ക്ഷേമനിധി ധനസഹായം ജൂൺ 30 വരെ

ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടി 2005 ആഗസ്റ്റ് 24 ാ ം തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരള നിയമസഭ പാസ്സാക്കിയ ബില്ല് 2007 ഏപ്രില്‍ 13 ന് നിലവില്‍ വന്നു. ടി നിയമത്തിലെ ചില വകുപ്പുകളില്‍ 2009 ഡിസംബര്‍ 16 ലെ 12317/ലെഗ്. യൂണി.1 /09/ നിയമം (വിജ്ഞാപനം ) ഓര്‍ഡിനന്‍സ്, 2010 ഏപ്രില്‍ 7 ലെ 4559 / യൂണി. 1/2010/ നിയമം, വിജ്ഞാപന എന്നിവ പ്രകാരം ചില ഭേദഗതികളും നിലവില്‍ വന്നു.

ക്ഷേമനിധി നിയമം വകുപ്പ് (4) പ്രകാരമാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. ക്ഷേമനിധിയില്‍ അംഗമായി 5 വര്‍ഷം പാല്‍ അളക്കുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കുന്നു. സംഘത്തില്‍ അംഗമല്ലായെങ്കിലും തുടര്‍ച്ചയായി പാല്‍ അളക്കുകയും അംശാദായം അടയ്ക്കുകയും ചെയ്യുന്ന കര്‍ഷകനും പെന്‍ഷന്‍ ലഭ്യമാണ്. 2007 ഏപ്രില്‍ 13 ലെ കേരള ക്ഷീര കര്‍ഷക ക്ഷേമനിധി നിയമം നിലവില്‍ വരുന്നതിനു മുമ്പ് ക്ഷേമനിധിയില്‍ അംഗമായിരുന്ന ഏതൊരാളിനും പത്തു വര്‍ഷമെങ്കിലും അംഗത്വവും കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ പ്രതിവര്‍ഷം സംഘത്തില്‍ അളക്കുകയും , 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

2010 ഏപ്രില്‍ 07 ലെ 4559/യൂണി.1/10 നിയമം (വിജ്ഞാപനം) പ്രകാരം ഭേദഗതി ലഭിക്കുകയും, പ്രകാരം 2007 ഏപ്രില്‍ 13 ലെ ക്ഷേമനിധി നിയമപ്രകാരം ഒരാള്‍ ക്ഷേമനിധിയില്‍ അംഗമായ ശേഷം 5 വര്‍ഷമെങ്കിലും കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ പ്രതിവര്‍ഷം സംഘത്തില്‍ അളക്കുകയും 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ 4 (എ) പ്രകാരം ക്ഷേമനിധിയില്‍ അംഗമായ ക്ഷീരകര്‍ഷകന്‍ 5 വര്‍ഷമെങ്കിലും 500 ലിറ്റര്‍ പാല്‍ പ്രതിവര്‍ഷം സംഘത്തില്‍ അളക്കുകയും ശാരീരിക അവശത മൂലം കന്നുകാലി വളര്‍ത്താന്‍ കഴിയാതാവുകയും ചെയ്താല്‍ ആ ആള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ്. കുറഞ്ഞ കാലയളവില്‍ മരണപ്പെട്ടാല്‍ ആ അംഗത്തിന്‍റെ അനന്തരാവകാശി ക്ഷേമനിധിയില്‍ തുടര്‍ന്നു പാല്‍ അളക്കുന്നുവെങ്കില്‍ മരണപ്പെട്ടയാളിന്‍റെ കാലയളവ് കൂടെകൂട്ടി ആനുകൂല്യത്തിന്പരിഗണിക്കുന്നതുമാണ്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these