ഇൻഡ്യയിൽ പ്രത്യേകിച്ചും കേരളത്തിൽ നല്ലൊരു കൂട്ടം ആളുകൾ സോളാർ പവർ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഈ കാലത്ത് പല തരത്തിലുള്ള പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള പരസ്യങ്ങൾ ദിവസേന കാണുമ്പോൾ ഉപഭോക്താവിന് ആശയ കുഴപ്പമുണ്ടാവുക സ്വാഭാവികമാണ്.
സാമാന്യം നല്ല വിലയുള്ള സോളാർ പവർ പ്ലാന്റുകൾ ശരിയായി തിരഞ്ഞെടുത്തില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.സോളാർ പവർ പ്ലാന്റ് തിരഞ്ഞെടുക്കാൻ ചില അടിസ്ഥാന തത്വങ്ങളും കണക്കുകളും അറിഞ്ഞാൽ മാത്രം മതി. എന്നാൽ സോളാർ പവർ പ്ലാന്റ് വാങ്ങുന്നതിനുമുമ്പ് എന്തിനാൺ സോളാർ പവർ വാങ്ങുന്നതെന്നതിനും കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം.
ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാൻ മാത്രമാണ് സോളാർ പവർ പ്ലാന്റ് വാങ്ങാനുദ്ദേശിക്കുന്നതെങ്കിൽ, അത് ശെരിയായ ഒരു തീരുമാനമല്ല. കാരണം സോളാർ പ്ലാന്റിനു നീക്കിവെച്ച പണം ഏതെങ്കിലും കോപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചതിൽ നിന്നും ലഭിക്കുന്ന പലിശകോണ്ട് ഇലക്ട്രിസിറ്റി ബില്ലടക്കാവുന്നതേയുള്ളൂ. എന്നാൽ; സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ, ലോഡ് ഷെഡ്ഡിങ്ങടക്കം വൈദ്യുതി മിക്ക സമയങ്ങളിലും ലഭിക്കാത്ത കേരളത്തിൽ,ദിവസവും ഒരു നിശ്ചിതസമയത്തേക്ക് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ഓരോ വീടിനും സാധിക്കും. അങ്ങിനെ ലഭിക്കുന്ന സ്വയം പര്യാപ്തത,വിശാലമായി സൂചിപ്പിച്ചാൽ പരിസ്ഥിതിസംരക്ഷണം ഭൂമിയുടെ ഊർജ്ജ സ്രോതസ്സിന്റെ സംരക്ഷണവുമെല്ലാം മറ്റ് ഗുണങ്ങളാണ്.
വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വ ഉപകരണങ്ങളും സോളാർ പവറിൽ പ്രവർത്തിക്കാമെങ്കിലും അതിനുള്ള കപ്പാസിറ്റി പ്ലാന്റിനുണ്ടായാലേ സാധ്യമാകൂ. കപ്പാസിറ്റി കൂടുന്നതിനനുസരിച്ച് വിലയും കൂടുന്നതിനാൽ, ആവശ്യത്തിനുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാവശ്യമായ പ്ലാന്റ് വാങ്ങുന്നതാണുത്തമം.
എ.സി. പമ്പുകൾ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ സോളാറിൽ പ്രവർത്തിപ്പിക്കാതെ,ആവശ്യം വേണ്ട ലൈറ്റുകളും ഫാനും ടി.വിയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സോളാർ പവർ പ്ലാന്റായിരിക്കും ഉത്തമം. സോളാർ പവർ പ്ലാന്റിന്റെ വിലയും ഉപഭോക്താവിന്റെ കഴിവുമനുസരിച്ച് ഇതിൽ മാറ്റം വരുത്താവുന്നതാണ്.
പ്ലാന്റിന്റെ കപാസിറ്റി വാട്ട്സായോ അല്ലെങ്കിൽ ദിവസത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയൂണിറ്റിന്റെ അടിസ്ഥാനത്തിലോ ളാർ പവർ പ്ലാന്റുകളെ സൂചിപ്പിക്കും.
ഒരേസമയമം പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളുടെ വാട്ട്സിന്റെ ആകെത്തുകയാണ് വാട്ട്സ് കപ്പാസിറ്റികൊണ്ടുദ്ദേശിക്കുന്നത് അതായത്, 500വാട്ട്സുള്ള ഒരു പ്ലാന്റിൽ ഒരേസമയം 100വാട്ട്സിന്റെ അഞ്ച് ബൾബ് കത്തിക്കാം.
സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘങ്കങ്ല്ലിൽ ഒന്നാണിത്. സൂര്യപ്രകാശത്തിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും കൂടിയും കുറഞ്ഞുമിരിക്കും അതിനെ ഒരു പ്രത്യേക അലവിൽ നിയന്ത്രിക്കുകയാൺ ഈ ഉപകരണം ചെയ്യുന്നത്. രണ്ട് പ്രധാന സാങ്കേതിക വിദ്യയിലണ് ഇത് ലഭിക്കുന്നത്. PWM / MPPT. ഇവയുടെ കപാസിറ്റി സൂചിപ്പിക്കുന്നത് ആമ്പിയറിലാണ്. ഉപഭോക്താവിനെ പറ്റിക്കാൻ സാഹചര്യമുള്ള ഒരുഘടകമാണിത്. ഒരേ അമ്പിയറിലുള്ള 2 സോളാർ കണ്ട്രോളർ രണ്ട് സാങ്കേതികവിദ്യയിലുള്ളത് വിലയിൽ ചുരുങ്ങിയത് നാലിരട്ടിവ്യത്യാസമാണുള്ളത്. അതിനുള്ള കാരണം ഇവരണ്ടും ചെയ്യുന്ന ഫലം രണ്ടാണ്.