ചെമ്പരത്തി മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം അംഗമാണ്. ഇതു വളര്‍ത്താന്‍ വലിയ ശ്രദ്ധയോ സംരക്ഷണമോ വേണ്ടെത്തതാണ് ഒരു ഗുണം. ചെമ്പരത്തിപ്പൂക്കളുണ്ടാകാന്‍ പ്രത്യേക കാലമൊന്നുമില്ല. മിക്കവാറും എല്ലാ സമയത്തും ഇത് പൂക്കും. പല തരത്തിലും പല നിറങ്ങളിലുമുള്ള ചെമ്പരത്തികള്‍ ഉണ്ട്.
ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. ചൈനീസ് ചെമ്പരത്തിയെന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ ഇലകള്‍ ചെറുതാണ്. ഇത് നിലത്തു തന്നെ മണ്ണില്‍ നടുകയാവും കൂടുതല്‍ നല്ലത്. എല്ലാ ദിവസവും ഇവക്ക് വെളളമൊഴിക്കണം. മഴക്കാലത്ത് ചെടിയുടെ ഇലകളില്‍ വേപ്പെണ്ണ തളിക്കുന്നത് നല്ലതാണ്.
ഹൈബിസ്‌കസ് റോസ സിനെസിസ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരിനം ചെമ്പരത്തിയുണ്ട്. രക്തവര്‍ണമുള്ള ഈ ചെമ്പത്തിയുടെ ഇലകള്‍ റോസ്, ക്രീം, വെള്ള നിറങ്ങളിലായിരിക്കും. വളമോ വെളളമോ അധികം ആവശ്യമില്ലാത്ത ഇത് ഏതുതരം മണ്ണിലും വളരും.
മഞ്ഞ നിറത്തില്‍ കണ്ടുവരുന്ന ചെമ്പരത്തിയുടെ പൂവിതളുകള്‍ വലുപ്പമേറിയവയാണ്. പൂവിനു വലുപ്പമുണ്ടെങ്കിലും ചെടി അധികം വളരാറില്ല. അതുകൊണ്ടുതന്നെ ചട്ടികളിലും ഇവ വളര്‍ത്താം. മറ്റു ചെമ്പത്തികളെ അപേക്ഷിച്ച് ഇവ ഏറെക്കാലം നിലനില്‍ക്കും.
മലേഷ്യയിലെ ക്വാലാലംപൂരില്‍ കണ്ടുവരുന്ന ഒരു പ്രത്യേകയിനം ചെമ്പരത്തിയുണ്ട്. ഹൈബിസ്‌കസ് മോസ്ച്യൂട്ടോസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇവ സാധാരണയായി പൂന്തോട്ടങ്ങളില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. വളരെ വലുപ്പമുള്ള പൂക്കളാണ് ഇവയുടെ പ്രത്യേകത. ഹവായിയന്‍ ഹൈബിസ്‌കസ് എന്നറിയപ്പെടുന്ന ചെമ്പരത്തിയുണ്ട്. ധാരാളം വെള്ളമൊഴിച്ചാലേ ഇവയില്‍ പൂവുണ്ടാകൂ. വെള്ളം ലഭിക്കാതിരുന്നാല്‍ പൂമൊട്ടു തന്നെ കരിഞ്ഞുപോകും. വെള്ളത്തിനൊപ്പം ആവശ്യത്തിനു വളവുമിട്ടാല്‍ പൂന്തോട്ടങ്ങളില്‍ ഇവ വളര്‍ത്താവുന്നതേയുളളൂ.
പാലപ്പൂ മണം വഴിയുന്ന നിലാവുള്ള രാവുകളില്‍, ഭൂമിയിലേക്കു വിരുന്ന വരുന്ന ഗന്ധര്‍വന്മാരെക്കുറിച്ചുള്ള കഥകള്‍ കേട്ടിട്ടില്ലേ. ഗന്ധര്‍വനായാലും യക്ഷിയായാലും ഇത്തരം കഥകളില്‍ ഏതെങ്കിലും പൂക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് ഉറപ്പ്. ഇത് വെറുതെ വായിച്ചു തള്ളാമെങ്കിലും രാത്രി പൂന്തോട്ടങ്ങളെ മനോഹരമാക്കുന്ന, സുഗന്ധം പരത്തുന്ന ചില പൂക്കളുണ്ട്. രാത്രിയും പൂന്തോട്ടം മനോഹരമാക്കണമെങ്കില്‍ ഇത്തരം പൂക്കളെക്കുറിച്ചറിയൂ.
രാത്രി വിരയുന്ന പൂക്കളില്‍ ഒന്നാം സ്ഥാനം മുല്ലപ്പൂവിന് തന്നെയാണ്. എല്ലാ തരം മൂല്ലപ്പൂക്കളും രാത്രിയിലല്ലാ വിരിയുന്നതെങ്കിലും മിക്കവാറും മുല്ലപ്പൂക്കള്‍ രാത്രിയാണ് വിരിയുന്നത്. വിവിധ തരം മുല്ലയിനങ്ങളുണ്ട്. പടര്‍ന്നു കയറുന്ന തരവും കുറ്റിമുല്ലയും ഇവയില്‍ ചിലതു മാത്രം. നല്ല പോലെ വെള്ളം നനച്ചാല്‍ ഇവയില്‍ ധാരാളം പൂക്കളുണ്ടാകും.