പോത്ത് ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ .

പശുവിനെ അപേക്ഷിച്ച്‌ ചെലവുകുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷിച്ചു പകരം ധാരാളം പാല്‍ തരുന്ന ഒരു മൃഗമാണ്‌ എരുമ. വിവിധതരത്തിലുള്ള കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജീവിക്കുന്നതിനുള്ള കഴിവ്‌ എരുമകള്‍ക്കുണ്ട്‌. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും എരുമകളെ സംരക്ഷിച്ചുപോരുന്നു. ഇറ്റലിയിലെ സമശീതോഷ്‌ണ കാലാവസ്ഥയിലും ഇന്ത്യയിലെ ഉഷ്‌ണമേഖലയിലും ഒരുപോലെ വിജയകരമായി എരുമകളെ വളര്‍ത്തുന്നുണ്ട്‌.

എരുമപ്പാലിന്റെ പ്രത്യേകത അതിലെ കൊഴുപ്പിന്റെ വര്‍ധിച്ച അളവാണ്‌. എരുമപ്പാലിലെ കൊഴുപ്പിന്റെ ശതമാനം ശരാശരി 7 മുതല്‍ 8 വരെയാണ്‌. എന്നാല്‍ 15 ശതമാനം കൊഴുപ്പുവരെയും എരുമപ്പാലില്‍നിന്നും ലഭിക്കുന്നു. ഇന്ത്യയിലെ നല്ലയിനം എരുമകള്‍ ദിവസേന ശരാശരി 4 മുതല്‍ 5 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നുണ്ട്‌. 20 മുതല്‍ 25 ലിറ്റര്‍ വരെ പാല്‍ തരാന്‍ കഴിവുള്ള എരുമകളും ഇന്ത്യയിലുണ്ട്‌. നമ്മുടെ ഒരു സാധാരണ പശുവില്‍നിന്നും ലഭിക്കുന്ന പാലിന്റെ ഇരട്ടി അളവു പാല്‍ ശരിയായി സംരക്ഷിക്കപ്പെടുന്ന എരുമയില്‍നിന്നും കിട്ടും.

ഉത്തരേന്ത്യയിലെ പല പ്രധാന ക്ഷീരോല്‍പ്പാദന കേന്ദ്രങ്ങള്‍ക്കാവശ്യമായ പാല്‍ എരുമകളില്‍നിന്നാണ്‌ ലഭിക്കുന്നത്‌. അതിനാല്‍ ക്ഷീരവ്യവസായ വികസനത്തിന്‌ ഇപ്പോഴും ഭാവിയിലും ഒരു പ്രധാന ഘടകമായി കരുതേണ്ട മൃഗമാണ്‌ എരുമ.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഇനം എരുമകള്‍ മെഹ്‌സ്സാന, സൂര്‍ത്തി, മുറ, നീലി, നാഗ്‌പൂരി, ജഫ്രാബാദി എന്നിവയാണ്‌.

പശുവിനെ അപേക്ഷിച്ച്‌ ചെലവുകുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷിച്ചു പകരം ധാരാളം പാല്‍ തരുന്ന ഒരു മൃഗമാണ്‌ എരുമ. വിവിധതരത്തിലുള്ള കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജീവിക്കുന്നതിനുള്ള കഴിവ്‌ എരുമകള്‍ക്കുണ്ട്‌. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും എരുമകളെ സംരക്ഷിച്ചുപോരുന്നു. ഇറ്റലിയിലെ സമശീതോഷ്‌ണ കാലാവസ്ഥയിലും ഇന്ത്യയിലെ ഉഷ്‌ണമേഖലയിലും ഒരുപോലെ വിജയകരമായി എരുമകളെ വളര്‍ത്തുന്നുണ്ട്‌.
എരുമപ്പാലിന്റെ പ്രത്യേകത അതിലെ കൊഴുപ്പിന്റെ വര്‍ധിച്ച അളവാണ്‌. എരുമപ്പാലിലെ കൊഴുപ്പിന്റെ ശതമാനം ശരാശരി 7 മുതല്‍ 8 വരെയാണ്‌. എന്നാല്‍ 15 ശതമാനം കൊഴുപ്പുവരെയും എരുമപ്പാലില്‍നിന്നും ലഭിക്കുന്നു. ഇന്ത്യയിലെ നല്ലയിനം എരുമകള്‍ ദിവസേന ശരാശരി 4 മുതല്‍ 5 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നുണ്ട്‌.

20 മുതല്‍ 25 ലിറ്റര്‍ വരെ പാല്‍ തരാന്‍ കഴിവുള്ള എരുമകളും ഇന്ത്യയിലുണ്ട്‌. നമ്മുടെ ഒരു സാധാരണ പശുവില്‍നിന്നും ലഭിക്കുന്ന പാലിന്റെ ഇരട്ടി അളവു പാല്‍ ശരിയായി സംരക്ഷിക്കപ്പെടുന്ന എരുമയില്‍നിന്നും കിട്ടും.
ഉത്തരേന്ത്യയിലെ പല പ്രധാന ക്ഷീരോല്‍പ്പാദന കേന്ദ്രങ്ങള്‍ക്കാവശ്യമായ പാല്‍ എരുമകളില്‍നിന്നാണ്‌ ലഭിക്കുന്നത്‌. അതിനാല്‍ ക്ഷീരവ്യവസായ വികസനത്തിന്‌ ഇപ്പോഴും ഭാവിയിലും ഒരു പ്രധാന ഘടകമായി കരുതേണ്ട മൃഗമാണ്‌ എരുമ.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഇനം എരുമകള്‍ മെഹ്‌സ്സാന, സൂര്‍ത്തി, മുറ, നീലി, നാഗ്‌പൂരി, ജഫ്രാബാദി എന്നിവയാണ്‌.

ഗുജറാത്ത്‌ സംസ്ഥാനത്തിലെ മെഹ്‌സാന ജില്ലയാണ്‌ ഈ ജനുസിന്റെ ആവാസമേഖല. ഇവിടെയുള്ള മെഹ്‌സാന പട്ടണത്തിന്റെ പേരില്‍ നിന്നാണ്‌ പ്രസ്‌തുത ജനുസിന്‌ ഈ പേരു ലഭിച്ചത്‌. ഗുജറാത്തിലെ ബനസ്‌ക്കണ്‌ഠ ജില്ലയിലെ പാലന്‍പൂര്‍, ദീസ എന്നീ സ്ഥലങ്ങളിലും, സബര്‍ക്കണ്‌ഠ ജില്ലയിലെ രധന്‍പൂര്‍, താരാട്ട്‌ എന്നീ പ്രദേശങ്ങളിലും മെഹ്‌സാന ജനുസില്‍പ്പെട്ട എരുമകളെ കണ്ടുവരുന്നു. ശുദ്ധജനുസില്‍പ്പെട്ട എരുമകളെ മെഹ്‌സാന, പട്ടാന്‍, സിധാപൂര്‍, ബീജാപൂര്‍, കാടി, കേല്‍, രാധന്‍പൂര്‍ എന്നീ പട്ടണങ്ങളിലാണ്‌ കണ്ടുവരുന്നത്‌. മെഹ്‌സാന ജനുസില്‍പെട്ട എരുമകളുടെ ആവാസമേഖല പൊതുവേ വടക്കന്‍ ഗുജറാത്താണെന്നു പറയാം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these