ഒരു ലക്ഷം രൂപയ്ക്ക്നാല് കാറുകൾ, ഇത്രയും കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് മറ്റെവിടെയും ഉപയോഗിച്ച കാറുകൾ ലഭിക്കില്ല.

രണ്ടര ലക്ഷം പുതു സംരംഭങ്ങൾക്ക്‌ അവസരമൊരുക്കാനായി ‘സ്റ്റാൻഡ്‌ അപ്പ്‌ ഇന്ത്യ’ പദ്ധതി ഈ സാമ്പത്തിക വർഷം മുതൽ തന്നെ നടപ്പാക്കും. 2016 ഏപ്രിൽ 5 നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാൻഡ്‌ അപ്പ്‌ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്‌. രാജ്യത്ത്‌ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരിക എന്നതാണ്‌ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഇതിനായി രാജ്യത്ത്‌ പ്രവർത്തിക്കുന്ന 1,25,000 ബാങ്ക്‌ ശാഖകൾ വഴി ഈ വിഭാഗങ്ങൾക്ക്‌ വായ്പ ലഭ്യമാക്കും. ഓരോ ശാഖയും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്പ അനുവദിക്കണം. കൂടാതെ, ഒരു വനിതയ്ക്കും വായ്പ നൽകണം.

അങ്ങനെ 2,50,000 തൊഴിൽ സംരംഭങ്ങൾ പുതുതായി ആരംഭിക്കണം. വളരെ ചെറിയ വായ്പാ തുകയല്ല ഇതിനായി ബാങ്ക്‌ ശാഖകൾ നൽകേണ്ടത്‌. 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ചെലവ്‌ വരുന്ന പ്രോജക്ടുകൾക്കാണ്‌ വായ്പ അനുവദിക്കേണ്ടത്‌.

പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ്‌ സംരംഭകന്റെ വിഹിതം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ പ്രകാരം മാർജിൻ മണി ഗ്രാന്റ്‌ ആയോ വായ്പ ആയോ അനുവദിക്കുന്നുണ്ട്‌. അത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റി മാർജിൻ ആയി ഉപയോഗിക്കാവുന്നതാണ്‌. എന്നാൽ, ഏതൊരു സാഹരച്യത്തിലും കുറഞ്ഞത്‌ 10 ശതമാനം തുക സംരംഭകന്റെ വിഹിതമായി കണ്ടെത്തേണ്ടതായിട്ടുണ്ട്‌.

പ്ളാന്റ്‌-മെഷിനറികൾ എന്നിവ സമ്പാദിക്കുന്നതിനും പ്രവർത്തന മൂലധനമായി ഉപയോഗിക്കുന്നതിനും വായ്പ ലഭിക്കും. 75 ശതമാനം വരെയാണ്‌ വായ്പ. സർക്കാർ മാർജിൻ മണി ആനുകൂല്യം അനുസരിച്ച്‌ ഇതിൽ വ്യത്യാസം വരാം. ഉദാഹരണത്തിന്‌ 20 ശതമാനം സർക്കാർ മാർജിൻ മണി സഹായം ലഭിക്കുമെങ്കിൽ 10 ശതമാനം സംരംഭകന്റെ വിഹിതവും കഴിച്ചാൽ 70 ശതമാനം മാത്രമേ വായ്പയായി ലഭിക്കുകയുള്ളൂ.

പലിശ നിരക്ക്‌ ആകട്ടെ, അതത്‌ ബാങ്കുകളിൽ നിലവിലുള്ള ഏറ്റവും കുറഞ്ഞ നിരക്ക്‌ ആയിരിക്കണം. മൂന്ന്‌ ശതമാനം ബാങ്ക്‌ പ്രീമിയം എന്ന നിലയിൽ അധികമായി ബാങ്കുകൾക്ക്‌ ഈടാക്കാം. ഏഴ്‌ വർഷത്തിനുള്ളിലാണ്‌ വായ്പ തിരിച്ചടയ്ക്കേണ്ടത്‌. 18 മാസം വരെ മൊറട്ടോറിയവും ലഭിക്കും. ഇതിന്റെ ഭാഗമായി സബ്‌സിഡി ആനുകൂല്യങ്ങൾ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, മറ്റ്‌ സർക്കാർ ഏജൻസികൾ വഴി നൽകുന്ന സബ്‌സിഡി വാങ്ങാവുന്നവാണ്‌.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these