പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി.. വീഡിയോ കണ്ടതിന് ശേഷം ഷെയർ ചെയ്യുക.

ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിൽ ധനചാർജുള്ള അണുകേന്ദ്രത്തിന്‌ (nucleus) ചുറ്റും ഋണചാർജുള്ള ഇലക്‌ട്രാണുകള്‍ സഞ്ചരിക്കുന്നു. ക്വാണ്ടം നിയമങ്ങള്‍ക്കു വിധേയമായി ഇലക്‌ട്രാണുകള്‍ K, L, M, N എന്നിങ്ങനെ വിവിധ ഊർജകക്ഷ്യകളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഓരോ കക്ഷ്യയോടും അനുബന്ധിച്ച്‌ s, p, d, f എന്നിങ്ങനെ ഉപകക്ഷ്യകളും ഉണ്ട്‌. ഏറ്റവും കുറഞ്ഞ ഊർജം K കക്ഷ്യയിലെ ഇലക്‌ട്രാണുകള്‍ക്ക്‌ ആയിരിക്കും. ഇതിനെ തറനില (ground state) എന്നു വിളിക്കും. L, M, N കക്ഷ്യകളിൽ ഊർജനില ക്രമപ്രവൃദ്ധമായി കൂടിവരുന്നു. ന്യൂക്ലിയസിന്‌ ഏറ്റവും അടുത്തുള്ള ഒന്നാമത്തെ കക്ഷ്യയിൽനിന്നും പുറത്തേക്കുള്ള കക്ഷ്യകളിലേക്ക്‌ ഏതു മൂലകത്തിലായാലും 2, 8, 18, 32 … എന്ന രീതിയിലായിരിക്കും ഇലക്‌ട്രാണ്‍ വിന്യാസം. ഏറ്റവും അവസാനത്തെ കക്ഷ്യയിലെ ഇലക്‌ട്രാണുകളുടെ എച്ചം ഒരിക്കലും 8-ൽ കൂടാന്‍ പാടില്ല. ഇങ്ങനെ അവസാന കക്ഷ്യയിൽ 8 ഇലക്‌ട്രാണുകള്‍ കൃത്യമായി വരുന്ന മൂലകങ്ങള്‍ വളരെ സ്ഥിരതയുള്ളതായിരിക്കും.

ഇങ്ങനെയുള്ള മൂലകങ്ങള്‍ മറ്റു മൂലകങ്ങളുമായി രാസപ്രവർത്തനത്തിലേർപ്പെടാറില്ല. അവസാന കക്ഷ്യയിൽ 8 ഇലക്‌ട്രാണിൽ കുറവാണെങ്കിൽ ഇവയെ എളുപ്പം ആറ്റത്തിൽനിന്നു സ്വതന്ത്രമാക്കാം. എന്നാൽ അകത്തെ കക്ഷ്യകളിൽ താങ്ങാവുന്നത്ര ഇലക്‌ട്രാണുകള്‍ ഉണ്ടെങ്കിൽ ധനചാർജുള്ള ന്യൂക്ലിയസ്സുമായി അവ കൂടുതൽ ആകർഷിക്കപ്പെടുകയും തത്‌ഫലമായി അവയെ സ്വതന്ത്രമാക്കാന്‍ സാധ്യമല്ലാതെയും വരുന്നു. ഇത്തരം ഇലക്‌ട്രാണുകളെ ബൗണ്ട്‌ ഇലക്‌ട്രാണുകള്‍ എന്നു പറയുന്നു. സ്വതന്ത്രമാക്കുവാന്‍ വളരെ എളുപ്പമുള്ള പുറത്തെ കക്ഷ്യയിലെ ഇലക്‌ട്രാണുകളെ വാലന്‍സ്‌ ഇലക്‌ട്രാണുകള്‍ എന്നു പറയുന്നു. വാലന്‍സ്‌ ഇലക്‌ട്രാണുകള്‍ക്ക്‌ ആവശ്യത്തിനുള്ള ഊർജം നൽകിയാൽ അവയെ സ്വതന്ത്രമാക്കുവാന്‍ സാധിക്കുന്നു. ഇങ്ങനെ സ്വതന്ത്രമാകുന്ന ഇലക്‌ട്രാണുകളെ ഫ്രീ ഇലക്‌ട്രാണുകള്‍ (സ്വതന്ത്ര ഇലക്‌ട്രാണുകള്‍) എന്നു പറയുന്നു.

ഇലക്‌ട്രാണിക പഠനത്തിൽ ഫ്രീ ഇലക്‌ട്രാണുകള്‍ പ്രധാന പങ്കുവഹിക്കുന്നു. സാധാരണ അവസ്ഥയിൽ ഫ്രീ ഇലക്‌ട്രാണുകള്‍ താരതമ്യേന കൂടുതലുള്ള മൂലകങ്ങളെ സുചാലകങ്ങള്‍ എന്നും കുറവായവയെ കുചാലകങ്ങള്‍ എന്നും പറയുന്നു. സുചാലകങ്ങളിലും കുചാലകങ്ങളിലും കാണുന്ന ഫ്രീ ഇലക്‌ട്രാണുകള്‍ക്കിടയിൽ ഫ്രീ ഇലക്‌ട്രാണുകളുള്ള മൂലകങ്ങളെ അർധചാലകങ്ങള്‍ എന്നുപറയുന്നു. നോ. ക്വാണ്ടം സിദ്ധാന്തം

ഒട്ടുമിക്ക ലോഹങ്ങളും അർധചാലകങ്ങളും ക്രിസ്റ്റലീകൃത ഘടനയോട്‌ കൂടിയതാണെന്ന്‌ എക്‌സ്‌-റേ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. ക്രിസ്റ്റലീയഘടനയിൽ അണുവിലെ അന്തർകക്ഷ്യകളിലെ ഇലക്‌ട്രാണ്‍ ഊർജത്തിന്‌ വലിയ മാറ്റമുണ്ടാകുന്നില്ല. എന്നാൽ ബാഹ്യകക്ഷ്യകളിലെ ഇലക്‌ട്രാണുകളുടെ മേൽ സമീപാണുക്കളുടെ സ്വാധീനം ശക്തമായതിനാൽ ഊർജമാറ്റമുണ്ടാകുന്നു. ബാഹ്യഇലക്‌ട്രാണുകളുടെ പുതിയ ഊർജനില ക്വാണ്ടം ബലതന്ത്രം ഉപയോഗിച്ചാണ്‌ വിശദീകരിക്കപ്പെട്ടിട്ടുള്ളത്‌. വിവിധ കക്ഷ്യകളിലുള്ള ഇലക്‌ട്രാണുകളുടെ ഊർജനില സ്വതന്ത്ര അണുവിൽ നിശ്ചിത അകലത്തിലാണ്‌ ക്രമീകരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ക്രിസ്റ്റലീകൃത ഘടനയിൽ ഈ ഊർജനിലകള്‍ പരസ്‌പരം ഇഴുകിച്ചേർന്നിരിക്കുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these