കൊതുകിനെ ഓടിക്കാൻ ഇതിലും നല്ല വിദ്യ സ്വപ്നങ്ങളിൽ മാത്രം

നമ്മുടെ വീട്ടിലും പരിസരത്തുനിന്നുള്ള മരുന്ന് കൊണ്ട്‌ രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായ സസ്യലതാദികളെയും, പ്രകൃതി വിഭവങ്ങളെയും മരുന്നായി ഉപയോഗിച്ചു. ഈ ഔഷധങ്ങളെ നേരിട്ട്‌ മരുന്നായും ഭക്ഷണത്തിന്റെ കൂടെയുമാണു ഉപയോഗിച്ചിരുന്നത്‌.

കുടങ്ങല്‍ സമൂലം പിഴിഞ്ഞെടുത്ത് സ്വരസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. 5 മില്ലി മുതല്‍ 10 മില്ലി വരെ ബ്രഹ്മിനീര് അത്രയും വെണ്ണയോ നെയ്യോ ചേര്‍ത്ത് പതിവായി രാവിലെ കുട്ടികള്‍ക്ക് കൊടുക്കുക. ബ്രഹ്മിനീരിലോ കഞ്ഞുണ്ണിനീരിലോ ആവണക്കെണ്ണ ചേര്‍ത്ത് കൊട്ടം അരച്ചുകലക്കി കാച്ചിയെടുക്കുന്ന തൈലം മസ്തിഷ്കബലത്തിനും മുടി വളരുന്നതിനും നല്ലതാണ്.

ഇഞ്ചിയും ശര്‍ക്കരയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് കഴിക്കുക. തിപ്പലിയും ഇഞ്ചിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക. വയമ്പ് തേനില്‍ അരച്ച് കഴിക്കുക. ഉപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കവിള്‍കൊള്ളുക. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ്സ് മോരില്‍ അരച്ചുകലക്കി കുടിക്കുക. ചുവന്നുള്ളി തീക്കനലിലിട്ട് ചുട്ടതും ശര്‍ക്കരയും തിന്നാല്‍ ഒച്ചയടപ്പ് മാറിക്കിട്ടും.

ഇഞ്ചിനീരും ചെറുനാരങ്ങാനീരും ഒരേ അളവില്‍ എടുത്ത് ഉപ്പുചേര്‍ത്ത് കുറെശ്ശെ കഴിക്കുക. കരിമ്പിന്‍നീരും ഇഞ്ചിനീരും തുല്യഅളവില്‍ കലര്‍ത്തി കുടിക്കുക. കറിവേപ്പില അരച്ച് മോരില്‍ കലക്കി കഴിക്കുക. അര ഗ്രാം ഏലത്തരി പൊടിച്ച് തേനില്‍ ചാലിച്ച് ദിവസവും മൂന്നുനേരം കഴിക്കുക.

സുഖമായ ഉറക്കത്തിനായി ആയുര്‍വേദത്തില്‍ പലരീതികളുമുണ്ട്. ഭൃംഗാമലകാദി, ഹിമസാഗര തൈലം, തുംഗദ്രുമാദി, തെങ്ങിന്‍ പുഷ്പാദി, ക്ഷീരബല ആവര്‍ത്തി, ത്രീമിശ്രികം എന്നീ എണ്ണകള്‍ തലയില്‍ തേച്ചു കുളിച്ചാല്‍ ഉറക്കം ഉണ്ടാകും. രാത്രിയില്‍ എരുമപ്പാല്‍ കഴിക്കുകയും കാല്‍ ‍വെള്ളയില്‍ എരുമ വെണ്ണ പുരട്ടി കിടക്കുകയും ചെയ്താലും ഉറക്കം കിട്ടും. നെല്ലിക്കാത്തോട് പഴങ്കഞ്ഞിയില്‍ അരച്ചു നെറുകയില്‍ തളം വെച്ചാല്‍ ഉറങ്ങാത്തവരുണ്ടാകില്ല. ശിരോവസ്തി, ശിരോധാര, പിചു എന്നിവ ദീര്‍ഘകാലമായി ഉറക്കമില്ലാത്തവര്‍ക്കു സുഖകരമായ ഉറക്കം പ്രദാനം ചെയ്യും. മൂന്ന് ഔണ്‍സ് പാലും മൂന്ന് ഔണ്‍സ് ശതാവരി നീരും കഴിക്കുന്നതും ഉറക്കക്കുറവിനു നല്ലതാണ്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these