ഇന്ന് പ്രായഭേദമന്യേ ആരിലേക്കും കടന്നെത്തി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അർബുദം. അർബുദ ബാധയുടെ പഴക്കം അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കാറുണ്ടെങ്കിലും ഇന്നും ക്യാൻസറിന് ഫലപ്രദമായ ഒരു മരുന്ന് കാണാമറയത്ത് തന്നെയാണ്. എന്നാൽ രോഗബാധിതർ ആവട്ടെ സാധാരണ മനുഷ്യരാകട്ടെ കേൾക്കുന്ന ഏതൊരു വ്യക്തിക്കും ആശ്വാസം നൽകുന്ന വാർത്തയാണ് ന്യൂയോർക്കിൽ നിന്നും ലഭിക്കുന്നത്. അർബുദത്തിന് ബലവത്തായ മരുന്ന് കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ഡോസ്ടാർലിമാബ് എന്ന പുതിയ ഇനം മരുന്ന് 18 പേരിലാണ് പരീക്ഷിക്കപ്പെട്ടത്. ആ 18 പേരിൽ ഒരാൾ ഇന്ത്യൻ വംശജ നിഷയാണ്. പുതിയ മരുന്ന് പരീക്ഷിച്ച് തോടെ തന്റെ അർബുദം പൂർണമായും ഭേദമായി എന്നും എന്നാൽ തനിക്ക് അത് വിശ്വസിക്കാനേ കഴിയുന്നില്ല എന്നുമാണ് നിഷ പറയുന്നത്. നിനക്കു മാത്രമല്ല ഒപ്പം പരീക്ഷിക്കപ്പെട്ട ബാക്കി 17 പേർക്കും രോഗം പൂർണ്ണമായും ഭേദപ്പെട്ടു എന്നതാണ് റിപ്പോർട്ടുകൾ.
ശരിക്കും മിറക്കിൾ, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായിരുന്നു അത്. ആ ദിവസം ട്യൂമർ കാണാനുണ്ടിയിരുന്നില്ല. ട്യൂമർ എവിടെ പോയി എന്ന് ഞാൻ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടർ എന്നോട് പറഞ്ഞു, ട്യൂമർ പൂർണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്’,- രോഗം പൂർണമായി ഭേദമായതായി ഡോക്ടർ പറഞ്ഞ ദിവസത്തെ തെല്ലൊരു ആകാംഷയോടെ നിഷ ഇങ്ങനെയാണ് ഓർത്തെടുക്കുന്നുന്നത് . നിഷയോടൊപ്പം മരുന്നുപരീക്ഷണത്തിന് തയ്യാറായവർ എല്ലാവരും തന്നെ ഏകദേശം ഒരേ രോഗാവസ്ഥയിൽ ഉള്ളവരായിരുന്നു. അതായത് എല്ലാവരും തന്നെ കീമോയും ശസ്ത്രക്രിയയും റേഡിയേഷനും ഒക്കെ കടന്നുവന്നവരാണ് എന്ന് സാരം. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലായിരുന്നു അർബുദത്തിന് എതിരെ ഉള്ള ഈ മരുന്നിന്റെ പരീക്ഷണം തുടർച്ചയായി ആറുമാസത്തോളം 17 പേരും ഈ മരുന്ന് ഉപയോഗിച്ചശേഷം പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു.അപ്പോഴാണ് ഈ ലോകം അറിയേണ്ട അത്ഭുതപ്പെടുത്തുന്ന കാര്യം ശ്രദ്ധിക്കപ്പെട്ടത്.മരുന്നു പരീക്ഷിക്കപ്പെട്ട 18 പേരിലും അർബുദകോശങ്ങൾ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്. എൻഡോസ്കോപി, പെറ്റ്, എം. ആർ.ഐ. സ്കാൻ എന്നിവയിലൂടെയാണ് അർബുദകോശങ്ങൾ അപ്രത്യക്ഷമായതായി വിദഗ്ധ ഡോക്ടർമാർ സ്ഥിരീകരിച്ചത്.
ആഴ്ചയിൽ ഒരു തവണ വീതം ആറുമാസത്തോളം മരുന്ന് കഴിച്ച് രോഗികൾ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു വേണ്ടിയാണ് അന്ന് അവിടെ എത്തിച്ചേർന്നത്. എന്നാൽ അത്ഭുതമെന്നു പറയട്ടെ ഉപയോഗിച്ചവരിൽ നിന്നും അർബുദം അപ്രത്യക്ഷമായി എന്ന വാർത്തയാണ് അവർക്ക് ലഭിച്ചത്. ആറുമാസം മരുന്ന് പരീക്ഷിക്കപ്പെട്ടു രോഗമുക്തി ലഭിച്ചവർ കഴിഞ്ഞ രണ്ടു വർഷമായി സാധാരണ ജീവിതം നയിച്ചു പോകുന്നു എന്നും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.പരീക്ഷിച്ച എല്ലാവരിലും ഒരേപോലെ ഭലം കണ്ട ചരിത്രത്തിലെ ആദ്യത്തെ പരീക്ഷണം ആയിരിക്കും ഇത് എന്നാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡോക്ടർ ലൂയി. എ. ഡയസ് ജൂനിയർ പറയുന്നത്. മരുന്നു പരീക്ഷിച്ച മുഴുവൻപേർക്കും രോഗമുക്തി നേടാനായത് വലിയ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറയുന്നു. സൈമൺ ആൻഡ് ഈവ് കോളിൻ ഫൗണ്ടേഷൻ, ഗ്ളാക്സോ സ്മിത്ത്ക്ലൈൻ, സ്റ്റാൻഡ് അപ്പ് ടു കാൻസർ, സ്വിം എക്രോസ് അമേരിക്ക, നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടന്നത്.അർബുദം എന്ന മഹാവിപത്ത് കൊണ്ട് ബുദ്ധിമുട്ടുകയും മരണത്തെക്കാൾ മുന്നിൽകണ്ടുകൊണ്ട് ജീവിക്കേണ്ടി വരികയും ചെയ്യുന്ന ഒട്ടനവധി ആളുകളാണ് നമ്മുടെ രാജ്യത്തും മറ്റു രാജ്യങ്ങളുമായി ഉള്ളത്. അത്തരക്കാരിലേക്ക് എത്രയും വേഗം പുതിയമരുന്ന് എത്തിക്കാൻ കഴിയും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം.
കടപ്പാട്