ഇനി ഈ നടുവേദന വെച്ചോണ്ട് ഇരിക്കാൻപറ്റാത്തോണ്ടു ഡോക്ടറെ കണ്ടു ഡോക്ടർ അത് നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ നിന്നായിരിക്കും

കോടാലി തൈലം വാരിതേച്ചു നടുവേദന എന്നെക്കുമായ് മാറ്റാൻ കഴിയില്ല എന്ന തിരിച്ചറിവ് വന്നപ്പോ ഡോ.വിനിൽ പോളിനെ കാണാൻ തീരുമാനിച്ചു നടു വേദന വരാനുള്ള കാരണവും പരിഹാരവും കേട്ടു തീർന്നപ്പോ എന്റെ ചിന്ത നമ്മുടെ കിച്ചൻ സിങ്ക് വരെ എത്തി വീട് പണിയും ആയി മുന്നോട്ടു പോകുമ്പോൾ കിച്ചൻ സ്ലാബും സിങ്കും അളവുകൽ വെക്കുമ്പോൾ നാം വളരെ കെയർ കൊടുക്കണം എന്നു വെച്ചാൽ നമ്മുടെ നടു വേദന പകുതി കുറയും എന്നർത്ഥം.കിച്ചൻ സ്ലാബ് അടിക്കുമ്പോൾ ഗ്രൗണ്ട് ലെവൽ നിന്നു സ്ലാബ് വാർത്തു ശേഷം കിട്ടുന്ന അളവ് ഒരു മീറ്റർ വേണം അപ്പോൾ തറ ടൈൈൽ വെച്ചു കിച്ചൻ സ്ലാബ് ഗ്രാനൈറ്റ് ഇട്ടു ഫിനിഷ് ചെയ്യുബോൾ 90 CM ഹൈറ്റ് കിട്ടും ഈ അളവ് ആണെങ്കിൽ 5 അടി ഉയരം ഉള്ള ആളു മുതൽ 6 അടിക്കു ഉള്ളിൽ ഹൈറ്റ് ഉള്ള ആളുകൾക്ക് വരെ ഈസി ആയി പാത്രങ്ങൾ വാഷ് ചെയ്യാം.

സിങ്ക് എടുക്കുമ്പോൾ ഹൈറ്റ് അതുകം ഉള്ള ആളുകൾ സിങ്ക് ഉള്ളിലെ ഹൈറ്റ് അൽപ്പം കുറവ് ഉള്ളത് എടുക്കാം അതു പോലെ സിങ്കിൽ നിന്നു പോകുന്ന വെസ്റ്റ് വാട്ടർ കിച്ചണിൽ പി ട്രാപ്പോ,ഗല്ലി ട്രാപ്പോ കൊടുക്കണ്ട കാരണം കിച്ചണിൽ നിന്നു വൈസ്റ്റ്‌ വീണു ക്‌ളീൻ ചെയ്യാൻ പാടാണ് അപ്പോൾ സിങ്കിൽ നിന്നു മാജിക്‌ ഹോസ് പൈപ്പ് വഴി 2 പൈപ്പ് ഇട്ടു കിച്ചന്റെ പുറത്തു മാൻ ഹോൾ 40*40 കെട്ടി അതിൽ ഉള്ളിൽ ട്രാപ് കൊടുക്കാം എന്നിട്ടു അതിനു മുകളിൽ മാൻ ഹോൾ കവർ ഇടാം അതിൽ നിന്നു ഒരു എയർ പൈപ്പ് ഉയർത്തി നൽകണം എന്തേലും ബ്ലോക്ക് വന്നാൽ നമുക്കു ചെകു ചെയ്യാൻ എളുപ്പം ആണ് ബാഡ് സ്മെൽ ട്രാപ് പുറത് ഉള്ളത് കോട് കിച്ചണിൽ വരില്ല ഫുൾ ടൈം ട്രാപ്പിൽ വെള്ളം കാണും ഇനിയും നടു വേദന മാറാതോർക്കു ചങ്ങലം പരണ്ട ബെസ്റ്റാ കിച്ചണിൽ നിന്നു പാതി വിളിക്കുന്നു കട്ടൻ ചായ കുടിക്കാനാ.

നിങ്ങളുടെ കിച്ചൻ കൗണ്ടർ ടോപ്പിന് എത്ര ഹൈറ്റ് ആണ് വേണ്ടത് എന്നു വീട് പ്ലാൻ ചെയ്യുന്ന എൻജിനിയർ ചോദിച്ചാൽ എത്ര പറയും? അതിനൊരു കൊച്ചു മാത്‍സ് ഉണ്ട്.നമ്മുടെ ഹൈറ്റ്ന്റെ പകുതി + 5 cm ആയിരിക്കണം കിച്ചൻ കൗണ്ടർ ടോപ്പിന്റെ ഹൈറ്റ്.ഫോർ എക്സാമ്പിൾ നിങ്ങളുടെ ഹൈറ്റ് 160 cm ആണെങ്കിൽ,(160÷2)+5 = 85cm ഈ ഹൈറ്റ് ഇൽ നിന്ന് വർക്ക് ചെയ്താൽ ബാക് പെയിൻ ഒന്നും ഉണ്ടാവില്ല. നട്ടെല്ലിന് യാതൊരുവിധത്തിലുമുള്ള സ്ട്രെസ്സും വരില്ല. മോഡുലാർ കിച്ചൻ ചെയ്യുമ്പോൾ ഇക്കാര്യം ഓർക്കുക. ഒരുകാര്യം ഒരുക്കുക വീട്ടിൽ ഉള്ള ആരുടെ ഹൈറ്റ് ആണ് ഇക്കാര്യത്തിൽ നോക്കേണ്ടത്? കൂടുതൽ സമയം കൗണ്ടറിൽ നിന്ന് വർക്ക് ചെയ്യുന്ന ആളുടെ ഹൈറ്റ്. പ്രത്യേകിച്ചും സിങ്കിൽ പത്രം കഴുകുന്ന ഹീറോ /ഹെറോയിൻ ആരോ അയാൾ.

കിച്ചൻ ഡിസൈനുകളിൽ എല്ലാവര്ക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് മോഡുലാർ കിച്ചൻ. ഒരു വീട്ടിലെ പ്രധാനമായ ഒരു ഇടമാണ് അടുക്കള കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേരുന്ന ഒരു ഇടം ആയി മാറിക്കൊണ്ടിരിക്കുന്നു അടുക്കള ഇപ്പോൾ. ഭംഗിയുള്ള ഒരു അടുക്കള ആ വീടിന്റെ തന്നെ ഭംഗി കൂട്ടുന്നു.മനോഹരമായ ഒരു മോഡുലാർ കിച്ചൻ ചെയുവാൻ പ്ലാൻ ചെയുമ്പോൾ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യം ആണ് അതിനുള്ള ചിലവ് കൂടും എന്ന് എന്നാൽ ചിലവ് കൂടുമെന്ന് കരുതി അത് ചെയ്യാതെ ഇരിക്കണ്ട അത് നിങ്ങളുടെ ഇഷ്ടം പക്ഷെ മുകളിൽ പറഞ്ഞ കാര്യം ഒന്ന് ഓർക്കുക.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these