നീളവും അഴകുമുള്ള മുടിയാണ് നാം ആഗ്രഹിക്കുന്നത്. തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് . ഇത് പഴയ കാര്യമാണ് .പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണമെങ്കിൽ ഇന്നതൊക്കെ മാറി. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. എന്നും ഈ കാര്യങ്ങൾ ശീലിച്ചാൽ ആരോഗ്യവും കരുത്തുമുള്ള മുടി നിങ്ങൾക്ക് ലഭിക്കും.
ഭക്ഷണത്തിന് മുടിയുടെ വളർച്ചയിൽ കാര്യമായ പങ്കുണ്ട്. ഇല്ലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ മുടിയ്ക്കു വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. ഇവ ധാരാളം ഉൾപ്പെടുത്താൻ ശ്രമിക്കാം. പ്രോട്ടീൻ കൊണ്ടു നിർമിതമായ മുടിയുെട നിലനിൽപ്പിനും പ്രോട്ടീൻ ധാരാളം ലഭിക്കേണ്ടതുണ്ട്. പ്രോട്ടീനുകളും, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം.
എന്നും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് ദോഷം ചെയ്യും. പൊടിയും മറ്റും നീങ്ങി മുടി വൃത്തിയായി ഇരിക്കണമെന്നതു ശരിതന്നെ, എന്നുകരുതി നിയന്ത്രണമില്ലാതെ ഷാംപൂ ചെയ്യുന്നത് ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ. ഇതുവഴി മുടി വരളുകയും മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയിൽ നഷ്ടമാവുകയും ചെയ്യും. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.
മുടി ഒതുങ്ങി കിടക്കാൻ ചീപ്പ് നിർബന്ധമാണെങ്കിലും അമിതോപയോഗം ഒഴിവാക്കണം. ദിവസവും പത്തുമിനുട്ടിൽ കൂടുതൽ മുടി ചീവാതിരിക്കാൻ ശ്രദ്ധിക്കണം. മുടി ചീവുന്നത് ശിരോചർമത്തെ ഉത്തേജിപ്പിക്കുമെങ്കിലും മൃദുവല്ലാത്ത ഉപയോഗം ദോഷമേ ചെയ്യൂ. നനഞ്ഞിരിക്കുമ്പോൾ മുടി ചീവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
മിക്കവരും കുളി കഴിഞ്ഞാൽ ചെറുതായൊന്നു തുവർത്തിയതിനു ശേഷം ടവൽ വച്ചു മുടി െപാതിഞ്ഞു വയ്ക്കുന്നവരാണ്. മുടി നനഞ്ഞിരിക്കുമ്പോൾ ഇത്തരത്തിൽ പൊതിഞ്ഞു വയ്ക്കുന്നതു നല്ലതാണ്. കാരണം നനഞ്ഞ മുടി പൊട്ടാനും പിളരാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുടി ഉണങ്ങുന്നതുവരെ ടവൽ കൊണ്ടു പൊതിഞ്ഞിടാം.