കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു വാർത്തയാണ് വാവ സുരേഷിന് മൂർഖന്റെ കടിഏറ്റത്.ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്.പിന്നീട് സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത് പാമ്പ് കടിയേറ്റ് ചികിത്സയിൽ ആണെന്ന വാർത്ത അതീവ ദുഖത്തോടെയാണ് കേരളക്കര ഏറ്റടുത്തത് അദ്ദേഹത്തിന്റെ സഹായം കേരളത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ കിട്ടാത്ത ആളുകൾ ഉണ്ടായിരിക്കില്ല എന്നത് സത്യം തന്നെ മുൻപ് പല തവണ അദ്ദേഹത്തിന് പാമ്പിന്റെ കടി ഏറ്റിട്ടുണ്ടെങ്കിലും അതെല്ലാം അതിജീവിച്ച് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്.പക്ഷെ ഇന്നലെ കടിയേൽക്കാൻ കാരണമായത് അമിതമായ ആത്മവിശവാസം ആയിരിക്കാം അത് വിഡിയോയിൽ നിന്ന് വ്യകതമാണ് ഒരു മിണ്ടാ പ്രാണിയെ റെസ്ക്യൂ ചെയ്യുമ്പോൾ ഒരിക്കലും ആ ജീവിയെ വെച്ച് അഭ്യാസം കാണിക്കാതിരിക്കുക കാരണം നമ്മൾ പിടിക്കുന്ന ജീവി അപരിചിതരെ കണ്ടാൽ ഭയന്നാണ് ഇരിക്കുന്നത്.
പാമ്പിനെ പിടിക്കുന്ന രീതി അശാശ്ത്രീയമാണ് എന്നതിൽ സംശയം ഒന്നും ഇല്ല.വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല എന്നതും വസ്തുത തന്നെയാണ് അതിനെ എത്ര ന്യായികരിച്ചാലും അത് വിലപോകുന്ന ഒന്നല്ല.കാരണം പലതവണ വാവക്ക് ഇതേ രീതിയിൽ കടി ഏറ്റിട്ടുണ്ട് .പാമ്പിനെ ഒരിക്കലും നിസാരനായി കാണാൻ കഴിയില്ല.ഏത് ജോലിയിലും എത്ര കേമനാണെകിലും എവിടെങ്കിലും നമ്മുക്ക് തിരിച്ചടി ലാഭിക്കാം.വാവ സുരേഷ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.താങ്കളുടെ നന്മ പ്രവർത്തികൾ വീണ്ടും ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ എത്രയും വേഗത്തിൽ ഈശ്വരൻ സുഖപ്പെടുത്തണട്ടേ പക്ഷെ അദ്ദേഹത്തിന്റെ പാമ്പ് പിടിക്കുന്ന രീതിയെ വിമർശിച്ചു അഡ്വക്കേറ്റ് ഹരീഷ് എഴുതിയ കുറിപ്പ് വായിക്കാം.സുഖം പ്രാപിച്ചു തിരിച്ചുവന്നാൽ അദ്ദേഹത്തിന്റെയും കൂടെ കുടിനിക്കുന്നവയുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ഇനി അങ്ങോട്ട് പാമ്പ് പിടിക്കും എന്ന് തന്നെ കരുതാം അതിനു സാധിക്കട്ടെ
വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് ഒരാൾക്ക് ആ പണി അറിയാം എന്നു നാം പറയുക.ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയിൽ സർക്കസ് കളിക്കുന്ന ആളെ നമ്മൾ നല്ല ഡ്രൈവർ എന്നു പറയുമോ ഇല്ല.വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു.മുൻപ് പലപ്പോഴും വ്യക്തമായത് തന്നെ.എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്.നാട്ടുകാർക്ക് റിസ്കും കാളപ്പോരിന്റെ വീറ് പോലെ വീറുള്ള ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ല.പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു, വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണംഅല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണം. അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് തിരികെ കിട്ടി സുഖം പ്രാപിക്കട്ടെ തെറിവിളി കൊണ്ട് ഞാൻ പറയുന്നതിനെ ഇല്ലാതാക്കാൻ പറ്റില്ല.
ഹരീഷ് വാസുദേവൻ ശ്രീദേവി