എഴുപത്തിഅയ്യായിരം രൂപ മാത്രമാണ് എനിക്ക് ചെലവായത് പാവങ്ങൾ അറിയട്ടെ

റാഫേൽ കെ സി എഴുതുന്നു എനിക്ക് ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആസ്റ്റർമെഡിസിറ്റിയിൽ കാണിച്ചു തുടർന്ന് ആൻജിയോഗ്രാം നടത്തുകയും മൂന്ന് ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞു.മൂന്ന് നാല് കാർഡിയോളജി സർജൻ മാരുമായി വിശകലനം നടത്തുകയും അവരുടെ അഭിപ്രായങ്ങൾ എടുത്തു സർജറി വേണമെന്ന് എല്ലാ സർജൻമാരും പറഞ്ഞു. എനിക്ക് ബൈപ്പാസ് സർജറി വേണ്ട എന്ന നിലപാട് ഞാൻ എടുക്കുകയും അതിനെതുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ബൈപ്പാസ് സർജറി ഇല്ലാതെ ബ്ലോക്ക് മാറ്റുവാനുള്ള ഫിസിയോതെറാപ്പി ഉണ്ട് എന്ന് മനസ്സിലാക്കുകയും കാർഡിയോളജി സർജനെ കാണുകയും ഇ ഇ സി പി എന്ന ചികിത്സ 35 ദിവസത്തെ കോഴ്സ് എടുത്തു. ഒരു മണിക്കൂർ വച്ച്. തുടക്കത്തിൽ തന്നെ എനിക്കുണ്ടായ വേദനകളും ബുദ്ധിമുട്ടുകളും മാറി എന്നുള്ളതാണ് വസ്തുത. 35 ദിവസത്തെ കോഴ്സിന് 75,000 രൂപയാണ്. മൂന്ന് നാലു അഞ്ചു ലക്ഷങ്ങൾ കൊടുക്കാതെ ബൈപ്പാസ് സർജറി ചെയ്യാതെ ഈ ചികിത്സാരീതി തെരഞ്ഞെടുക്കു. എനിക്കുണ്ടായ അനുഭവം ആണ് ഇവിടെ ഷെയർ ചെയ്യുന്നത് ഇപ്പൊൾ എനിക്ക് യാതൊരുവിധ അസുഖവും ഇല്ല.

ഇപ്പോൾ പുതുതലമുറയിൽ ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതായാണ് പല സർവേകളിലും നമുക്ക് അറിയാൻ സാധിക്കുന്നത്. അതിന് പല ചികിത്സ രീതികളും നിലവിൽ ഉണ്ട് ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറി ഒന്നുമില്ലാതെ മറ്റൊരു രീതിയാണ് ഇ ഇ സി പി അഥവാ എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസ് സെക്ഷൻ. പ്രമേഹകാരിലും പുകവലിക്കാരിലും ഹൃദ്രോഗത്തിന് ഒരുപാട് സമാനതകളുണ്ട് ചിലപ്പോൾ രണ്ടുപേരിലും സൈലന്റ് അറ്റാക്ക് ഉണ്ടാകാം. ഇവരുടെ ശരീരത്തിൽ ഒരുപാട് ബ്ലോക്കുകൾ കാണാറുണ്ട് അതുപോലെതന്നെ അറ്റാക്ക് വന്നാൽ ഒരുപാട് കോംപ്ലിക്കേഷൻ കാണപ്പെടാം. അതുപോലെതന്നെ കിഡ്നി രോഗിയിലും പ്രായമായവരിലും കാൽസ്യം അടങ്ങിയ കഠിന ബ്ലോക്കുകൾ കാണപ്പെടാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പല പേഷ്യൻസ്നും ബൈപ്പാസ് സർജറി ചെയ്യേണ്ടി വരാറുണ്ട്.കാലിന്റെ ഈ ഭാഗത്തുനിന്നും ഹൃദയ ഭാഗത്തിലേക്ക് ബ്ലഡ് പമ്പ് ചെയ്യുന്ന ഒരു പ്രക്രിയയാണ്. പലപ്പോഴും ഹൃദ്രോഗത്തിന് ലക്ഷണങ്ങൾ ചിലർക്ക് ശ്വാസംമുട്ട് ആളുകൾക്ക് ഇടവിട്ടുള്ള നെഞ്ചുവേദന പ്രശ്നങ്ങൾ വരുമ്പോൾ എല്ലാ ആളുകളും ചെയ്യാറുള്ളത് ആൻജിയോഗ്രാം ചെയ്യാറാണ് പതിവ്.

ഇങ്ങനെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ ആദ്യമായി ചെയ്യേണ്ടത് ടിഎംടി ടെസ്റ്റ് ആണ് ചെയ്യേണ്ടത്. പൊതുവേ 40 വയസ്സ് കഴിഞ്ഞ ആർക്കും ടിഎംടി ടെസ്റ്റ് ചെയ്യാവുന്നതാണ്. ചെയ്യുന്നതായിരിക്കും ഒരുകണക്കിന് നല്ലതെന്ന് പറയേണ്ടിവരും ഇസിജിൽ വേരിയേഷൻ കണ്ടില്ലെങ്കിലും നമ്മുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം അനുസരിച്ച് നമുക്ക് ഇത് ചെയ്തു നോക്കാവുന്നതാണ്. പലർക്കും എക്സൈസ് ചെയ്യാൻ മടി ഭക്ഷണ രീതിയിലുള്ള മാറ്റം പല കാരണങ്ങൾകൊണ്ടും നമുക്ക് ലക്ഷണങ്ങൾ അനുഭവപ്പെടാം.ഇ ഇ സി പി ട്രീറ്റ്മെന്റ് എന്നത് ഓപ്പറേഷൻ ഇല്ലാതെ സ്വന്തം ഹൃദയത്തെ കൊണ്ട് ബ്ലോക്കുകളുടെ ചുറ്റി സ്വന്തമായി തന്നെ നാച്ചുറൽ ബൈപ്പാസ് ഉണ്ടാക്കുന്ന ഒരു പ്രക്രിയയാണ്. ഏത് സമയത്തും ഉപകാരപ്രദമായ ഒന്നുതന്നെയാണ്.ഇത്തരം ടെസ്റ്റുകളിൽ കുറിച്ച് അവബോധം ഇല്ലാതെ ഇരിക്കുന്ന ഒരുപാട് രോഗികൾ ഇപ്പോഴും നമ്മുടെ നാടുകളിൽ ഉണ്ട്. പല സർജൻമാരും സർജറി ആണ് ആദ്യം ഓപ്ഷനായി തുറക്കുക. നമുക്ക് തെറ്റ് പറയാൻ സാധിക്കില്ല അവർ കോംപ്ലിക്കേഷൻ കുറയ്ക്കാൻ വേണ്ടിയായിരിക്കണം ഇപ്രകാരം പറയുന്നത്. ലക്ഷങ്ങൾ കൊടുക്കുവാൻ പല ആളുകളുടെ കയ്യിലും ഉണ്ടാവണമെന്നില്ല വളരെ ആശ്വാസം നിറഞ്ഞ ഒരു ചികിത്സാരീതി തന്നെയാണ് ഇത്. മനസ്സിന് യോജിച്ച രീതിയിൽ നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങളുടെ ചികിത്സാരീതി.

റാഫേൽ കെ സി
ചികത്സക്ക് വേണ്ടേ ഫോൺ നമ്പറും ഹോസ്പിറ്റലിന്റെ പേരും ഇദ്ദേഹത്തിന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഉണ്ട് വേണ്ടവർക്ക് എടുകാം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these