മൂത്രത്തിലൂടെ കാൽസ്യം നഷ്ടമാകുന്നതു നിലക്കടല, ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം തടയുന്നു. നട്സിലെ പ്രോട്ടീൻ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയർ, വൻപയർ, കൂവരക് എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം.
ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമ രീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നു. എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികൾ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികൾ വ്യായാമമുറകൾ സ്വയം സ്വീകരിക്കരുത്. ചെടികൾ നനയ്ക്കൽ, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികൾ തന്നെ. നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികൾ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനിൽ നിന്നു യോഗ പരിശീലിക്കുന്നതും ഉചിതം.
രക്തവിതരണത്തിലെ ഏറ്റക്കുറച്ചില്‍ നിമിത്തം തലച്ചോര്‍ പ്രവര്‍ത്തനം പെട്ടന്ന് തകരാറിലാകുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്തകുഴലിലെ തടസം നിമിത്തമോ രക്തകുഴലുകള്‍ പൊട്ടുന്നത് മൂലമോ (ഹെമറേജ്) ആണ് തലച്ചോറിലേക്ക് ഉള്ള രക്തപ്രവാഹത്തില്‍ കുറവ് ഉണ്ടാകുന്നത്. ഒരു സാധാരണക്കാരന് ഒരിക്കലും സ്ട്രോക്കിനെ കുറിച്ച് ധാരണയുള്ളവന് ആകണമെന്നില്ല. സ്ട്രോക്ക് ലക്ഷണങ്ങളും സ്ട്രോക്ക് ഉണ്ടാകുന്ന പക്ഷം എന്ത് ചെയ്യണമെന്നും ഇത്തരം രോഗികളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നത് സംബന്ധിച്ചും എല്ലാവര്ക്കും ധാരണയുണ്ടാകണം. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും പുകവലിയും പൊണ്ണത്തടിയും ഉയര്‍ന്ന കൊളസ്ട്രോള്‍ നിലയും ഹൃദ്രോഗങ്ങളുമാണ് സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍.
മാതളനാരങ്ങയുടെ അല്ലികള്‍ കഴിക്കുന്നതിനേക്കാള്‍ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങളില്‍ പറയുന്നു. മാതളനാരങ്ങയില്‍ ആന്റിഓക്സിഡെന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഫ്രീ റാഡിക്കലുകളില്‍ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാന്‍ മാതളത്തിന് കഴിയുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിര്‍ത്താന്‍ മാതളം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധിക്കും.