Breaking News
Home / Health Tips / വളരെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാൻ പറ്റുന്ന പച്ചക്കറികൾ…

വളരെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാൻ പറ്റുന്ന പച്ചക്കറികൾ…

ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. കയ്യോന്നി,പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചക്ക് എണ്ണ കാച്ചാനും മുടികൊഴിച്ചില്‍ തടയാനും താളിയായും കയ്യോന്നി ചേര്‍ക്കുന്നു. ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഗുണപ്രദമാണ്. ശരീരഹേമങ്ങള്‍ക്കെതിരെ കയ്യോന്നി സ്വരസത്തില്‍ ആട്ടിന്‍കരള്‍ വിധിപ്രകാരം വഴറ്റി സേവിക്കുന്നത് വളരെ ഫലപ്രദമാണ്.
കയ്യോന്നിനീര് അല്പം ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം സേവിച്ചാല്‍ ഉദരകൃമി ഇല്ലാതാകും കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി സേവിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പലമടങ്ങ് വര്‍ദ്ധിക്കും. സമൂലം കഷായം നല്ല ഒരു കരള്‍ടോണിക്കാകുന്നു. കരള്‍ സംബന്ധയ മരുന്നുകളില്‍ ഈ സസ്യം ഒരു പ്രധാന ചേരുവയാണ്. കഞ്ഞുണ്ണി അരച്ചു മോരില്‍ കലക്കി കഴിച്ചാല്‍ ഒച്ചയടപ്പ് മാറും. ചുമ, വലിവ് എന്നിവക്ക് കയ്യോന്നി നീരില്‍ കടുക്കത്തോട് അരച്ച് കലക്കി കുടിക്കുക. അര്‍ശസിനും നല്ലതാണ്. കഞ്ഞുണ്ണി നീരില്‍ എള്ള് അരച്ച് കലക്കിയ വെള്ളം കവിള്‍ കൊണ്ടാല്‍ ഇളകിയ പല്ല് ഉറക്കും.

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ (Horse-Purslane) എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ (Boerhavia Diffusa Linn.) എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി.പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്.

മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരുഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

കൊടുംതുവ എന്നുകേട്ടാൽത്തന്നെ ചൊറിച്ചിലാണ് ദേഹമാസകലം അനുഭവപ്പെടുക. അപ്പോൾപ്പിന്നെ തുവയെ ഭക്ഷണമാക്കാമെന്ന് പറഞ്ഞാൽ പുതിയ തലമുറ മൊത്തം കടിച്ചുകീറാൻ വരും. അതെ തുവയുടെ ഇനത്തിൽപ്പെട്ട മുള്ളൻതുവയെന്ന മുളച്ചുപൊന്തി നമ്മുടെ കറിയിനത്തിൽ പ്രമുഖമായിരുന്നു. മുള്ളൻതുവ നെയ്ക്കുൻപ്പ, തഴുതാമ , പൊന്നാംകണ്ണി, ചെറൂള, കൊഴുപ്പ… എന്നിങ്ങനെയുള്ള നാടൻ മുളച്ചുപൊന്തികൾ അവയിൽ കൊടുത്തൂവയുടെ കുടുംബക്കാരനായ മുള്ളൻ തുവയെ പരിചയപ്പെടാം.
തൊട്ടാൽ ചൊറിച്ചിലുണ്ടാകുന്നതിനാൽ ഇതിന് സംസ്‌കൃതത്തിൽ ദുരാലഭാ, ദുസ്പർശ എന്നിങ്ങനെ പറയപ്പെടുന്നു. കൊടുത്തൂവ ചുറ്റിക്കയറുന്ന വള്ളിയിനമാണെങ്ങിൽ ഇത് നിലത്തുനിന്ന് ഏറിയാൽ ഒരു മീറ്റർ വരെ മാത്രം ഉയരം വെക്കുന്ന ശാഖകൾ ഇല്ലാത്ത കാണ്ഡത്തിൽ നിന്ന് നേരിട്ട് ഇലമുളയ്ക്കുന്ന ഇനമാണ്. ഇവയുടെ ഇലകൾ കൊടുത്തുവയെപ്പോലെത്തന്നെ വട്ടത്തിലാണ് എന്നാൽ കൂറേക്കൂടി വിസ്താരം കാണപ്പെടുന്നു. ഇലയുടെ വക്രങ്ങൾ ദന്തുരമായിരിക്കും ഇലയിലും തണ്ടിലും നിറച്ചും േരാമങ്ങൾ കണ്ടുവരുന്നു. എന്നാൽ കൊടുത്തൂവയ്ക്ക് ഇളം പച്ചനിറമാണെങ്കിൽ മുള്ളൻതൂവയ്ക്ക് കടുംപച്ചനിറവും ഇലകളിൽ നിറഞ്ഞിരിക്കുന്ന എണ്ണയുടെ സാന്നിധയം കാരണം നല്ല മിനുമിനുപ്പും ഉണ്ടാകും കൊടുത്തൂവയെപ്പോലെത്തന്നെ തൊട്ടാൽ ചൊറിയും.

About Pravasi Online Media

Check Also

മുടികൊഴിച്ചില്‍ മാറി തലമുടി തഴച്ചു വളരാന്‍ ഉഗ്രന്‍ ആയൂര്‍വേദ ഒറ്റമൂലികള്‍

എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super