ഏതു പച്ചക്കറിയും തഴച്ചു വളരുന്ന കിടിലൻ ടോണിക്ക്

സുസ്ഥിരതാ കൃഷിയിലൂടെ പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഒഴുവാക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം.കാർഷിക പോർട്ടൽ കൃഷിയെയും കൃഷി സംബന്ധമായ മറ്റു മേഖലകളെ കുറിച്ചു സന്നദ്ധ സേവകർ നൽകിയ വിഭവങ്ങളും വിവരങ്ങളും അറിവുകളും പകർന്നുകൊടുക്കുന്നത് ലക്‌ഷ്യം വയ്കുന്നു.ഇതിന്റെ ഒരു അഭ്യുതകാംഷി എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്കാനും നിങ്ങളുടെ അറിവുകൾ കാലോചിതമാകുന്നതിനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനും ഉപയോഗിക്കാം

കറിവെക്കാൻ പച്ചക്കറി ആവശ്യമുള്ളപ്പോൾ, സ്വന്തം മട്ടുപ്പാവിൽ സ്വയം നട്ടുവളർത്തിയ ചെടികളിൽനിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകൾ തന്നെ ഉപയോഗിക്കുക എന്ന ആശയത്തിൽ നിന്നാണ് ടെറസ് കൃഷി പ്രചോദനം ഉൾക്കൊള്ളുന്നത്.ജൈവവൈവിധ്യത്തിന് ലോകത്തില്‍ തന്നെ പ്രശസ്തമായ സിക്കിം എന്ന ഹിമാലയന്‍ സംസ്ഥാനം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാണ്.

പോഷക സമൃദ്ധവും ആരോഗ്യകരവും വിഷാംശം തീരെയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന കൃഷിയാണ് ജൈവകൃഷി (Organic Farming). കൃഷിയിടങ്ങളില്‍ തന്നെയുള്ള വസ്തുക്കളെ ഉപയോഗപ്പെടുത്തിയും അന്യവസ്തുക്കളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ളതുമാണീ കൃഷിരീതി. ജൈവ കൃഷിയില്‍ രാസവളങ്ങളെയുംരാസകീടനാശിനികളെയും പൂര്‍ണ്ണമായി ഒഴിവാക്കുന്നു. മണ്ണിന്റെ വളക്കൂറും ഘടനയും മെച്ചപ്പെടുത്താനുതകുന്ന തരത്തില്‍ വിളകളും വിള വ്യവസ്ഥകളും തിരെഞ്ഞെടുത്തു കൃഷി നടത്തുന്നു.

ജൈവകൃഷിയില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ജൈവവളങ്ങള്‍ക്കാണ് അതിനോടൊപ്പം തന്നെ എല്ലാ രാസകീട നിയന്ത്രണ മാര്‍ഗ ങ്ങളും ഒഴിവാക്കുന്നു. എന്നിരുന്നാലും ജിപ്സം, റോക്ക് ഫോസ് ഫേറ്റ് തുടങ്ങിയ വളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഗന്ധകം, സസ്യജന്യ കീടനാശിനികള്‍, വൈറസുകളെ ഉപയോഗിച്ചുള്ള രോഗകീട നിയന്ത്രണം എന്നിവയ്ക്ക് ജൈവകൃഷിയില്‍ പ്രസക്തി യുണ്ട് . ജൈവകൃഷിയില്‍ പ്രധാനമായും രണ്ടു തത്വങ്ങളാണ് ഉള്ളത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these