വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ സർക്കാർ വായ്പ്പ ലഭിക്കാൻ ഇപ്പോൾ അപേക്ഷ നൽകാം

2006 ജനുവരി 29-ാം തീയതിയാണ് ഇൻഡ്യയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് (Ministry of Minority Affairs) രൂപീകരിച്ചത്. ന്യൂനപക്ഷക്ഷേമത്തിനും, സംരക്ഷണത്തിനും, ശാക്തീകരണത്തിനുമുള്ള എല്ലാ പ്രവർത്തനങ്ങളും ഈ വകുപ്പിന്റെ കീഴിലാണ് നടക്കുന്നത്, ന്യൂനപക്ഷനയം രൂപികരിക്കുക, പദ്ധതികൾ നടപ്പിലാക്കുക, വിവിധ പദ്ധതികൾ ഏകോപിപ്പിക്കുക, പദ്ധതികൾ വിലയിരുത്തുക മുതലായവയെല്ലാം വകുപ്പിന്റെ ചുമതലകളാണ്. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടികൾ നടപ്പിലാക്കുന്ന ചുമതലയും ഈ വകുപ്പിനാണ്. വിദ്യാഭ്യാസ മേഖലയിലും, സാമ്പത്തിക മേഖലയിലും സംരംഭകത്വ മേഖലയിലുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

മൾട്ടിസെക്ടറൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (MSDP) ജസ്റ്റീസ് രാജേന്ദ്ര സച്ചാർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് MSDP. ന്യൂനപക്ഷ സമുദായാംഗങ്ങൾ കൂടുതലായി നിവസിക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട് 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്,

പൊതുഭരണവകുപ്പിന്റെ കീഴിൽ 2008 ലാണ് കേരളത്തിൽ ഒരു ന്യൂനപക്ഷ സെൽ (Minority Coll) രൂപികൃതമായത്. തുടർന്ന് ഒരു ന്യൂന പക്ഷ ക്ഷേമ വകുപ്പും രൂപീകരിക്കപ്പെട്ടു. കേന്ദ് സർക്കാരും സംസ്ഥാന സർക്കാരും ന്യൂനപക്ഷങ്ങൾക്കുവേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസിയാണ് ഈ വകുപ്പ്, കേരളത്തിലെ എല്ലാ കളക്ട്രേറ്റുകളിലും ഓരോ ന്യൂനപക്ഷ സെൽ പ്രവർത്തിക്കുന്നുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ പെൺകുട്ടി കൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയാണിത്. 3000 ബിരുദ വിദ്യാർത്ഥിനികൾക്ക് 5000 രൂപാ വീതവും, 1000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്ക് 6000 രൂപാ വീതവും, പ്രാഫഷണൽ കോഴ്സിനു പഠിക്കുന്ന 1000 വിദ്യാർത്ഥിനികൾക്ക് 1000 രൂപാ വീതവും, ഹോസ്റ്റൽ സ്റ്റൈപ്പൻഡ് 2000 പേർക്ക് 13000 രൂപാ വീതവും പ്രതിവർഷം നൽകുന്നു. 20% കോളർഷിപ്പ് ലത്തീൻ/പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ട വിദ്യാർത്ഥിനികൾക്കായി മാറ്റി വച്ചിരിക്കുകയാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these