വീട്ടിലെ മത്തൻ കൃഷി എളുപ്പമാക്കാം

സംരക്ഷിത കൃഷിരീതിയായ മഴമറയിൽ പച്ചക്കറികൃഷി ചെയ്യുന്ന നിരവധി കർഷകർ ഇന്ന് കേരളത്തിലുണ്ട്. വെണ്ട, തക്കാളി, പയർ, പാവൽ, ചീര, ശീതകാലവിളകൾ, തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാൽ മഴമറയ്ക്കുള്ളിൽ ഒരു പുതുവിളയായി തണ്ണിമത്തൻ വിജയകരമായി കൃഷി ചെയ്യുകയാണ് വെള്ളായണി കാർഷിക കോളേജിലെ പച്ചക്കറി വിഭാഗം. വിദേശരാജ്യങ്ങളിലെ പോളിഹൗസുകളിൽ പ്രചാരത്തിലുള്ള പന്തൽ കൃഷിരീതിയാണ് ഇവിടെ അനുവർത്തിച്ചത്.

കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നടുന്നതിനും ഉത്പാദനം പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നതിനും ഈ കൃഷിരീതി ഉപകരിക്കും. ഡോ.ശ്രീലതാകുമാരിയുടെ നേതൃത്വത്തിലായിരുന്നു കൃത്യതാ കൃഷിരീതിയിൽ തണ്ണിമത്തൻ വിളയിച്ചത്. വലിപ്പം കുറഞ്ഞ കായ്കൾ ഉള്ള ഇനങ്ങളാണ് പന്തൽ കൃഷിക്ക് അനുയോജ്യം അത്തരത്തിലുള്ള ഐസ് ബോക്സ് ജനങ്ങൾക്ക് ഇന്ന് വിപണിയിൽ പ്രിയം. കായ്കൾക്ക് ശരാശരി ഒന്നര കിലോഗ്രാം വരുന്ന പ്രാചി എന്ന സങ്കരയിനമാണ് കൃഷി ചെയ്തത്. ഒരു ചെടിയിൽ നിന്നും 3 മുതൽ 5 കായ്കൾ വരെ ലഭിക്കാം. കട്ടികുറഞ്ഞ പുറന്തോടും കടും ചുവപ്പു നിറമുള്ള മാംസളഭാഗവും നല്ല മധുരവുമുള്ള കായ്ക്കളാണ് പ്രാചിയുടെ സവിശേഷത.

ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തണ്ണിമത്തന്റെ പ്രധാനകൃഷിക്കാലം. എന്നാൽ മഴമറയ്ക്കുള്ളിൽ വർഷം മുഴുവൻ കൃഷി ചെയ്യാൻ സാധിക്കും. മണ്ണ് നന്നായി ഉഴുതുമറിച്ച് ജൈവവളവും ജീവാണുവളങ്ങളും ചേർക്കണം. മണ്ണിലെ പുളിപ്പ് ക്രമീകരിക്കാൻ സെന്റിന് രണ്ടു കി.ഗ്രാം എന്ന തോതിൽ കുമ്മായം നൽകണം.

കുമ്മായം ചേർത്ത് ഒരാഴ്ചയ്ക്കു ശേഷമേ ജൈവവളം ചേർക്കാവൂ. മഴമറയ്ക്കുള്ളിൽ കൃത്യതാ കൃഷി അവലംബിക്കുമ്പോൾ ഉയരമുള്ള തടങ്ങളിൽ ആണ് കൃഷി ചെയ്യേണ്ടത്. ഏകദേശം ഒരു മീറ്റർ വീതിയും ഒരടി ഉയരവും തടങ്ങൾക്ക് വേണം. തണ്ണിമത്തൻ സാധാരണ നിലത്ത് പടർത്തി വളർത്തുമ്പോൾ രണ്ടു വരികൾ തമ്മിൽ 3 മീറ്ററും രണ്ടു കുഴികൾ തമ്മിൽ 2 മീറ്ററുമാണ് ശുപാർശ ചെയ്തിട്ടുള്ള അകലം. ഇത്തരത്തിൽ 200 ചതുരശ്രമീറ്ററിൽ 33 കുഴികളുണ്ടാവും. എന്നാൽ പന്തലിലാകട്ടെ കുറഞ്ഞ അകലം മതിയാകും. വരികൾ തമ്മിൽ 1.5 മീറ്ററും ചെടികൾ തമ്മിൽ 60 സെന്റിമീറ്ററും. ഏകദേശം 222 ചെടികൾ 200 ചതുരശ്രമീറ്ററിൽ നടാം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these