പഴയ ചുരിദാർ കളയാൻ വരട്ടെ ,കണ്ടു നോക്ക് ഈ ഞെട്ടിക്കുന്ന ഐഡിയ

തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ് ഇത്. ചില സന്ദര്‍ഭത്തില്‍ ഇത് അസഹ്യമായി തോന്നാം. എന്നാല്‍ മിക്കപ്പോഴും ഇത് താത്കാലികമായിരിക്കും.സാധാരണയായി ഇത് കുറച്ചു നേരത്തേയ്ക്കു മാത്രം തോന്നുന്ന ഒരു വിഷയമാണ്. ചികിത്സകള്‍ ഒന്നും കൂടാതെ തന്നെ ഇത് മാറിയേക്കാം. എന്നാല്‍ വേദന അസഹ്യമായതോ നീണ്ടു നില്‍ക്കുന്നതോ ആയാല്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. പനിയോടു കൂടിയതും , നീണ്ടു നില്‍ക്കുന്നതും കഠിനവുമായ തലവേദന മാറുവാന്‍ ഡോക്ടറുടെ പരിചരണം വേണം.

ടെന്‍ഷന്‍, ചെന്നിക്കുത്ത്, തലപെരുക്കല്‍ ഇവ പല പ്രകാരത്തിലുള്ള തലവേദനകളാണ്. ചെന്നിക്കുത്തും തല പെരുക്കുലും ധമനികള്‍ സംബന്ധമായ അസുഖങ്ങള്‍ കൊണ്ടുള്ളതാകാം. ശാരീരികദ്ധ്വാനം ധമനി സംബന്ധമായ തലവേദനയുടെ ആക്കം കൂട്ടാം. തലയ്ക്കകത്തുള്ള പേശികളിലെ ധമനികള്‍ക്കു നീരും വീക്കവും മൂലം അസഹ്യമായ തലവേദനയുണ്ടാകും. തല പെരുപ്പിയ്ക്കുന്ന വേദനകള്‍ ചെന്നിക്കുത്തിനേക്കാള്‍ ധമനികള്‍ക്കുള്ള അപൂര്‍വ്വ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു.

പിരിമുറുക്കവും മസിലുകള്‍ ചുരുങ്ങുന്നതു കൊണ്ടുള്ള തലവേദനകള്‍ സര്‍വ്വ സാധാരണമാണ്. ഇത് മന:ക്ലേശങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം തലവേദനകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതും, നെറ്റിത്തടത്തിലും, തലയുടെ മുന്‍ഭാഗത്തും കഴുത്തിനു പുറകിലുമായി അനുഭവപ്പെടാറുള്ളതമാണ്. തലയ്ക്കു ചുറ്റും മുറുകെ കെട്ടി വരിഞ്ഞതു പോലെ അനുഭവപ്പെടും. കൂടുതല്‍ നേരം നിലനില്‍ക്കാറുണ്ടെങ്കിലും, മനക്ലേശം മാറുന്പോള്‍ ഇത് കുറയും ചെന്നിക്കുത്തില്‍ തോന്നുന്ന മറ്റു ലക്ഷണങ്ങള്‍ ഇതിനില്ല. 90% തലവേദനകളും ഈ തരത്തില്‍‌പ്പെട്ടവയാണ്.

നാസാദ്വാരത്തിലുണ്ടാകുന്ന അണുബാധ കൊണ്ടുള്ളതാണ് ഇത്തരം തലവേദന. സാധാരണ ഫ്ളൂ, ജലദോഷം, അലര്‍ജി എന്നിവകളോടനുബന്ധിച്ച് ഇതുണ്ടാകുന്നു. നാസാദ്വാരത്തിലും മുകളിലുള്ള അസ്തികള്‍ക്ക് ഇടയിലൂടെയുള്ള ശ്വാസനാളത്തില്‍ അണുബാധയുണ്ടാകുന്നതാണ്. ഇതിനു കാരണം. വീക്കംമൂലം ശ്വാസനാളം അടയുന്നു. ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്പോള്‍ തലവേദനയുണ്ടാകുന്നു. ഇതു കഠിനവും നീണ്ടുനില്‍ക്കുന്നതുമാണ്. രാവിലെ മുതല്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. കുനിയുന്പോള്‍ തലവേദന കൂടുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these