Breaking News
Home / Latest News / മണിക്കൂറിനു 1000 രൂപ വരുമാനം | കുറഞ്ഞ ചിലവിൽ സബ്സീഡിയോട് കൂടി തുടങ്ങാം

മണിക്കൂറിനു 1000 രൂപ വരുമാനം | കുറഞ്ഞ ചിലവിൽ സബ്സീഡിയോട് കൂടി തുടങ്ങാം

കേരളത്തിലെ വനങ്ങളില്‍ അഞ്ഞൂറ്റി അമ്പതോളം ഔഷധ സസ്യങ്ങളാണ് ഉള്ളത്. മൂന്നു-നാലു ഘട്ടങ്ങളിലൂടെയാണ് ഇതിന്റെ ശേഖരണം കടന്നുപോയിട്ടുള്ളത്. ഓരോ മേഖലയിലെയും ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിന് ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. ഇത് ലേലം കൊള്ളുന്നവര്‍ മലമാറ്റക്കാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ മലമാറ്റക്കാര്‍ പറയുന്ന സസ്യങ്ങള്‍ ആദിവാസികള്‍ പറിച്ചുകൊണ്ടു കൊടുക്കുകയായിരുന്നു രീതി.

രണ്ടാമത്തെ ഘട്ടം വന്നത് ആദിവാസികളുടെതന്നെ ട്രൈബല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ ആയിരുന്നു. കോപ്പറേറ്റീവ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വന്നിട്ടുള്ള സെക്രട്ടറിമാരാണ് ഇത് ഭരിച്ചിരുന്നത്. തുടര്‍ന്ന് വനസംരക്ഷണ സമിതികളും (ഢടട), ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളും (ഋഉഇ) വന്നു. നാലാമത്തെ ഘട്ടം ഇതിന്റെ ഉടമസ്ഥത ഗ്രാമസഭകളെ ഏല്‍പ്പിക്കുക എന്നതാണ് (അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല). വലിയ കഷ്ടത്തിലാണ് കാട്ടിലെ ഔഷധസസ്യങ്ങളുടെ സ്ഥിതി. അമിത ചൂഷണംതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. പറിച്ചെടുക്കുക എന്നല്ലാതെ ഒരെണ്ണം പോലും നട്ടുപിടിപ്പിക്കുക എന്ന സംഭവമില്ല. ഉദാഹരണത്തിന് ഇവിടെ ചിമ്മിനിയില്‍ (ഞാന്‍ ഇവിടെ വാര്‍ഡനായിരുന്നു) കാണുന്ന മരമഞ്ഞള്‍ അഥവാ ദാരുഹരീതകം എന്ന സസ്യം. ഇത് ആണും പെണ്ണും വേറെ വേറെ വള്ളികളാണ്. ഇരുപതു വര്‍ഷത്തോളം പ്രായമാവുമ്പോഴാണ് ഇതില്‍ പെണ്‍വള്ളികളില്‍ കായുണ്ടാവുക. ആയുര്‍വേദത്തില്‍ ഒരുപാടു മരുന്നുകളില്‍ ചേര്‍ക്കുന്നതാണിത്. അതുകൊണ്ടുതന്നെ വളരെ വ്യാപകമായി ശേഖരിച്ച് ഇപ്പോളിത് വംശനാശഭീഷണി നേരിടുകയാണ്. അതുപോലെ അശോകം (അംഗനപ്രിയ എന്നാണിത് അറിയപ്പെടുന്നത്).

