റേഷൻ കാർഡ് ഉള്ളവർക്കു ഉപകാരപ്രദമാകുന്ന ഒരു ആപ്പ്

നമ്മുടെ കേരളത്തിൽ റേഷൻ കാർഡില്ലാത്തവർ വളരെ വിരളമാണ്. ഏതൊരു വീട്ടിലും റേഷൻ കാർഡ് ഉപയോഗിച്ച് സാധങ്ങൾ വാങ്ങാറുണ്ട്.പ്രത്യേകിച്ചും സാധാരണക്കാർ, ഈ ആധുനിക കാലഘട്ടത്തിൽ എല്ലാം ഡിജിറ്റൽ ആയ കാലത്ത് റേഷൻ കാർഡ് ഉള്ളവർക്കു ഉപകാരപ്രദമാകുന്ന ഒരു ആപ്പിനെ ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

എന്റെ റേഷൻ കാർഡ് എന്നാണ് ഈ ഒരു ആപ്പിന്റെ പേര്.ഇത് ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ ലഭ്യമാണ്.നമ്മുടെ റേഷൻ കാർഡിന്റെ നമ്പർ തെറ്റാതെ ടൈപ്പ് ചെയ്ത് കൊടുത്താൽ പിന്നീട് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു ഒടിപി വരു. ഈ ഒരു ഒടിപി നൽകി ഒരു പാസ്‌വേർഡും സെറ്റ് ചെയ്യുന്നതോടെ നമ്മുടെ റേഷൻ കാർഡിന്റെ എല്ലാ വിവരങ്ങളും ഈ ഒരാപ്പിൽ നമുക്ക് ലഭ്യമാകും. നമ്മുടെ റേഷൻ കാർഡിൽ ഉള്ളവരുടെ പേര്, നമുക്ക് എല്ലാ മാസവും റേഷൻ കടയിൽ നിന്നും എന്തെല്ലാം കിട്ടും അങ്ങനെ എല്ലാ വിവരങ്ങളും ഈ ഒരാപ്പിൽ ലഭ്യമാകും

ഈ ഒരാപ്പ് ഉപയോഗിച്ച് റേഷൻ കടയിൽ പോയി റേഷൻ സാധനങ്ങൾ വാങ്ങുവാനും സാധിക്കും എന്നതാണ് ഈ ഒരാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.ഒരു റേഷൻ കാർഡിന്റെ എല്ലാ ഉപയോഗങ്ങളും ഈ ഒരാപ്പ് ഉപയോഗിച്ച് നമുക്ക് ലഭ്യമാകുന്നതാണ്.റേഷൻ കാർഡ് ആവശ്യം ആയി വരുന്ന ഏതൊരു കാര്യങ്ങൾക്കും നമുക്ക് ഈ ഒരാപ്പ് ഉപയോഗിക്കാവുന്നതാണ്.നമ്മുടെ റേഷൻ കാർഡ് കയ്യിൽ കൊണ്ടുനടക്കാതെ ഡിജിറ്റലായി മൊബൈൽ ഫോണിൽ കൊണ്ടുനടക്കാം എന്നുള്ളതാണ് ഈ ഒരാപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these