ഈ മലയാളി നേഴ്സിനെയാണ് ഇപ്പോൾ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് !!!ഇത് ശെരിക്കും മാലാഖയുടെ കരം തന്നെ.പിറക്കാൻ പോകുന്ന കുഞ്ഞു പോലും ആ അമ്മയുടെ പ്രവർത്തി കണ്ടു സന്തോഷിച്ചിട്ടുണ്ടാകും.അഭിമാനിച്ചിട്ടുണ്ടാകും.റിൻസി ബാബു എന്ന മലയാളി നേഴ്‌സിനെയാണ് ഇന്ന് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.നേഴ്‌സുമാർ എന്ന് പറഞ്ഞാൽ മാലാഖാമാർക്ക് തുല്യർ എന്ന് പറയുന്നത് വെറുതെ അല്ല ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ അഭിമാനം ആയ ഈ മാലാഖ.സംഭവം ഇങ്ങനെ.അയ്ലാന്ഡിലെ സേഞ്ചൻസ് യുണിവേഴ്സ്റ്റിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയി കൊണ്ട് ജോലി ചെയ്യുന്ന റിൻസി ബാബുവിന് ഏഴരക്ക് ഡ്യൂട്ടിക്ക് കയറേണ്ടത് ആയിരുന്നു.ഹ്യോസ്റ്റ് സ്റ്റേഷനിൽ ഇറങ്ങി അതി വേഗം ലുവാസ് ലൈനിനു സമീപം വഴി നടക്കുക ആയിരുന്നു റിൻസി.തൊട്ടു മുന്നിൽ ആയി കൊണ്ട് വളർത്തു നായയുമായി നടന്നു പോയിരുന്ന മനുഷ്യൻ മുൻപോട്ടു ആഞ്ഞു മുഖം കുത്തി നിലത്തു വീണത് പെട്ടെന്നു ആയിരുന്നു.മുഖം നിലത്തു അമർത്തി മണ്ണിൽ ഒട്ടി ചേർന്ന് സാമാന്യം വലിയ ശരീരമുല്ല ഐറിഷ്കാരന് ഒന്ന് അനങ്ങാൻ പോലും ആവുന്നില്ല എന്ന് റിൻസി ഞെട്ടലോടെ കണ്ടു.
അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് അയാളെ പിടിച്ചു ഉയർത്തണം എന്ന് ഉണ്ടായിരുന്നു പക്ഷെ അയാളുടെ കൂടെ ഉണ്ടായിരുന്ന നായ മൂലം അടുത്തേക്ക് ചെല്ലാൻ ഭയന്നു.അയാളെ സഹായിക്കണം എന്നുണ്ട് എങ്കിലും അതിനെ തന്നെ കൊണ്ട് ആവില്ല എന്നും മനസിലായി.ആശിച്ചു കാത്തിരിക്കുന്ന പന്ത്രണ്ട് ആഴ്ച പ്രായം ഉള്ള കുഞ്ഞു വാവ ഇത് ഒന്നും അറിയാതെ ഉദരത്തിൽ ഉണ്ട്.ഉച്ചത്തിൽ വിളിച്ചു സഹായം ചോദിക്കണം എന്ന് ഉണ്ടേലും ലോക് ഡൗൺ ആയതിനാൽ ആരെയും കാണാനില്ല.ആർ യു ഒക്കെ എന്ന് പലതവണ ചോദിച്ചു എങ്കിലും യാതൊരു മറുപടിയുമില്ല.നിർണായകമായ അര മിനിറ്റു കടന്നു പോയി.നായയെ അവഗണിച്ചു കൊണ്ട് അയാളെ അടുത്തേക്ക് ചെല്ലാൻ നിൽക്കുമ്പോൾ ഒരു ആംബുലൻസ് ദൂരെ നിന്നും പാഞ്ഞു വരുന്നത്.രണ്ടും കല്പിച്ചു റോഡിൽ കയ്യും ഉയർത്തി.ഭാഗ്യത്തിന് ആംബുലൻസ് നിർത്തി അടുത്തേക്ക് വന്നു തൊട്ടു അടുത്തുള്ള സെൻ പാട്രിക്സ് മെന്റൽ ഹോസ്പിറ്റലിൽ നിന്നും ഒരു രോഗിയെ എടുക്കാൻ വന്നതായിരുന്നു ഡ്രൈവർ.രണ്ടു പേരും കൂടി കിടക്കുന്ന ആളെ നോക്കി പൾസ് ഒന്നും ഇല്ലാത്തതിനാൽ ജീവന്റെ തുടിപ്പ് ഇല്ല എന്ന് തോന്നി.ത്രിബിൾ ണെയനിൽ വിളിച്ചു നേഴ്സ് ആണെന് പറഞ്ഞതോടെ സി പി ആർ കൊടുക്കാമോ ഏന് ഡ്രൈവർ ചോദിച്ചു അയാളും കൂടി.കുറെ ശ്രമിച്ചു എങ്കിലും നിരാശയായിരുന്നു ഫലം.ത്രിബിൾ ണെയനിൽ നിന്ന് വരാം എന്ന് പറഞ്ഞ ആംബുലൻസ് ഇത് വരെ വന്നിട്ടില്ല.വന്ന ആംബുലൻസ് ഡ്രൈവർക്ക് മറ്റൊരു രോഗിയെ കൊണ്ട് പോകേണ്ടതുണ്ട്.എങ്കിലും ആ ആംബുലൻസിൽ ഉണ്ടയിരുന്ന എ ഐ ഡി മെഷീൻ എടുത്തു ഷോക്ക് കൊടുത്തപ്പോൾ ശ്രമം വിജയം കാണുക ആയിരുന്നു.