ഗര്‍ഭാശയരോഗങ്ങള്‍ക്കുപയോഗിക്കാനുള്ള മരുന്നുകളുടെ നിര്‍മ്മാണത്തില്‍ വളരെയധികം അശോകത്തിന്റെ ആവശ്യമുണ്ട്. പക്ഷേ, ഇപ്പോള്‍ ശരിയായ അശോകം ഉപയോഗിക്കുന്നില്ല (ലഭിക്കുന്നില്ല) എന്നു പറയാം. പണ്ട് ഏതോ വിദേശി നമ്മുടെ അരണമരത്തിനെ ഡ്രൂപ്പിങ്ങ് അശോക എന്നു വിളിച്ചു. അതുകൊണ്ട് ഇപ്പോള്‍ ഈ അരണമരത്തിന്റെ തൊലിയാണ് അശോകത്തിന് പകരമായി ഉപയോഗിക്കുന്നത്. മറ്റൊന്നാണ് പീച്ചിക്കാടുകളിലൊക്കെയുണ്ടായിരുന്ന ഒരു ഓര്‍ക്കിഡായ ജീവകം. ഇപ്പോളത് കാണാനേയില്ല.

ആദിവാസികളുടെ കാഴ്ചപ്പാടും മാറിയിട്ടുണ്ടെന്ന് പറയാം. പണ്ടൊക്കെ, ഞാന്‍ സര്‍വീസ് ആരംഭിക്കുന്ന കാലത്ത്, ചെറുവഴുതനയൊക്കെ പറിച്ചു കഴിഞ്ഞാല്‍ അതിന്റെ കായ മലദൈവങ്ങള്‍ക്ക് അവര്‍ വലിച്ചെറിഞ്ഞുകൊടുക്കും. വേരാണ് ഇതിന്റെ മരുന്നിന് ആവശ്യമുള്ള ഭാഗം. ആചാരത്തിന്റെ ഭാഗമാണെങ്കിലും വീണ്ടും മുളയ്ക്കാനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ ശതാവരി കിഴങ്ങെടുത്തുകഴിഞ്ഞാല്‍ കട എവിടെയെങ്കിലും കുഴികുത്തി കുഴിച്ചിടും. ഇപ്പോഴാണെങ്കില്‍ ഇതെല്ലാം സമൂലം പറിച്ചുകൊണ്ടുപോയി കടയില്‍ കൊടുക്കുന്ന അവസ്ഥയാണ്. ഇന്ന് നേരത്തേ പറഞ്ഞ പോലുള്ള സൊസൈറ്റിയും വി.എസ്.എസ്.-ഉം കൂടാതെ ഒരു റെഡി മാര്‍ക്കറ്റ് ഉണ്ട്. ആദിവാസി മാത്രമൊന്നുമല്ല, എല്ലാവരും കാട്ടില്‍ കയറി ഇതൊക്കെ പറിക്കുന്നുണ്ട്. മറ്റൊരു പ്രശ്‌നമുള്ളത് ഇത് അന്യംനിന്നുപോകുന്ന ഒരു അറിവാണ് (ഉ്യശിഴ ംശറെീാ). പ്രായമായ കുറച്ച് ആദിവാസികള്‍ അടങ്ങുന്ന ഇപ്പോഴത്തെ ഒരു തലമുറക്കു ശേഷം ഈ സസ്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ ആരുമുണ്ടാവില്ല (എല്ലായ്‌പോഴും കെ.എഫ്.ആര്‍.ഐ. യിലെ ഡോ. ശശിയെ കൊണ്ടുവന്ന് ഇവ തിരിച്ചറിയാന്‍ പറ്റില്ലല്ലോ!).

About Pravasi Online Media

Check Also

മുളക് കൃഷിയിൽ അറിയേണ്ടതെല്ലാം ആദ്യം മുതൽ അവസാനം വരെ

കൃഷി പ്രധാന ജീവിത മാര്‍ഗമാക്കിയിരുന്നവരായിരുന്നു എന്‍റെ ഗ്രാമത്തുക്കാര്‍. അത് കൊണ്ട് തന്നെ ഇവിടത്തുക്കാര്‍ക്ക് കൃഷിയുമായി വലിയ ബന്ധവും നിലനില്‍ക്കുന്നു . …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super