ഇന്റെര്‍നെറ്റിനെ കുറിച്ച് സാമാന്യ അറിവുള്ളവരെല്ലാം അത് വഴി ജോലി ചെയ്യുന്നതിനെ കുറിച്ചും നല്ലൊരു വരുമാന മാര്‍ഗ്ഗം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതിനായി അന്വേഷിച്ചു പുറപ്പെടുന്ന ഭൂരിഭാഗവും ഏതെങ്കിലും ചതിക്കുഴികളില്‍ പെട്ട് അന്വേഷണം പാതി വഴിയില്‍ മതിയാക്കാറാണ് പതിവ്. ഇന്റര്‍നെറ്റ് വഴിയുള്ള ജോലി അല്ലെങ്കി ല്‍ പണ സമ്പാദന മാര്‍ഗ്ഗം 90% ത്തോളം ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കൈവശമാണ് എന്നതാണ് സത്യം. ഡാറ്റ എന്‍ട്രി, ഫോറം ഫില്ലിംഗ്, Add click, SMS മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ സര്‍വേ, പിന്നെയും നീളുന്നു വഞ്ചനയുടെ ആ നിര. തുടക്കത്തില്‍ രജിസ്ട്രെഷന് ഫീ എന്ന് പറഞ്ഞു നല്കുന്ന തുക, പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും. മാനക്കേട് ഭയന്ന് ആരും തനിക്കു പറ്റിയ അമളി പുറത്തുപറയാറുമില്ല. ഇത് ഇത്തരക്കാര്‍ക്ക് തഴച്ചുവളരാനുള്ള അവസരവും ഒരുക്കുന്നു.എന്നാല്‍ ഇന്റര്‍നെറ്റില്‍ മാന്യമായ തൊഴിലോ ബിസിനസ്സോ ചെയ്യാനുള്ള അവസരങ്ങള്‍ ഏറെ ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം
പലപ്പോഴും നിങ്ങള്‍ അത്ഭുതപെട്ടിടുണ്ടാകും, ഗൂഗിള്‍(google) ഫേസ്ബുക്ക് തുടങ്ങിയ വെബ് സൈറ്റുകള്‍ സൌജന്യ സേവനമാണ് നല്‍കുന്നത്. പിന്നെ എവിടെ നിന്ന് ഇവര്‍ ലാഭമുണ്ടാക്കുന്നു എന്ന്. ഇന്റെര്‍നെറ്റിലെ ജന സാന്ദ്രത മുതലെടുത്തു അവിടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഗൂഗിളിന്റെ സേര്‍ച്ച് പേജിലും, ഇമെയില്‍ സര്‍വീസ് ആയ ജിമെയിലിലും (gmail) നിങ്ങള്‍ ഈ പരസ്യം കണ്ടിട്ടുണ്ടാകും. കൂടാതെ മറ്റു വെബ്സൈറ്റ് മായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി അവരുടെ വെബ്സൈറ്റില്‍ പരസ്യം പ്രദര്‍ശിപ്പിക്കുകയും കിട്ടുന്ന ലാഭം നിശ്ചിത അനുപാദത്തില്‍ വീതിച്ച്ചെടുക്കുകയും ചെയ്യുന്നു.googleapps , google checkout തുടങ്ങിയ പണം സ്വീകരിച്ചു ചെയ്യുന്ന സര്‍വീസുകളും ഗൂഗിളിനുണ്ട്.
ഫേസ്ബൂക്കാകട്ടെ (facebook) 80 കോടി ജനങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ആണ്. ഇവരുടെയും പ്രധാന ധന ആഗമന മാര്‍ഗ്ഗം പരസ്യം തന്നെ. കൂടാതെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ പലതരത്തിലുള്ള അപ്പ്ലിക്കഷനുകളും ഉപയോഗിക്കുന്നുണ്ട് ഇവയില്‍ പലതും പണം കൊടുത്തുവാങ്ങുന്നവയാണ്. ഇത്തരത്തില്‍ അപ്പ്ലിക്കെഷനുകള്‍ വില്പന നടത്തുന്ന കമ്പനികളില്‍ നിന്നും ഫേസ്ബുക്ക് വാടക ഈടാക്കുന്നു. ഇതാണ് ഫേസ്ബുക്കിന്റെ രീതി. ഗൂഗിളും ഫേസ്ബുക്കും ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത വസ്തുക്കളുടെ വില്‍പ്പനയാണ് അല്ലെങ്കില്‍ വെര്‍ച്വല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരമാണ്
ആമസോണ്‍ (amazon) എന്താണ് ചെയ്യുന്നത് എന്ന് പരിശോധിക്കം. ആമസോണ്‍ ഓണ്‍ലൈന്‍ ബൂക്ക് സ്റ്റോര്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മ്യൂസിക്,സിനിമ, ഗെയിംസ് സിഡികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്പോര്‍ട്സ് ഉപകരങ്ങള്‍ എന്ന് തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വരെ ഇവര്‍ വില്‍പ്പന നടത്തുന്നു. ഇവിടെ നിങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൌകര്യവുമുണ്ട്. ഇങ്ങനെ ഇന്റര്‍നെറ്റില്‍ നടക്കുന്ന വ്യാപാര രീതികള്‍ പലതാണ്.നിത്യോപയോഗ സാധനങ്ങള്‍, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റ്കള് ( irctc ), സര്‍വീസ് ചാര്‍ജ് ഈടാക്കി നടത്തുന്ന ഓണ്‍ ലൈന്‍ യെല്ലോ പേജുകള്‍ അല്ലെങ്കില്‍ ബിസിനസ് ഡയറക്ടറികള്‍ (business directory),സോഫ്റ്റ്വെയര് വില്പന നടത്തുന്ന സൈറ്റുകള്‍, കണ്സല്ട്ടിംഗ് സ്ഥാപനങ്ങള്‍,മാര്യേജ് പോര്‍ട്ടലുകള്‍ ,വെബ് ഹോസ്റ്റിംഗ് തുടങ്ങി വീട്ടു മാലിന്യങ്ങള്‍ സ്വീകരിച്ചു പണം നല്കുന്ന വെബ്സൈറ്റ്കള് (kuppathotti) വരെ നാം ഈയിടെ പത്രത്തില്‍ വായിച്ചു. അനന്തമായ അവസരങ്ങളാണ് ഇറെര്നെറ്റ് നമുക്കായി ഒരുക്കുന്നത്.