ചെലവ് വേറും ₹35 രൂപ ലാഭമോ 2 ലിറ്റർ ഹാൻഡ് വാഷ്

ഇപ്പോൾ നമ്മൾ ഏറെ ശുചിത്വം പാലിക്കേണ്ട ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഹാൻഡ് വാഷുകൾ ഇല്ലാതെ കൈകഴുകാൻ വയ്യാത്ത അവസ്ഥയിലാണ് നമ്മൾ. അതുകൊണ്ട് തന്നെ ഇതു നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിമാറി.ഡിമാൻഡും ഏറിയിരിക്കുകയാണ്.

നമ്മൾ പലരും ഹാൻഡ് വാഷ് കടകളിൽ നിന്നാണ് മേടിക്കുന്നത്. അവയിൽ നല്ല ഗന്ധത്തിനും പതയാനും വേണ്ടി പല രാസപദാർത്ഥങ്ങളും ചേർക്കുന്നുണ്ട്.ചിലവ് കുറക്കാൻ വീട്ടിൽ തന്നെ ഹാൻഡ് വാഷുകൾ നിർമ്മിക്കുന്നത് നല്ലാതായിരിക്കും. ഇവ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. ഒരു സോപ്പ്, ഗ്ലിസറിൻ, വെള്ളം എന്നിവ ഉണ്ടെങ്കിൽ ഈസിയായി ഹാൻഡ്‌ വാഷ് വീട്ടിൽ നിർമിക്കാം.. വെറും ₹35 രൂപയ്ക്ക് രണ്ടര ലിറ്റർ ഹാൻഡ് വാഷ് വരെ ഉണ്ടാക്കാം. ചെറിയ ചിലവിൽ വീട്ടിൽ തന്നെ ഹാൻഡ് വാഷ് നിർമ്മിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യമായിട്ട് ഇതിന് വേണ്ടത് ഒരു 100 ഗ്രാം സോപ്പും, പിന്നെ 2 ലിറ്റർ വെള്ളം, 2 സ്പൂൺ ഗ്ലിസറിൻ.ഇപ്പോൾ നമ്മൾ എടുക്കുന്നത് 50 ഗ്രാം സോപ്പ് ആണേൽ 1 ലിറ്റർ വെള്ളം മതിയാവും .
നമ്മൾ എടുക്കുന്ന സോപ്പ് നാച്ചുറൽ അഥവാ ഹെർബൽ സോപ്പുകൾ എന്ന് പറയുന്ന ചന്ദ്രിക മെഡിമിക്സ് പോലുള്ളവയാണേൽ കട്ടിയാവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ലക്സ്, ഒലിവ് പോലുള്ള സോപ്പ്‌കൾ എടുക്കുക. ശേഷം സോപ്പ് പൊടിച്ചെടുക്കുക.ശേഷം 2 ലിറ്റർ വെള്ളം നന്നായി തിളപ്പിച്ചെടുക്കുക. അതിലേക്ക്, പൊടിച്ചുവെച്ച സോപ്പിട്ട് അലിയിക്കുക്ക. മൊത്തമായി അലിഞ്ഞാൽ 2 സ്പൂൺ ഗ്ലിസറിൻ ഒഴിച് മൂടി വെക്കുക.അത് ഒരു 10 മണിക്കൂർ അനക്കാതെ വെക്ണം.10 മണിക്കൂറിന് ശേഷം എടുത്താൽ അത് നല്ല ജെൽ പോലെ കിട്ടും.

അത് നമ്മൾ നന്നായി ഒരു സ്പൂൺ കൊണ്ട് ഉടച്ചു കൊടുക്കണം. എന്നിട്ട് ഹാൻഡ് വാഷ് ബോട്ടിലിൽ ആക്കി വെക്കുക.ഇത് നമ്മുക്ക് ഇന്ന് വിപണിയിൽ കിട്ടുന്ന ഹാൻഡ് വാഷുകളുടെ അതെ ക്വാളിറ്റി കിട്ടും പക്ഷെ ചെലവ് ചുരുക്കി ലാഭം കൂട്ടാം.എ ല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ ..

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these