കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു സസ്യ ഇനമാണ് വെണ്ടയ്ക്ക. നിലത്തോ ടെറസിലോ മണ്ണുപാകി ഇത് വളരെയെളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം.
വെണ്ട വിത്തുകള്‍ ശ്രദ്ധയോടു കൂടി തെരഞ്ഞെടുക്കണം. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പര്‍ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്ബോസ്റ്റും മണ്ണും കൂട്ടി കലര്‍ത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.
ദിവസവും ചെറിയ തോതില്‍ നന ആവാം. ഒരാഴ്ച കഴിയുമ്ബോള്‍ ഒരു തവണ കൂടി വളം ചെയ്യുക.
രണ്ടാഴ്ച കൊണ്ട് ചെടികള്‍ പറിച്ചു നടാവുന്നതാണ് ഇതിനായി കൃഷി സ്ഥലം ഒരു തവണ കൂടി ഉഴുതു വൃത്തിയാക്കുക. കുഴികള്‍ തമ്മില്‍ 2-3 അടി അകലം ഉണ്ടായാല്‍ വളരുമ്ബോള്‍ കായ്ഫലം കൂടും.
നട്ടു പത്തു ദിവസം കഴിയുമ്ബോള്‍ ആട്ടിന്‍ കാട്ടമോ ചാണക പൊടിയോ ഇട്ടു മണ്ണ് ഇടേണ്ടതാണ്. ഇത് ചെടികള്‍ക്കിടയില്‍ വളരുന്ന പുല്ലുപോലുള്ളവ ഇല്ലാതാക്കിക്കോളും.
ഗ്രോ ബാഗില്‍ ആണ് നടുന്നതെങ്കില്‍ ഒരു കവറില്‍ ഒരു ചെടി വീതം നടേണ്ടതാണ്.
അധിക കൊഴുപ്പ് ഇല്ലാതാക്കുന്നു : വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്‍റെ അമിതഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ധാതുക്കള്‍ നല്‍കുകയും കൊഴുപ്പിന്‍റെ അംശത്തെ കുറയ്ക്കുകയും ചെയ്യുന്നു.ഇതില്‍ ഫൈബര്‍ പെക്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.
കണ്ണിനു താഴെയുണ്ടാകുന്ന കറുപ്പ് അകറ്റാന്‍ വെണ്ടയ്ക്കാ നീര് ഒരല്പം പുരട്ടി അതുണങ്ങി കഴിയുമ്ബോള്‍ കഴുകി കളയുന്നത് പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു: വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ എ യും, ബീറ്റാ കരോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ നല്ല കാഴ്ചയ്ക്കും ഇത് നല്ലതാണ്.
വെണ്ടയ്ക്ക കുറുകെ മുറിച്ചു സ്വല്പം വെള്ളത്തിലിട്ടു തിളപ്പിച്ചതിനു ശേഷം വെള്ളം തണുത്തു കഴിയുമ്ബോള്‍, ഇതിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേര്‍ത്തു തല കഴുകുന്നത്, പേന്‍ ശല്യം കുറയ്ക്കുകയും തലയില്‍ താരണം വരാതിരിക്കുവാനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുവാനും ഇത് ഉപയോഗിക്കാം.