുത്തിയാല്‍ ഒരു പുരുഷന്റെ ശരീരത്തില്‍നിന്നു മൂന്നു മാസത്തിലൊരിക്കല്‍ 350 മില്ലീലിറ്റര്‍ നഷ്ടപ്പെടുന്നതു വെറും നിസാരം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these