ശസ്ത്രക്രിയ വഴി ഗർഭസ്ഥ ശിശുവിന് പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ പണ്ടുമുതൽക്കേ ഉള്ള ഒരു തെറ്റിദ്ധാരണയാണ് സിസേറിയൻ ചെയ്താൽ അമ്മയോ അഥവാ സിസേറിയൻ സമയത്ത് കുട്ടി മരിച്ചു പോകും എന്നുള്ള ചില ആളുകളിൽ ഉള്ള തെറ്റിദ്ധാരണ. അതുകൊണ്ടുതന്നെ അവസാനം വരെയും അമ്മക്ക് ഇത്തരം ഓപ്പറേഷനുകൾ നടന്നിരുന്നില്ല. സിസേറിയൻ ചെയ്യാത്തതുമൂലം കോംപ്ലിക്കേഷൻ ഉണ്ടായി പല മരണങ്ങളും നടന്നിട്ടുണ്ട്.പക്ഷെ ശാസ്ത്രത്തിന്റെ വളർച്ചയോടെ ഇത്തരം പ്രശ്നങ്ങൾക്ക് ആന്ധ്യം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. രണ്ടു ജീവനും ഒരേ പോലെ രക്ഷിക്കാൻ കഴിയുന്ന ശാസ്ത്ര മുന്നേറ്റം ഇപ്പോൾ നിലവിലുണ്ട്. സിസേറിയൻ ആണ് ഇപ്പോൾ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നടക്കുന്ന ശസ്ത്രക്രിയ
അമ്മയുടെ വയറിനു താഴെയായി മുറിവുണ്ടാക്കി ഗർഭസ്ഥശിശുവിന് പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. പല സാഹചര്യങ്ങളിലും സിസേറിയൻ ചെയ്യാൻ ഡോക്ടർമാർ വഴി തിരഞ്ഞെടുക്കാറുണ്ട്. ലേബർ റൂമിന്റെ വെളിയിൽ നിൽക്കുന്ന ആളുകൾക്ക് ഇത് ഒരു ചെറിയ ഓപ്പറേഷൻ മാത്രമാണെന്ന് തോന്നിപ്പിക്കുകയും. പക്ഷേ ഡോക്ടർമാരും അനസ്തേഷ്യാ ഡോക്ടർ നേഴ്സുമാർ അടങ്ങുന്ന ഒരു വലിയ ആളുകളുടെ കൂട്ടം തന്നെ ശസ്ത്രക്രിയയുടെ പിന്നിലുണ്ട്.
സിസേറിയനു സമ്മതിക്കാത്ത ഒരു വിഭാഗം തന്നെ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് ഇതിന് അവർ പറയുന്ന കാരണങ്ങൾ പലതാണ് അമ്മയ്ക്കും കുഞ്ഞിനും അത് നല്ലതല്ലെന്നും ഡോക്ടർ അല്ലെങ്കിൽ ഹോസ്പിറ്റലുകൾ പണം തട്ടിയെടുക്കാൻ വേണ്ടി വെറുതെ നമ്മളോട് പറയുന്നതാണെന്ന് പലപ്പോഴും പറയാറുണ്ട്.പണ്ടുമുതൽ തന്നെ ശസ്ത്രക്രിയ നിലവിലുണ്ട് പക്ഷേ അന്നൊക്കെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു തന്നെ കുഞ്ഞു മരിക്കുമ്പോൾ അമ്മയുടെ ജീവൻ രക്ഷിക്കാനായി ഈ രീതി നിലവിലുണ്ടായിരുന്നു. പക്ഷേ സിസേറിയൻ പറയുന്നതു പോലെ അത്ര എളുപ്പമുള്ള കാര്യമല്ല അമ്മയ്ക്ക്. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നു പോകേണ്ട ഒരു സമയം കൂടിയാണ് ഈ അവസ്ഥ. പലപ്പോഴും സിസേറിയന് ശേഷം അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ആരോഗ്യം പൂർണ്ണ സ്ഥിതിയിലേക്ക് എത്താൻ വളരെയധികം സമയം പിടിക്കും എന്നുള്ളതാണ് ഏറ്റവും വലിയ ഒരു പ്രശ്നം. അമ്മയ്ക്ക് സുഖപ്രസവം നടത്താൻ സാധിക്കാത്ത ഘട്ടങ്ങളിൽ സിസേറിയൻ ആണ് ഡോക്ടർമാർ മുന്നോട്ട് വെക്കുന്ന വഴി. അത് അമ്മയ്ക്കും ഗർഭസ്ഥശിശുവിനും അപകടം കുറയ്ക്കുവാൻ വേണ്ടി ആണെന്നു നമ്മൾ അറിയാതെ പോകരുത്.
സിസേറിയൻ എന്ന് കേട്ടാൽ നെറ്റി ചുളിക്കുന്നവർ ഇന്നും ഉണ്ട് സമൂഹത്തിൽ ഓ നിനക്ക് സിസേറിയൻ ആയിരുന്നല്ലെ.എന്ന മട്ടിൽ എന്താ സിസേറിയൻ ചെയ്യപ്പെട്ട സ്ത്രീകൾ അമ്മ എന്ന വിളിക്ക് അർഹയല്ലെ. അവരും അനുഭവിക്കുന്നത് വേദന തന്നെയാണ് പേറ്റുനോവിന് സമം പേറ്റുനോവിനോളം തന്നെ വേദന.പ്രസവ സമയത്ത് പെട്ടെന്നുള്ള എന്തെങ്കിലും പ്രോബ്ലംസ് ആണ് ഓപ്പറേഷനിലേക്ക് വഴിയൊരുക്കുന്നത്. അല്ലാതെ അതാണ് സുരക്ഷിതം വേദന കുറവ് എന്ന് തോന്നുന്നത് കൊണ്ടോ അല്ല.വയറിൽ 7 ലെയർ കീറി മുറച്ച് തൻ്റെ കുഞ്ഞിനെ സുരക്ഷിതമായി ഏറ്റുവാങ്ങുന്നത്. മുട്ട് മടക്കി കിടന്ന് നട്ടെല്ലിന് ഒരു ഇജക്ഷൻ ഉണ്ട് അനസ്തേഷ്യ ആ വേദന ജീവിതകാലം മുഴുവൻ പേറേണ്ടി വരും.അനസ്തേഷ്യ എടുക്കുന്നത് കൊണ്ട് ഓപ്പറേഷൻ സമയത്തെ വേദനകൾ അറിയില്ല. പക്ഷെ പാതി മയക്കത്തിൽ അനങ്ങാനാവാതെ തൻ്റെ വയർ കീറി മുറിക്കുന്നതും തുന്നലിടുന്നതും വേദനയില്ലാതെ അവളുടെ മനം അതനുഭവിച്ചറിയും.ഓപ്പറേഷൻ കഴിഞ്ഞിറക്കി ഒരു മണിക്കൂറോളം കാണും കുടുകുടാ ഒരു വിറയലോടെ അനേസ്തേഷ്യയുടെ ഇഫക്റ്റ്.പിന്നെ അവളനുഭവിച്ചറിയുന്ന വേദന അത് ആ വേദന അനുഭവിച്ചവർക്കെ അറിയാൻ കഴിയൂ ൻ്റെ ജീവൻ്റെ പാതിയും തരുന്നവര് തന്നെയാണ് ഓരോ അമ്മമാരും.
കടപ്പാട് എഴുത്തിനെ പ്രണയിച്ചവൾ