ഈ ലോക്കഡോൺ കാലത്ത് നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കെ എസ്ഇ ബി ബില്ല് വളരെ എളുപ്പത്തിൽ അടക്കാം. കേരളമൊട്ടാകെ ലോക്കഡോണിന്റെ പശ്ചാത്തലത്തിൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കെ എസ് ഇ ബി ഓഫീസിൽ ബില്ല് അടക്കാനുള്ള ജീവനക്കാർ ഇല്ലതാനും. ഈ ഒരവസ്ഥയിൽ ആർക്കും വീട്ടിൽ നിന്നും അടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കെ എസ് ഇ ബി. ഈ സൗകര്യം ഉപയോഗിച്ച ഏതൊരാൾക്കും ക്യു നിൽക്കാതെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ബില്ല് അടക്കാവുന്നതാണ്.
ഇതിന് വേണ്ടി കെ എസ് ഇ ബി എന്ന പേരിൽ ഒഫീഷ്യൽ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ ലഭ്യമാണ്. ഈ ആപ്പ് ഉപയോഗിച്ച ഏതൊരാൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് കറന്റ് ബില്ല് അടക്കാവുന്നതാണ്. ഈ ലോക്കഡോൺ കാലത്ത് ഏതൊരാളെ സംബന്ധിച്ചും ഇത് വലിയ ഒരാശ്വാസമാണ്.ഒരു യൂസർനേമും പാസ്സ്‌വേർഡും നൽകി ഈ ആപിൽ ലോഗിൻ ചെയ്ത് കൺസ്യൂമർ നമ്പർ അടിച്ചാൽ അടക്കാനുള്ള തുക നമുക്കറിയാവുന്നതാണ്.
ഈ ആപ്പ് ഉപയോഗിച്ച നമുക്ക് ബില്ല് അടക്കാൻ സൗകര്യം ഇല്ലാത്ത സുഹൃത്തുക്കളുടെ ബില്ല് വരെ അടക്കാവുന്നതാണ്. അതിനുള്ള സൗകര്യവും കെ എസ് ഇ ബി വരുത്തിയിട്ടുണ്ട്. നമുക്ക് വേണെമെങ്കിൽ അഡ്വാൻസ് ആയിട്ട് നമ്മുടെ കോൺസുമെർ നമ്പറിൽ പൈസ അടക്കാനുള്ള സൗകര്യവും ഈ ഒരാപ്പിൽ ഉണ്ട്. ഈ അഡ്വാൻസ് പിന്നീട് വരുന്ന ബില്ല് തുകയിൽ നിന്നും കെ എസ് ഇ ബി കുറയ്ക്കുന്നതാണ്.ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് നമ്മുടെ മുൻകാല ബില്ലുകളുടെ എല്ലാ വിവരങ്ങളും ഇതിൽ ഉണ്ടാകും എന്നതാണ്, അതുപോലെ തന്നെ നമ്മുടെ മുൻകാല ഉപഭോഗ വിവരങ്ങളും ഇതിൽ ഉണ്ടാകും, അതായത് എത്ര യൂണിറ്റ് ഓരോ മാസവും ഉപയോഗിച്ച് എന്നുള്ളത്.
ബാങ്കുകളുടെ ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ, ഓൺലൈൻ ബാങ്കിങ്ങോ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ബില്ല് ഈ ആപ്പ് വഴി നമുക്ക് അടക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വീട്ടിൽ ഇരിന്നുകൊണ്ട് വെയിൽ കൊള്ളാതെ, ക്യു നില്കാതെ, സമയം കളയാതെ, നമുക്ക് വീട്ടിൽ ഇരിന്നുകൊണ്ട് തന്നെ ബില്ല് അടക്കാൻ കഴിയുന്ന വളരെ നല്ല ഒരു സൗകര്യമാണ് ഇപ്പോൾ കെ എസ് ഇ ബി അവരുടെ ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്
ഈ ഒരു ആപ്പ് കൂടാതെ തന്നെ മറ്റു ചില ആപ്പുകളും ഉപയോഗിച്ച് ജനങ്ങൾക്ക് കറന്റ് ബില്ല് അടക്കാവുന്നതാണ്. ബാങ്കുകളുടെ ആപ്പുകൾ, ഗൂഗിൾ പേ , ഫോൺ പേ, തുടങ്ങിയ ആപ്പുകൾ ഈ സൗകര്യം നൽകുന്നുണ്ട്. കെ എസ് ഇ ബി യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും നമുക്ക് ബില്ലുകൾ അടക്കാവുന്നതാണ്