ആധാർ കാർഡ് തെറ്റ് തിരുത്തൽ,മറ്റു സേവനങ്ങൾ എല്ലാം മൊബൈലിലൂടെ

2011 ഫെബ്രുവരി 24 ന് ആധാർ പദ്ധതിയിയുടെ കേരളത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവ്വഹിച്ചു. യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ദൽവായ് ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അക്ഷയ, കെൽട്രോൺ, ഐ.ടി. അറ്റ് സ്‌കൂൾ എന്നീ മൂന്ന് സർക്കാർ ഏജൻസികളെയാണ് ആധാർ പദ്ധതിയുടെ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ആധാർ പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കില്ലെന്നും വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു.

സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാർ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസർക്കാർ മാറ്റിയെന്നും കേരളത്തിൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അചുതാനന്ദൻ പറഞ്ഞിരുന്നു പലയിടങ്ങളിൽ നിന്നും വിമർശന ങ്ങളുയർന്നു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരികയാണ്.

ഓരോ വ്യക്തികള്‍ക്കും അവരുടെതായ തിരിച്ചറിയല്‍ നമ്പര്‍ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡു മുഖേന നല്‍കുന്നു. 12 അക്ക നമ്പര്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡ്‌ വ്യക്തികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. UIDAI – യുണീക് ഐഡന്റിറ്റി ആണ്ട് ഡവലപ്പ്മെന്‍റ് അതോരോറ്റി ഓഫ് ഇന്ത്യ എന്ന ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് പുറമേ കണ്ണിന്‍റെ ഐറിസ്,വിരലടയാളം,ഫോട്ടോ എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.

12 അക്ക നമ്പര്‍ അടങ്ങുന്ന ആധാര്‍ കാര്‍ഡ്‌ വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയായും അഡ്രസ്‌ രേഖയായും ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് വഴിയാണ് ആധാര്‍ കാര്‍ഡ്‌ വ്യക്തികള്‍ക്ക് അയക്കുന്നത്.വ്യക്തിപരമായി ലഭിക്കാത്തവര്‍ക്ക്‌ ഇ-ആധാര്‍ UIDAI വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these